Skip to content Skip to sidebar Skip to footer

Archive

ആക്ഷേപഹാസ്യത്തിന്റെ പേരിൽ നുണ പ്രചാരണം
ആക്ഷേപഹാസ്യത്തിന്റെ പേരിൽ നുണ പ്രചാരണം
ശ്രദ്ധ വാള്‍ക്കറുടെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച 'ലവ് ജിഹാദ്: മൈ അബ്ദുല്‍ ഈസ് ഡിഫറന്‍റ്' എന്ന ലേഖനത്തിലെ വസ്തുതകള്‍ എന്താണ്? ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കുന്നു. ഓർഗനൈസറിന്‍റെ ഓണ്ലൈൻ പതിപ്പിൽ, ഭാരത് എന്ന സെക്ഷനില്‍ 'ഫാക്റ്റ് ചെക്' വിഭാഗത്തിലാണ് ഡോ.ഗോവിന്ദ് രാജ് ഷേണായ് എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചത്. കൊലപാതകത്തില്‍ കുറ്റാരോപിതനായ, ശ്രദ്ധയുടെ ലിവ് ഇന്‍ പാര്‍ട്ണർ അഫ്താബ് അമീന്‍ പൂനാവാലയ്‌ക്കെതിരെ ലവ് ജിഹാദ് ആരോപണം ഉന്നയിച്ചുള്ള പ്രചരണം കൊലപാതക വാര്‍ത്തയുടെ തൊട്ടുപിന്നാലെ തന്നെ ഉയർന്ന്…
ലോകകപ്പ് കിറ്റിലെ നരേന്ദ്രമോദി: പ്രചരിക്കുന്നത് വ്യാജ ചിത്രം
2022 ലോകകപ്പ് കാണാനായി ഖത്തറിലേക്ക് വരുന്ന കാണികൾക്ക് നൽകിയ കിറ്റിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്ളതായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മൈനോറിറ്റി മോക്ഷ മുംബൈ പ്രസിഡന്റ് വസീം ആർ ഖാനായിരുന്നു മോദിയുടെ ചിത്രമുള്ള ലോകകപ്പ് കിറ്റ് 'മേരാ പി.എം, മേരാ അഭിമാൻ' എന്ന തലക്കെട്ടോടെ ട്വിറ്ററിൽ പങ്കുവച്ചത്. വസ്തുത ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആർക്കും തന്നെ അവരുടെ രാജ്യങ്ങളുടെ പ്രധാനമന്ത്രിയുടേതോ മറ്റോ ചിത്രങ്ങൾ ഉൾപ്പെടുന്ന കിറ്റ് നൽകുന്നില്ല. വസീം ഖാൻ ട്വീറ്റ് ചെയ്ത ചിത്രത്തിലെ ബാഗ് ലോകകപ്പ് ഉദ്ഘാടന…
മുന്നാക്ക സംവരണം: എൽ.എൽ.ബി പ്രവേശനത്തിൽ നിന്ന് തെളിയുന്നത്
സബീൽ ചെമ്പ്രശ്ശേരി സാമ്പത്തിക സംവരണം സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചും ശരി വെച്ചിരിക്കുന്നു. സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തികമല്ല എന്നിരിക്കെതന്നെ വാദത്തിന് വേണ്ടി മുന്നോക്ക സംവരണം അംഗീകരിച്ചാൽ പോലും, എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് 10% സംവരണം നിശ്ചയിച്ചത് എന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ജാതി തിരിച്ച് സെൻസസ് നടത്തുകയോ, സംവരണത്തിൽ ഉൾപ്പെടുന്ന വിഭാഗത്തിൽ പെടാത്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുകയോ ചെയ്ത് ആയിരുന്നില്ല കേന്ദ്ര സർക്കാർ 10എന്ന അനുപാതം നിശ്ചയിച്ചത്. ഭരണഘടനയുടെ 103 ആം ഭേദഗതിയിലൂടെ നിലവിൽ വന്ന 10% സാമ്പത്തിക…
അർജന്റീനയെ തോൽപിച്ച സൗദി ഫുട്‌ബോൾ ടീം അംഗങ്ങൾക്ക് റോൾസ് റോയ്സ് സമ്മാനം: പ്രചരിക്കുന്നത് വ്യാജ വാർത്ത.
ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ അർജന്റീനക്കെതിരെ അട്ടിമറി വിജയം കരസ്ഥമാക്കിയതിനെ തുടർന്ന് സൗദി അറേബ്യാ ഫുട്ബോൾ ടീമിലെ എല്ലാവർക്കും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അത്യാഢംബര വാഹനമായ റോൾസ് റോയ്സ് നൽകുമെന്ന വാർത്ത ഏറെ പ്രചരിക്കപ്പെട്ടിരുന്നു. പല പ്രമുഖ പത്രങ്ങളും ചാനലുകളും പ്രസ്തുത വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നിന്ന് ഹിന്ദുസ്ഥാൻ ടൈംസ്, എൻ ഡി ടിവി, ടൈംസ് നൗ തുടങ്ങിയ ദേശീയ മാധ്യമങ്ങളും ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, അടക്കമുള്ള മലയാള…
ഖത്തർ ലോകകപ്പ്: വംശീയത പടർത്തുന്ന പാശ്ചാത്യ മാധ്യമങ്ങൾ.
ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ ചർച്ച ചെയ്യപ്പെട്ടപ്പോൾ ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങളെ കുറിച്ച് പരാമർശിക്കുന്ന രണ്ട് കണക്കുകൾക്ക് ഏറെ പ്രചാരം ലഭിച്ചിരുന്നു. അതിൽ ഒന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്ത 6,500 മരണങ്ങൾ എന്ന കണക്കും, മറ്റൊന്ന് ആംനസ്റ്റി ഇന്റർനാഷണലിന് ഖത്തറിന്റെ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സിൽ നിന്ന് ലഭിച്ച 15,000 എന്ന കണക്കുമായിരുന്നു. ഈ കണക്കുകളുടെ കൃത്യതയും, അതിന്റെ സത്യാവസ്ഥയും അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ഒരു വസ്തുതാ പരിശോധനയാണ് ഇത്. ഖത്തറിൽ എന്താണ് സംഭവിക്കുന്നത്…
ലോകമൊന്നാകെ തൊഴിൽമാന്ദ്യം വർധിക്കുന്നു.
ആഗോളതലത്തിൽ, വൻകിട കമ്പനികൾ തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കുകയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി കമ്പനികളാണ് ചിലവ് ചുരുക്കുന്നതിനും ഘടനാപരമായ ഭേദഗതികൾക്കുമായി ജീവനക്കാരെ പിരിച്ചുവിടുന്നത്. ഈ വർഷത്തെ 'ഫണ്ടിംഗ് വിന്റർ'ൽ, ലാഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 'യൂണികോൺ' ഉൾപ്പടെയുള്ള മുൻനിര ടെക് കമ്പനികൾ വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. 2022ൽ മാത്രം, ഇന്ത്യയിലെ 44 സ്റ്റാർട്ടപ്പുകൾ 15,216 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ജോലികൾ നഷ്ടമായത് വിദ്യാഭാസ സാങ്കേതിക രംഗത്തുള്ളവർക്കാണ്. ഈ മേഖലയിലെ 14…
‘ദി കേരള സ്റ്റോറി’: സംവിധായകൻ സുദീപ്‌തോ സെൻ പറഞ്ഞത് നുണ.
ഭാഗം - 2 കേരളത്തിലെ മുൻ മുഖ്യമന്ത്രിമാർക്കെതിരെയുള്ള വ്യാജ ആരോപണത്തിന് പുറമെ, കേരളത്തെ കുറിച്ച് തെറ്റിധാരണ ജനിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങൾ കൂടി സുദീപ്‌തോ സെൻ നടത്തുന്നുണ്ട്. കേവല വ്യാജാരോപണം എന്നതിനേക്കാൾ, ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഗുരുതര സ്വഭാവമുള്ളവയാണ് അവയിൽ പലതും. കേരളത്തിൽ ശരീഅത്ത് നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന വില്ലേജുകൾ ഉണ്ട്. അവിടങ്ങളിൽ സ്കൂളുകൾ അടച്ച് പൂട്ടി മദ്രസകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തിറങ്ങാൻ സാധ്യമല്ല. കേരളത്തിൽ 25,000ത്തിൽ അധികം കോവിഡ് കേസുകൾ…
‘ദി കേരള സ്റ്റോറി’ സംവിധായകൻ സുദീപ്‌തോ സെൻ പറഞ്ഞത് നുണ.
'ദി കേരള സ്റ്റോറി' എന്ന പേരിൽ സുദീപ്‌തോ സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഏതാനും ദിവസം മുൻപ് പുറത്ത് വരികയും വ്യാപക ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമാകുകയും ചെയ്തിരുന്നു. ടീസറിൽ അവസാനത്തിൽ കാണിക്കുന്ന സിനിമയുടെ പേരുള്ള ഭാഗം വെട്ടി മാറ്റി സാമൂഹിക മാധ്യമങ്ങളിൽ യഥാർത്ഥ സംഭവം ആയി തന്നെ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ, സിനിമയും അതിന്റെ വിഷയവും കലാകാരന്റെ സ്വാതന്ത്ര്യം ആയതിനാൽ ഫാക്റ്റ്‌ഷീറ്റ്സ് ആ വിഷയം വസ്തുതാ പരിശോധനക്കായി പരിഗണിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ സുദീപ്‌തോ സെൻ,…
സംവരണവും രാഷ്ട്രീയവും: സ്വാതന്ത്ര്യലബ്ധി മുതൽ സാമ്പത്തിക സംവരണം വരെ.
മോദി സർക്കാർ 2019ല്‍ പാസാക്കിയ, ജനറല്‍ വിഭാഗത്തിനുള്ള 10% സാമ്പത്തിക സംവരണം സുപ്രീം കോടതി ശരിവെച്ചതോടെ സംവരണ രാഷ്ട്രീയത്തില്‍ മറ്റൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. സംവരണം എങ്ങനെയാണ് ഉണ്ടായതെന്നും, അതെങ്ങനെയാണ് വിവിധ കാലഘട്ടങ്ങളിലായി രാഷ്ട്രീയത്തെ രൂപപ്പെടുത്തിയെ ന്നും പരിശോധിക്കുകയാണ് ഇവിടെ. സംവരണം: സ്വാതന്ത്ര്യം മുതല്‍ അറുപതുകളുടെ അവസാനം വരെ. 1950ല്‍ നിയമസഭ, പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാക്കി. സര്‍ക്കാര്‍ ജോലികളിലും സംവരണം ഏര്‍പ്പെടുത്തി. എസ്.സി വിഭാഗങ്ങള്‍ക്ക് 12.5%, എസ്.ടി വിഭാഗങ്ങള്‍ക്ക് 5% എന്നിങ്ങനെയായിരുന്നു…
വ്യാജ പ്രചാരണങ്ങൾ ആവർത്തിച്ച് ഒപ്പിന്ത്യ.
ഇന്ത്യൻ ഇംഗ്ലീഷ് വെബ് പോർട്ടൽ ആയ ഒപ്പിന്ത്യ പ്രമുഖ മാധ്യമ പ്രവർത്തകയായ സുചേത ദലാലിനെതിരെ വാർത്ത പ്രസിദ്ധികരിച്ചിരുന്നു. മെറ്റ - ദി വയർ വാർത്തകൾ വസ്തുത വിരുദ്ധമായി റിപ്പോർട്ട് ചെയ്ത ഉജ്ജ്വൽ കൃഷ്ണം ആണ് ഈ വാർത്തയും റിപ്പോർട് ചെയ്തിട്ടുള്ളത്. നവംബർ നാലിന് പ്രസിദ്ധികരിച്ച വാർത്തയിൽ, വയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന, അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവേക്കെതിരെയുള്ള മീ റ്റൂ ആരോപണങ്ങളുടെ അന്വേഷണം സുചേത ദലാൽ അട്ടിമറിച്ചു എന്നാണ് റിപ്പോർട്ട് സമർത്ഥിക്കുന്നത്. വിദേശ മാഗസിനായി…
വിഴിഞ്ഞം സമരക്കാർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസുണ്ടെന്ന വാദം തെറ്റ്.
2022 നവംബർ ഒന്നിന്, 'കടപ്പുറത്തിന് കലാപമുദ്ര' എന്ന തലകെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചക്കിടയിൽ, വിഴിഞ്ഞം ജനകീയ സമര സമിതി പ്രതിനിധി, മുക്കോല സന്തോഷ് വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. വിഴിഞ്ഞം ഹാർബറിനെതിരെ സമരം ചെയ്യുന്നവർ രാജ്യദ്രോഹപരമായ പ്രഭാഷണങ്ങൾ നടത്തിയെന്നും, അവർക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ആയിരുന്നു മുക്കോല സന്തോഷിന്റെ ആരോപണം. മുക്കോല സന്തോഷിന്റെ വാദങ്ങൾ: "അവിടുത്തെ സമരപന്തലിൽ വിളിച്ചുപറയുന്ന കാര്യങ്ങളെ കുറിച്ച് നിങ്ങൾ…
ഇ.ഡബ്ല്യു.എസ് വിധി: സുപ്രീം കോടതി അംബേദ്കറെ ഉദ്ധരിച്ചത് തെറ്റ്.
"സാമൂഹിക സൗഹാർദ്ദത്തിനായി, പത്ത് വർഷത്തേക്ക് മാത്രം സംവരണം ഏർപ്പെടുത്തുക എന്നതായിരുന്നു ബാബാ സാഹിബ് അംബേദ്കർ മുന്നോട്ട് വെച്ച ആശയം. എന്നാൽ, ഏഴ് പതിറ്റാണ്ടുകളായി അത് തുടർന്നു പോരുകയാണ്. സംവരണം ഒരു നിക്ഷിപ്ത താൽപ്പര്യമായി മാറുന്ന രീതിയിൽ അത് അനിശ്ചിതകാലത്തേക്ക് തുടരാൻ പാടില്ല. (The idea of Baba Saheb Ambedkar was to bring social harmony by introducing reservation for only ten years. However, it has continued past seven decades.…
Double standards in Russian sanctions
റഷ്യൻ ഉപരോധത്തിലെ ഇരട്ടത്താപ്പ്

യുക്രെയിൻ അധിനിവേശത്തിന്റെ പശ്ചാതലത്തിൽ നിരവധി രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയെങ്കിലും  റഷ്യയുടെ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ കുതിച്ചുയർന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. എണ്ണ, വാതകം, അസംസ്കൃത വസ്തുക്കൾ എന്നിവയുടെ പ്രധാന ഉത്പാദകർ എന്ന നിലയിൽ റഷ്യക്ക് നിരവധി രാജ്യങ്ങളുമായി ദീർഘകാലമായി നിലനിൽക്കുന്ന വ്യാപാര പങ്കാളിത്തമുണ്ട്. 

റഷ്യയുടെ വ്യാപാര ഇടപാടുകൾ - യുക്രെയിൻ അധിനിവേശത്തിന് മുമ്പ്:

 
1 . ബ്രസീൽ - $ 456 മില്ല്യൺ 

2 . ഇന്ത്യ - $ 817 മില്ല്യൺ 

3 . തുർക്കി - $ 2 .1 ബില്ല്യൺ 

4 . ബെൽജിയം - $ 763 മില്ല്യൺ

5 . ചൈന - $ 9 .2 ബില്ല്യൺ 

6 . ദി നെതർലാൻഡ്‌സ് - $ 1 .5 ബില്ല്യൺ

7. സ്പെയിൻ - $ 472 മില്ല്യൺ

8 . ജപ്പാൻ - $ 1 .5 ബില്ല്യൺ 

9 . സ്വീഡൻ - $ 402 മില്ല്യൺ

10 . യു കെ - $ 1 .6 ബില്ല്യൺ 

11 . യു എസ് - $ 2 .3 ബില്ല്യൺ

12 . സൗത്ത് കൊറിയ - $ 1 .8 ബില്ല്യൺ

13 . ജർമ്മനി - $ 5 ബില്ല്യൺ 


റഷ്യയുടെ വ്യാപാര ഇടപാടുകൾ - യുക്രെയിൻ അധിനിവേശത്തിന് ശേഷം:
 

1 . ബ്രസീൽ - 106 % വർദ്ധനവ്

2 . ഇന്ത്യ - 310 % വർദ്ധനവ്

3 . തുർക്കി - 198 % വർദ്ധനവ്

4 . ബെൽജിയം - 81 % വർദ്ധനവ്

5 . ചൈന - 64 %  വർദ്ധനവ്

6 . ദി നെതർലാൻഡ്‌സ് - 32 %  വർദ്ധനവ്

7 . സ്പെയിൻ - 57 %  വർദ്ധനവ്

8 . ജപ്പാൻ - 13 % വർദ്ധനവ്

9 . സ്വീഡൻ - 76 % കുറവ്

10 . യു കെ - 79 % കുറവ്

11 . യു എസ് - 35 % കുറവ്

12 . സൗത്ത് കൊറിയ - 17 % കുറവ്

13 . ജർമ്മനി - 3 % കുറവ്


2020-ൽ, ചൈന, ജർമ്മനി, കൊറിയ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻതോതിൽ കാറുകൾ, കാർ പാർട്‌സുകൾ , കമ്പ്യൂട്ടറുകൾ, മരുന്നുകൾ തുടങ്ങി 220 ബില്യൺ ഡോളർ മൂല്യം വരുന്ന ഉൽപ്പന്നങ്ങൾ റഷ്യ ഇറക്കുമതി ചെയ്‌തിട്ടുണ്ട്.

റഷ്യയുടെ ഇറക്കുമതി - യുക്രെയിൻ അധിനിവേശത്തിന് മുൻപ്:


1 . ബ്രസീൽ - $ 152 മില്ല്യൺ 

2 . ഇന്ത്യ - $ 219 മില്ല്യൺ   

3 . തുർക്കി - $ 312 മില്ല്യൺ 

4 . ബെൽജിയം - $ 238 മില്ല്യൺ 

5 . ചൈന - $ 4 .3 ബില്ല്യൺ 

6 . ദി നെതർലാൻഡ്‌സ് - $ 506 മില്ല്യൺ   

7 . സ്പെയിൻ - $ 167 മില്ല്യൺ

8 . ജപ്പാൻ - $ 488 മില്ല്യൺ

9 . യു കെ - $ 291 മില്ല്യൺ

10 .സൗത്ത് കൊറിയ - $ 648 മില്ല്യൺ 

11 .ജർമ്മനി - $ 2 .3 ബില്ല്യൺ

റഷ്യയുടെ ഇറക്കുമതി - യുക്രെയിൻ അധിനിവേശത്തിന് ശേഷം:


1 . ബ്രസീൽ - 13 % കുറവ് 

2 . ഇന്ത്യ - 19 % കുറവ് 

3 . തുർക്കി - 113 % വർദ്ധനവ്   

4 . ബെൽജിയം - 27 % കുറവ്   

5 . ചൈന - 24 % വർധനവ്

6 . ദി നെതർലാൻഡ്‌സ് - 52 % കുറവ് 

7 . സ്പെയിൻ - 44 % കുറവ് 

8 . ജപ്പാൻ - 42 % കുറവ്   

9 . യു കെ - 71 % കുറവ് 

10 .സൗത്ത് കൊറിയ - 43 % കുറവ്

11 .ജർമ്മനി - 51 % കുറവ്

റഷ്യയുടെ കയറ്റുമതി - യുക്രെയിൻ അധിനിവേശത്തിന് മുൻപ്:

  1. ബ്രസീൽ - $ 303 മില്ല്യൺ 
  2. ഇന്ത്യ - $ 598 മില്ല്യൺ

3 . തുർക്കി - $ 1 .8 ബില്ല്യൺ 

4 . ബെൽജിയം - $ 524 മില്ല്യൺ 

5 . ചൈന - $ 4 .9 ബില്ല്യൺ

6 . ദി നെതർലാൻഡ്‌സ് - $1ബില്ല്യൺ

7 . സ്പെയിൻ - $ 305 മില്ല്യൺ

8 . ജപ്പാൻ - $ 978 മില്ല്യൺ

9 . യു കെ - $ 1 .3 ബില്ല്യൺ 

10 .സൗത്ത് കൊറിയ - $ 1 .2 ബില്ല്യൺ

11 .ജർമ്മനി - $ 2 .7 ബില്ല്യൺ

റഷ്യയുടെ കയറ്റുമതി - യുക്രെയിൻ അധിനിവേശത്തിന് ശേഷം:

1 . ബ്രസീൽ - 166 % വർധനവ് 

2 . ഇന്ത്യ - 430 % വർധനവ് 

3 . തുർക്കി - 213 % വർധനവ്   

4 . ബെൽജിയം - 130 % വർധനവ്   

5 . ചൈന - 98 % വർധനവ്

6 . ദി നെതർലാൻഡ്‌സ് - 74 % വർധനവ് 

7 . സ്പെയിൻ - 112 % വർധനവ് 

8 . ജപ്പാൻ - 40 % വർധനവ്     

9 . യു കെ - 81 % കുറവ് 

10 .സൗത്ത് കൊറിയ - 4 % കുറവ് 

11 .ജർമ്മനി - 38 % വർധനവ് 

എണ്ണയും വാതകവുമാണ് റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട കയറ്റുമതി ഉൽപന്നങ്ങൾ. 2021 ൽ എണ്ണയുടെയും ഗ്യാസിന്റെയും വിലയിലുണ്ടായ വർദ്ധനവ്, അതിന്റെ കയറ്റുമതി മൂല്യം ഉയർത്തുകയും, ഇത് ഉപരോധം കാരണം നഷ്ടപ്പെട്ട വരുമാനം നികത്താൻ റഷ്യയെ സഹായിക്കുകയും ചെയ്‌തു. യൂറോപ്പുമായുള്ള വ്യാപാര ഇടപാടുകൾ കുറഞപ്പോഴും, 2022 ന്റെ ആദ്യ പകുതിയിൽ റഷ്യൻ സർക്കാറിന്റെ ഗാസ്പ്രോം കമ്പനി റെക്കോർഡ് ലാഭം രേഖപ്പെടുത്തിയിരുന്നു. 

2019 ലെ റഷ്യയുടെ എണ്ണ കയറ്റുമതി: 
55 % - യൂറോപ്യൻ യൂണിയൻ

25 % - ചൈന, ഇന്ത്യ

20 % - മറ്റ് രാജ്യങ്ങൾ 

2022 ലെ റഷ്യയുടെ എണ്ണ കയറ്റുമതി:  

55 %- ചൈന, ഇന്ത്യ

29 % - യൂറോപ്യൻ യൂണിയൻ

17 % - മറ്റ് രാജ്യങ്ങൾ
ഊർജം കൂടാതെ, രാസവളം, ആസ്ബറ്റോസ്, ന്യൂക്ലിയർ റിയാക്ടറുകൾ മുതൽ ഗോതമ്പ് വരെയുള്ള നിരവധി അവശ്യവസ്തുക്കളുടെ മുൻനിര കയറ്റുമതിക്കാരാണ് റഷ്യ. കാറ്റലറ്റിക് കൺവെർട്ടറുകൾ നിർമ്മിക്കാനുള്ള  പല്ലേഡിയത്തിനും റോഡിയത്തിനും അന്താരാഷ്ട്ര കാർ നിർമ്മാതാക്കൾ ആശ്രയിക്കുന്നത് റഷ്യയെയാണ്. 

കയറ്റുമതി റാങ്ക് അനുസരിച്ച്, റഷ്യ കയറ്റുമതി ചെയ്യുന്ന ചരക്കുകൾ: 

1. ആസ്ബറ്റോസ്

മൂല്യം : $ 178 മില്ല്യൺ 

ആഗോള കയറ്റുമതിയിലെ പങ്ക് : 60 %   

2 . പിഗ് അയേൺ

മൂല്യം : $ 1 .3 ബില്ല്യൺ

ആഗോള കയറ്റുമതിയിലെ പങ്ക് : 28 %   

3. ന്യൂക്ലിയർ റിയാക്ടർസ്

മൂല്യം : $ 870 മില്ല്യൺ

ആഗോള കയറ്റുമതിയിലെ പങ്ക് : 26 %   

4 .അയേൺ റീഡക്ഷൻസ്

മൂല്യം : $ 944 മില്ല്യൺ

ആഗോള കയറ്റുമതിയിലെ പങ്ക് : 24 %   

5 . ലിൻസീഡ്

മൂല്യം : $ 230 മില്ല്യൺ

ആഗോള കയറ്റുമതിയിലെ പങ്ക് : 24 %    

6 . നിക്കൾ

മൂല്യം : $ 2. 3 ബില്ല്യൺ 

ആഗോള കയറ്റുമതിയിലെ പങ്ക് : 20 %   

7 . ഗോതമ്പ്

മൂല്യം : $ 10 .1 ബില്ല്യൺ 

ആഗോള കയറ്റുമതിയിലെ പങ്ക് : 20 % 

8 . സീഡ് ഓയിൽ 

മൂല്യം : $ 2 .5 ബില്ല്യൺ 

ആഗോള കയറ്റുമതിയിലെ പങ്ക് : 18 %

തെറ്റായ വിവരങ്ങൾ, വിദ്വേഷ പ്രസ്താവനകൾ: ന്യൂസ് 18 ചർച്ചകൾ വെറുപ്പ് പ്രചരിപ്പിക്കുന്നത് ഇതാദ്യമല്ല
ന്യൂസ് 18 ഇന്ത്യയുടെ ഹിന്ദി പതിപ്പിൽ വൈകീട്ട് എട്ടുമണിക്ക് സംപ്രേഷണം ചെയ്യുന്ന പ്രൈം ടൈം ഡിബേറ്റാണ് 'ദേശ് നഹീ ഝുക്‌നേ ദേംഗേ' (രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ല). നിലവിൽ ഇത് അവതരിപ്പിക്കുന്നത് അമന്‍ ചോപ്രയാണ്. 2021 സെപ്തംബറില്‍ സീ ന്യൂസില്‍നിന്നും രാജിവെച്ച അമന്‍ ചോപ്ര ഒക്ടോബറിലാണ് ന്യൂസ് 18 ഇന്ത്യയില്‍ ചേര്‍ന്നത്. ന്യൂസ് 18 നിന്റെ പ്രെെം ടെെം ഡിബേറ്റുകള്‍ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്കെതിരെ 2022ല്‍ മാത്രം 9 പരാതികളാണ് ന്യൂസ് 18നെതിരെ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിക്ക് ലഭിച്ചത്. അവയില്‍…
ആർ.വി ബാബുവിന്റെ പരാമർശങ്ങൾ തെറ്റാണ്.
2022 ഒക്ടോബർ 27 ന്, 'ആംആദ്‌മിയുടെ വിശ്വരൂപം' എന്ന തലക്കെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചയിൽ, ഹിന്ദു ഐക്യവേദി വക്താവ് ആർ.വി ബാബു, മുസ്ലിംകൾക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ച് ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ വർഗീയമായ ഈ രണ്ട് പരാമർശങ്ങളും വസ്തുതാവിരുദ്ധമാണ്. ആർ.വി ബാബുവിന്റെ പരാമർശം: "തുല്യതയില്ല നമ്മുടെ നാട്ടിൽ. ഇവിടെ, ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സിൽ വരെ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് ആയിരം രൂപ സ്കോളർഷിപ് കൊടുക്കുമ്പോൾ…
ആര്യാ രാജേന്ദ്രന്‍റെ കത്ത് പുറത്ത് വിട്ട വാർത്തയിൽ ഖേദം പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകൻ: പ്രചരിക്കുന്ന ചിത്രം വ്യാജം.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജോലി നിയമനവുമായി ബന്ധപെട്ട്, സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തിനെ തുടർന്നുണ്ടായ വിവാദത്തിൽ, വാർത്ത വ്യാജമാണെന്നും അതിൽ ഖേദിക്കുന്നു എന്നും മാധ്യമ പ്രവർത്തകൻ റഹീസ് റഷീദ് മീഡിയ വൺ ചാനലിലൂടെ പറയുന്നതായി പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. 'തിരുവനന്തപുരം മേയർ സ്ഥലത്ത് ഇല്ലാത്ത ദിവസം തയ്യാറാക്കി കൊടുത്തു എന്ന് പറഞ്ഞ വ്യാജ ലെറ്റർപാഡ് വിഷയം റിപ്പോർട്ട് ചെയ്തതിൽ ഖേദിക്കുന്നു' എന്നാണ് പ്രസ്തുത ചിത്രത്തിലുള്ള വാർത്ത. മീഡിയ വൺ ചാനലിന്റെ സ്ക്രീൻഷോട്ട് എന്ന…
കാ. ഭാ സുരേന്ദ്രന്റെ വാദം ഭരണഘടന വിരുദ്ധം.
2022 ഒക്ടോബർ 26ന്, 'ഋഷി സുനകും സോണിയ ഗാന്ധിയും' എന്ന തലക്കെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചയിൽ ആർ.എസ്.എസ് വക്താവും കേരളത്തിലെ അവരുടെ മുതിർന്ന നേതാവുമായ കാ. ഭാ സുരേന്ദ്രൻ, മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന് വാദിച്ചിരുന്നു. കാ. ഭാ സുരേന്ദ്രന്റെ വാദം: "അവർ ഇന്ത്യൻ പൗരത്വം സ്വീകരിക്കുമ്പോഴും ഇറ്റാലിയൻ പൗരത്വം അവർക്ക് നഷ്ടപ്പെടുന്നില്ല എന്നതും കൂടി നമ്മൾ ഓർക്കേണ്ടതുണ്ട്. ഇരട്ട പൗരത്വം ഉള്ളൊരാളാണ് അവർ"…
ഗോവയിലെ പൈപ്പ് കണക്ഷൻ: പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്
'ഹർ ഘർ ജൽ' പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 19ന് ഓൺലൈനിൽ സംസാരിക്കവെ പ്രധാനമന്ത്രി എല്ലാ വീട്ടിലും പൈപ്പ് കണക്ഷനുള്ള ആദ്യ സംസ്ഥാനമായി ഗോവ മാറി എന്ന് അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദത്തിന്റെ യാഥാർഥ്യം പരിശോധിക്കുന്നു. അവകാശവാദം അനുസരിച്ച് 2,35,000 കുടുംബങ്ങൾക്കും ടാപ്പ് വഴി കുടിവെള്ളം ലഭ്യമാകേണ്ടതുണ്ട്. 2019ൽ ആരംഭിച്ച ജൽ ജീവൻ മിഷനിൽ ഉൾകൊള്ളുന്ന പദ്ധതിയാണ് 'ഹർ ഘർ ജൽ' (ഓരോ വീട്ടിലേക്കും വെള്ളം). ആകെ 60,000 കോടി രൂപ (600 ബില്യൺ രൂപ) ഈ പദ്ധതിക്കായി നീക്കിവെക്കുകയും,…
പെഗാസസ്: ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ എൻ.എസ്.ഒ ഗ്രൂപ്പുമായി ഇടപാട് നടത്തിയതിന് രേഖകൾ.
രാജ്യത്തെ പ്രധാന ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ, ഇസ്രായേലി സ്പൈവെയർ സ്ഥാപനമായ എൻ.എസ്.ഒ ഗ്രൂപ്പിൽ നിന്ന് പെഗാസസ് സോഫ്‌റ്റ്‌വെയർ വിന്യസിക്കാൻ ഉപയോഗിക്കുന്ന ഹാർഡ്‌വെയർ വാങ്ങിയതായി ഇറക്കുമതി രേഖകൾ. 2017 ൽ, ഇസ്രായേലുമായുള്ള ഒരു പ്രധാന ആയുധ ഇടപാടിന്റെ ഭാഗമായി ഇന്ത്യൻ സർക്കാർ പെഗാസസ് സ്പൈവെയർ വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് 2022 ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് പെഗാസസ് സോഫ്റ്റ്‌വെയർ വിന്യസിക്കാൻ മറ്റു പലയിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഉപകരണങ്ങളുടെ വിവരണവുമായി…
ന്യൂസ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി പിഴ ചുമത്തിയ, ന്യൂസ് 18 ചര്‍ച്ചയില്‍ അവതാരകന്‍ അമന്‍ ചോപ്ര നടത്തിയ നിയമ ലംഘനങ്ങള്‍.
കര്‍ണാടകയിലെ ഹിജാബ് നിരോധനത്തെക്കുറിച്ച് ന്യൂസ് 18 ഇന്ത്യ ചാനലില്‍ അവതാരകന്‍ അമന്‍ ചോപ്ര നടത്തിയ ഡിബേറ്റ്, സംപ്രേഷണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ന്യൂസ് ബ്രോഡ് കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി 50,000 രൂപ പിഴ ചുമത്തിയിരുന്നു. 2022 ഏപ്രില്‍ 6ന് സംപ്രേഷണം ചെയ്ത ചര്‍ച്ചയെ കുറിച്ച് ഇന്ദ്രജിത് ഘോര്‍പഡേ നല്‍കിയ പരാതിയിലാണ് എന്‍.ബി.ഡി.എസ്.എ.യുടെ നടപടി. Nilesh Navalakha & Anr. vs. Union of India & Ors (2021) SCC Online BOM 56…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.