Skip to content Skip to sidebar Skip to footer

Archive

കെജ്രിവാൾ പങ്കുവെച്ച വീഡിയോ വ്യാജമാണ്.
ഗുജറാത്തിന്റെ സ്പന്ദനം അറിയാൻ ഈ വീഡിയോ കാണൂ" എന്ന തലകെട്ടിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ഒരു വീഡിയോ പങ്കുവെക്കുകയുണ്ടായി. വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാര്യമായി പണി എടുക്കുന്നില്ല എന്നും ആംആദ്മി പാർട്ടിയും ബി.ജെ.പിയും തമ്മിലാണ് യഥാർത്ഥ മത്സരം എന്നും പറയുന്ന എ.ബി.പി ന്യൂസിന്റെ റിപ്പോർട്ടായിരുന്നു അത്. കെജ്‌രിവാളിന് പുറമേ ആംആദ്മി പാർട്ടി വനിത വിഭാഗം സെക്രട്ടറി സരോജ് വവലിയയും ആംആദ്മി പാർട്ടിയെ പിന്തുണക്കുന്ന പലരും പ്രസ്തുത…
ഇന്ത്യ അറുപതാം സ്ഥാനത്ത്.
2021ലെ 'ഗാലപ്പ് ലോ ആൻഡ് ഓർഡർ' സൂചികയിൽ 121 രാജ്യങ്ങളിൽ ഇന്ത്യ 60 ആം സ്ഥാനത്ത്. 1 മുതൽ 100 ​​ വരെയുള്ള സൂചികയിൽ 80 ആണ് ഇന്ത്യയുടെ സ്കോർ. 96 പോയന്റുള്ള സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമത്. ഒരു രാജ്യത്തെ, കൂടുതൽ ആളുകൾ സുരക്ഷിതരാണെന്നാണ് ഉയർന്ന സ്‌കോർ സൂചിപ്പിക്കുന്നത്. 51 സ്‌കോറുമായി അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ അവസാന സ്ഥാനത്തുള്ളത്. 2021-ലും, 2022-ന്റെ തുടക്കത്തിലും, 'ഗാലപ്പ് ലോ ആൻഡ് ഓർഡർ സർവേ' 122-ലധികം രാജ്യങ്ങളിലായി 15 വയസ്സിന് മുകളിലുള്ള…
ജനസംഖ്യ വളർച്ചയിലെ അസന്തുലിതാവസ്ഥ: വസ്തുതകൾ പരിശോധിക്കുന്നു
"രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നത് വിഭവലഭ്യതയ്ക്ക് ഭീഷണിയാണ്. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥയും രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ പുതിയ ജനസംഖ്യാനയം കൊണ്ടുവരേണ്ടതണ്ടത് അനിവാര്യമാണ്." ഒക്ടോബർ 5ന് നടത്തിയ പ്രസംഗത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞത്. രാജ്യത്ത് മതാടിസ്ഥാനത്തിലുളള ജനസംഖ്യാ അസന്തുലിതാവസ്ഥയുണ്ടെന്ന വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഇതിനോട് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായ എസ് വെെ…
ഗവർണർ അനുസരിക്കേണ്ടത് ആരെയാണ്?
ഒരു സംസ്ഥാനത്തെ കാര്യനിർവഹണത്തിന്റെ തലവനാണ് ഗവർണർ. കേന്ദ്ര മന്ത്രിസഭയുടെ ഉപദേശപ്രകാരം അഞ്ച് വർഷത്തേക്ക് രാഷ്ട്രപതിയാണ് ഗവർണറെ നിയമിക്കുക. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ പ്രകാരമായിരിക്കും ഗവർണർ പ്രവർത്തിക്കുക. ഭരണഘടനയുടെ അനുച്ഛേദം 154 പറയുന്നത്; "സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരം ഗവർണറിൽ നിക്ഷിപ്തമാണ്, ഭരണഘടനയ്ക്ക് അനുസൃതമായി അദ്ദേഹം നേരിട്ടോ അല്ലെങ്കിൽ അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥർ മുഖേനയോ അത് വിനിയോഗിക്കേണ്ടതാണ്" എന്നാണ്. അനുച്ഛേദം 161 പ്രകാരം സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ ഉള്ള നിയമ, ശിക്ഷാ നടപടികൾ റദ്ദ് ചെയ്യാനോ, ഇളവ് നൽകാനോ, മാപ്പ് നൽകുവാനോ…
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സ്ഥിതി ദയനീയം: യു.എൻ റിപ്പോർട്ട് പരിശോധിക്കുന്നു.
ലോകാരോഗ്യ സംഘടനയും യു.എന്നും സംയുക്‌തമായി പ്രസിദ്ധീകരിച്ച, 'പ്രൊട്ടക്ട് ദി പ്രോമിസ്' 2022 റിപ്പോർട്ട് പ്രകാരം, കാലാവസ്ഥാ വ്യതിയാനം, സംഘർഷങ്ങൾ, കോവിഡ് 19 തുടങ്ങിയവയുടെ പ്രത്യാഘാതങ്ങൾ മൂലം ആഗോളതലത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസ്ഥിതി തകർന്നിരിക്കുകയാണ്. 2021-ൽ, ലോകത്താകെ ഏകദേശം 25 ദശലക്ഷം കുട്ടികൾക്ക് മതിയായ വാക്സിനേഷൻ ലഭ്യമായിട്ടില്ല. ഇതിനാൽ, ഇവർക്ക് മാരകമായ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർദ്ധിച്ചിരിക്കുന്നു. കോവിഡ് 19 മൂലം ദശലക്ഷക്കണക്കിന് കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നഷ്‌ടപ്പെട്ടു. 104 രാജ്യങ്ങളിലെ, ഏകദേശം 80% കുട്ടികൾക്ക്, സ്‌കൂൾ…
ഇന്ത്യൻ ജുഡിഷ്യറിയിലെ ജാതി മേധാവിത്വത്തിന്റെ കണക്കുകൾ.
ഇന്ത്യൻ ജുഡീഷ്യറിയിൽ വൈവിധ്യം ഉറപ്പാക്കാനുള്ള സംവിധാനങ്ങളൊന്നും നിലവിലില്ല എന്നത് പ്രധാനപ്പെട്ട പ്രശ്നമായി കാണണമെന്ന് മുൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് എൻ.വി രമണ നിയമിച്ച 240 ഹൈക്കോടതി ജഡ്ജിമാരിൽ 190 പേർ (80 %) ഉയർന്ന ജാതിയിൽ പെട്ടവരാണ്. ഒ.ബി.സി വിഭാഗത്തിൽ 32 (13 %), എസ്‌.സി വിഭാഗത്തിൽ 6 (2 .5 %), എസ്.ടി വിഭാഗത്തിൽ 4 (1 .6 %), ന്യുനപക്ഷ സമുദായങ്ങളിൽ നിന്ന് 8 (3.3…
മാധ്യമങ്ങളിലെ ജാതി നാം ചർച്ച ചെയ്യേണ്ട കണക്കുകൾ
ഇന്ത്യന്‍ മാധ്യമങ്ങളിലെ, 218ല്‍ 191 നേതൃസ്ഥാനങ്ങളിലും ജനറല്‍ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് എന്ന് ഓക്സ്ഫാം ഇന്ത്യയുടെ റിപോര്‍ട്ട്. 'WHO TELLS OUR STORIES MATTERS Representation of Marginalized Caste Groups in Indian Media' എന്ന റിപോര്‍ട്ട്, മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളിൽ ഒന്നിലും എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവര്‍ നേതൃസ്ഥാനത്തില്ല എന്ന് വെളിപ്പെടുത്തുന്നു. ഇംഗ്ലീഷ് - ഹിന്ദി പത്രങ്ങൾ, ഇംഗ്ലീഷ് - ഹിന്ദി വാര്‍ത്താ ചാനല്‍ എന്നിവയില്‍ എഡിറ്റോറിയല്‍ സ്ഥാനങ്ങളില്‍ ആദിവാസി വിഭാഗങ്ങളില്‍ നിന്നും ആരുമില്ല. നാല് വര്‍ഷം മുമ്പ്…
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എവിടെയാണ്!?
ആഗോള പട്ടിണി സൂചികയിൽ 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 107 ആം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ കണക്കിൽ 116 രാജ്യങ്ങളിൽ 101 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. അയൽരാജ്യങ്ങളായ പാകിസ്ഥാൻ (99), നേപ്പാൾ(81), ബംഗ്ലാദേശ് (84) എന്നീ രാജ്യങ്ങളെക്കാൾ പട്ടിണിയിൽ ഇന്ത്യ പിന്നിലാണ്. തെക്കനേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും പുറകിലുള്ള അഫ്ഗാനിസ്ഥാനെക്കാൾ രണ്ട് റാങ്ക് മാത്രമാണ് ഇന്ത്യക്ക് അധികമുള്ളത്. തെക്കനേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനമുള്ളത് ശ്രീലങ്കക്കാണ്. 64ആം റാങ്ക് ആണ് സൂചികയിൽ ശ്രീലങ്കക്കുള്ളത്. വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് പട്ടിണി…
ഇന്ത്യ പോലൊരു രാജ്യത്ത് ഹിന്ദി എന്ന ഒറ്റ ഭാഷ എങ്ങനെ സാധ്യമാകും.
2011 സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യ - 1,21,08,54,977 വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെടെ ആകെ കണക്ക്: 1,17,11,03,853 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ഭരണഘടന അംഗീകരിച്ച 22 ഔദ്യോഗിക ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ കണക്കുകൾ: അസമീസ് - 1.31 % ബംഗാളി - 8.30 % ബോറോ - 0.13% ഡോഗ്രി - 0.22% ഗുജറാത്തി - 4.74% കന്നഡ - 3.73% കാശ്മീരി - 0.58% കൊങ്കണി - 0.19% മൈഥിലി - 1.16%…
കർണാടകയിലെ ഹിജാബ് നിരോധനം: കേസിന്റെ നാൾവഴി
കർണാടകയിലെ ഹിജാബ് നിരോധനം: കേസിന്റെ നാൾവഴി ജൂൺ 1, 2021 കർണാടക ഉഡുപ്പിയിലെ, പി.യു കോളേജ് ഏകീകൃത ഡ്രസ്സ് കോഡ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഡിസംബർ 27, 2021 ഹിജാബ് ധരിച്ചതിന്റെ പേരിൽ എട്ട് വിദ്യാർഥികൾക്ക് ഉഡുപ്പിയിലെ ഗവണ്മെന്റ് കോളേജ് പ്രവേശനം നിഷേധിച്ചു. ജനുവരി 4, 2022 കാവി ഷാൾ ധരിച്ചെത്തിയ ഒരുപറ്റം വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച വിദ്യാർത്ഥികൾക്കെതിരെ സമരം നടത്തി. ജനുവരി 31 , 2022 ഹിജാബ് നിരോധനത്തിനെതിരെ വിദ്യാർത്ഥികൾ കർണാടക ഹൈ കോടതിയെ സമീപിച്ചു.…
ഒളിച്ചുകടത്തലല്ല! ഇത് കടത്തുന്നത് പച്ചക്ക് തന്നെയാണ്
947 - 1014 കാലഘട്ടത്തിൽ ജീവിച്ച രാജരാജ ചോളന്റെ കഥ പറയുന്ന തമിഴ് ചിത്രമാണ് പൊന്നിയൻ സെൽവൻ. സിനിമയുടെ സാങ്കേതിക - വാണിജ്യ മേഖലയെ കുറിച്ചുള്ള ചർച്ചയോടപ്പം തന്നെ സിനിമയുടെ പ്രമേയം മുന്നോട്ട് വെക്കുന്ന ചോള സാമ്രാജ്യത്വത്തിന്റെയും അതിന്റെ ചക്രവർത്തി ആയിരുന്ന രാജരാജ ചോളന്റെയും ചരിത്രത്തെ സംബന്ധിച്ച സംവാദങ്ങളും സിനിമയെ ചുറ്റിപറ്റി നിലനിൽക്കുന്നു. തമിഴിലെ പ്രമുഖ സംവിധായകനായ വെട്രിമാരൻ, ഹിന്ദു അല്ലാതിരുന്ന ചോള രാജാവിനെ ഹിന്ദുവായി സിനിമയിൽ ചിത്രീകരിച്ചു എന്ന വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് കമൽഹാസനും വെട്രിമാരനെ…
ഉത്തർപ്രദേശിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന യോ​ഗി ആദിത്യനാഥിന്റെ വാദം തെറ്റ്
"കഴിഞ്ഞ അഞ്ചര വർഷമായി ഒരു കലാപവും നടന്നിട്ടില്ല. സംസ്ഥാനത്തിന് വൻതോതിൽ നിക്ഷേപം ലഭിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ ഉത്തർപ്രദേശിൽ ഹൈവേകളും എക്‌സ്പ്രസ് വേകളും നിർമിക്കുന്നുണ്ട്. ഉത്തർപ്രദേശ് പൂർണ്ണമായും 'ദംഗമുക്ത്' -കലാപ മുക്തം- ആയി മാറി". (യോഗി ആദിത്യനാഥ്) സെപ്റ്റംബർ മാസം തുടക്കത്തിൽ ബിജ്നോറിൽ നടന്ന പൊതുപരിപാടിയിലാണ് കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്ത് ഒറ്റ കലാപങ്ങൾ പോലും നടന്നിട്ടില്ലെന്ന് യൂപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചത്. എന്നാൽ, ആ വാദം തെറ്റാണെന്ന് എൻ.സി.ആർ.ബിയുടെ 2021ലെ കണക്കുകൾ വ്യക്തമാക്കുന്നു.…
‘ഖത്തർ ലോകകപ്പ് കാണാൻ വരുന്നവർക്ക് മദ്യവും സംഗീതവും നിഷിദ്ധം’; ആ വാർത്ത തെറ്റാണ്
'Qatar welcomes you', 'Reflect your respect to the religion and culture of qatari people by avoiding these behaviors' എന്ന് തുടങ്ങുന്ന ഒരു പോസ്റ്ററിൽ, 'മദ്യപാനത്തിന് പുറമേ സ്വവർഗ ലൈംഗികത, മറ്റുള്ളവരുടെ സമ്മതം ഇല്ലാതെ ഫോട്ടോ എടുക്കൽ, ആരാധനാലയങ്ങളോട് അനാദരവ് കാണിക്കൽ, ഉച്ചത്തിൽ പാട്ട് വെക്കൽ ശബ്ദം ഉണ്ടാക്കൽ' എന്നിങ്ങനെയുള്ള ഏതാനും വിലക്കുകളെ കുറിച്ച് പറയുന്ന ഒരു പോസ്റ്റർ ലോകകപ്പ് കാണാൻ വരുന്നവർക്കുള്ള ഔദ്യോഗിക നിർദേശം എന്ന നിലക്ക് പ്രചരിക്കപ്പെട്ടിരുന്നു. ഇത്…
പി.ഐ.ബി അക്രഡിറ്റേഷന്‍ പട്ടികയില്‍ നിന്ന് മീഡിയ വണ്ണിനെ ഒഴിവാക്കി എന്ന പ്രചരണം; യാഥാർഥ്യമെന്ത്?
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അക്രഡിറ്റേഷൻ പട്ടികയിൽ നിന്ന് മീഡിയ വണ്ണിനെ ഒഴിവാക്കിയെന്നും അതിനാൽ തന്നെ പ്രധാനമന്ത്രിയുടേതടക്കമുള്ളവരുടെ പൊതുപരിപാടികൾ റിപ്പോർട്ട് ചെയ്യാൻ സാധ്യമല്ലെന്നുമാണ് പ്രചരിക്കുന്നത്. രാജ്യസുരക്ഷാ പ്രശ്നങ്ങൾ പറഞ്ഞാണ് വിലക്കിയത് എന്നാണ് കാരണമായി പറയുന്നത്. ഇതിന്റെ യാഥാർഥ്യം എന്താണ്? ഒരു വാർത്ത ചാനലിന്റെ പ്രതിനിധിക്ക് അക്രഡിറ്റേഷന്‍ കിട്ടുക ആ വ്യക്തി പ്രസ്തുത ചാനലിന്റെ ഭാഗമായി ഡൽഹിയിൽ അഞ്ച് വർഷം പൂർത്തീകരിക്കുമ്പോഴാണ്. പ്രധാനമന്ത്രി അടക്കമുള്ളവരുടെ പൊതുപരിപാടികൾ അധികവും ഡൽഹിയിൽ നടക്കുന്നു…
മതംമാറ്റം, ലൗ ജിഹാദ്: കാസ പ്രസിഡൻ്റിൻ്റെ ആരോപണം വസ്‌തുത എന്താണ്?
മതം മാറ്റത്തെ സംബന്ധിച്ചും 'ലൗ ജിഹാദി'നെ കുറിച്ചും ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) പ്രസിഡന്റ് കെവിൻ പീറ്റർ ഈയിടെ ഒരു ആരോപണം ഉന്നയിക്കുകയുണ്ടായി. എന്താണ് ഈ ആരോപണത്തിൻ്റെ വസ്തുത? ലൗ ജിഹാദ് ഇല്ല എന്ന കോടതി പ്രസ്താവന നിലനിൽക്കെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കപ്പെടുന്നത്. PFI Is Guilty of Internationalising the Hijab Row എന്ന തലകെട്ടിൽ ഓർഗനൈസർ പ്രസിദ്ധികരിച്ച ലേഖനത്തിലാണ് കെവിൻ പീറ്ററിന്റെ പ്രസ്താവന ഉള്ളത് പ്രധാനമായും രണ്ട് ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.…
പെണ്‍ഭ്രൂണഹത്യ വർധിക്കുന്നത് ആർക്കിടയിലാണ്!?
പെണ്‍ഭ്രൂണഹത്യാ നിരക്കുകള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതലുള്ളത് ഹിന്ദു വിഭാഗങ്ങൾക്കിടയിലാണെന്ന് കണക്കുകള്‍. സിഖ് വിഭാഗമാണ് പെണ്‍ഭ്രൂണഹത്യയുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത്. ദേശീയ കുടുംബ ആരോഗ്യ സര്‍വേ ഫലങ്ങള്‍ പരിശോധിച്ച് Pew research centre തയ്യാറാക്കിയ ‘India’s Sex Ratio at Birth begins to normalize’ എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. മൂന്ന് സര്‍വ്വേകളിലെ ഫലങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. 2000 മുതല്‍ 2019 വരെ ഇന്ത്യയില്‍ ഇല്ലായ്മ ചെയ്യപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം 9 മില്യണ്‍ ആണ്. 1994ലെ പ്രീ കോണ്‍സെപ്ഷന്‍…
പെട്രോൾ വിലയും ഓയിൽ ബോണ്ടും തമ്മിലെന്ത്?
2022 സെപ്റ്റംബറിൽ 'ബിഹൈൻഡ് വുഡ്‌സ് ഐസ് ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമാ താരവും മുൻ രാജ്യ സഭാംഗവുമായ സുരേഷ് ഗോപി, പെട്രോൾ വില വർധനവിനെതിരെയുള്ള വിമർശനങ്ങൾ സംബന്ധിച്ച് ചില പരാമർശങ്ങൾ നടത്തിയിരുന്നു. യു.പി.എ സർക്കാരിന്റെ കാലത്തെ ഓയിൽ ബോണ്ട് ബാധ്യത വീട്ടാനാണ് ബി.ജെ.പി സർക്കാർ പെട്രോൾ വില വർധിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ ബി.ജെ.പി നേതാക്കൾ അവർത്തിച്ചുന്നയിക്കുന്ന ഈ അവകാശ വാദം തെറ്റാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. സുരേഷ് ഗോപിയുടെ പരാമർശം: "2004 മുതൽ…
മഹ്‌സ അമീനിയുടെ മരണത്തെത്തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ വീഡിയോ വര്‍ഗീയ പ്രചാരണത്തിന് ഉപയോഗിക്കപ്പെടുമ്പോള്‍.
വസ്തുത പരിശോധിക്കുന്നു ഇറാനില്‍ മത പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമീനി എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണത്തെ തുടര്‍ന്ന് ലണ്ടനില്‍ നടന്ന ഒരു പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത് ലെസ്റ്റര്‍ സിറ്റിയില്‍ 'ക്ഷേത്രം നശിപ്പിച്ചു എന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരു മുസ്‌ലീം യുവാവിനെ ആക്രമിക്കുന്നു' എന്ന പേരിലാണ്. ഒക്ടോബര്‍ നാലിന് 'ഓണ്‍ലി ഹിന്ദു ഹിന്ദു' എന്ന പേജിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'ജിഹാദി'യായ ഇയാളെ സംരക്ഷിക്കാന്‍ പൊലീസിന് പോലും കഴിയുന്നില്ല എന്നും വീഡിയോ ഷെയര്‍ ചെയ്ത ക്യാപ്ഷനില്‍…
മോഹൻ ഭഗവതിന്റെ ജനസംഖ്യാ പേടി: വസ്തുത പരിശോധിക്കുന്നു.
ആർ. എസ്. എസ് തലവൻ മോഹൻ ഭഗവത് ഒക്ടോബർ അഞ്ചിന് നടത്തിയ പ്രഭാഷണത്തിൽ രാജ്യത്തെ ജനസഖ്യയെ കുറിച്ച് രണ്ട് വാദങ്ങൾ ഉന്നയിച്ചിരുന്നു. രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നുവെന്നും അത് രാജ്യത്തെ വിഭവശേഷിയെ ബാധിക്കുമെന്നാണ് ഒന്നാമത്തെ വാദം. രണ്ട്, രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസന്തുലിതത്വം നിലനിൽക്കുന്നു. "ജനസംഖ്യ വർധനവിന് അനുസരിച്ച് വിഭവങ്ങൾ വേണം. അല്ലാത്തപക്ഷം അതൊരു ബാധ്യതയായി മാറും. ജനസംഖ്യ സമ്പത്ത് ആണ് എന്നൊരു കാഴ്ചപ്പാട് ഉണ്ട്. എന്നാൽ, രണ്ട് വശങ്ങളെയും മുന്നിൽ വെച്ച് കൊണ്ട് ഒരു നയം…
തെക്കൻ ഏഷ്യക്കാർ കൂടുതലുള്ള ലണ്ടനിലെ ലെസ്റ്ററിൽ വംശീയ ആക്രമണങ്ങളുണ്ടായത് എങ്ങനെ?
പശ്ചാത്തലം: ലെസ്റ്ററിൽ ഹിന്ദു-മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം 2022 ഓഗസ്റ്റ് 28ലെ ഇന്ത്യ- പാക് ഏഷ്യ കപ് ക്രിക്കറ്റ് മാച്ചിനെ തുടര്‍ന്നുള്ള വാര്‍ത്താ പ്രചരണങ്ങളാണ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മെയ് മുതല്‍ ഓഗസ്റ്റ് വരെയുണ്ടായ സംഘടിതമായ നീക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് ബി.ബി.സി അന്വേഷണം വെളിപ്പെടുത്തുന്നു. ലെസ്റ്റര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ റോബ് നിക്സണ്‍ ബി.ബി.സിയോട് പറഞ്ഞത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കാനായി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ്. ഓണ്‍ലെെന്‍ വഴിയുണ്ടായ വ്യാജ പ്രചരണങ്ങളൊഴികെ ഇങ്ങനെ പ്രശ്നമുണ്ടാകാന്‍ മറ്റു പ്രാദേശിക…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.