Skip to content Skip to sidebar Skip to footer
ഇത് വിജയിക്കാനുളള പോരാട്ടമാണ്
തയ്യാറാക്കിയത് ബാസിൽ ഇസ്ലാം ഹിജാബ് വിഷയം കത്തി നിൽക്കുന്ന കർണാടകയിലെ ഉടുപ്പി സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹയർ സെക്കന്ററി വിദ്യാർഥിനിയാണ് ഹസ്രാ ഷിഫ. ഹിജാബ് ധരിച്ചതിന്റെ പേരിൽ കാമ്പസിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും നിരവധി ക്ലാസുകൾ നഷ്ടപ്പെടുകയും ചെയ്ത മുസ്ലിം പെൺകുട്ടികളിൽ ഒരാളാണ് ശിഫ. ഫാക്റ്റ്സ് ഷീറ്റിന് അനുവദിച്ച ഈ അഭിമുഖത്തിൽ ഹിജാബ് വിവാദത്തിൻ്റെ തുടക്കവും കോളേജിലെ നിലവിലുള്ള അന്തരീക്ഷവും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും വിവരിക്കുകയാണ് ഷിഫ. നിങ്ങളുടെ കാമ്പസിൽ ഹിജാബ് വിവാദ സംഭവങ്ങളുടെ തുടക്കം…
ജർമ്മനിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ദൂരമെത്ര?
ഹിബ സി / നർവീൻ 'ഓർമ്മ, അഭിമാനം, നീതി' (Memory, Dignity, and Justice) ഇതായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ എല്ലാ വർഷവും ആചരിച്ചു വരുന്ന അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓർമ ദിനത്തിന്റെ (International holocaust remembrance day) ഈ വർഷത്തെ പ്രമേയം. ഹിറ്റ്ലർ ജർമ്മനിയിൽ നടത്തിയതുപോലുള്ള വംശഹത്യകൾ ഇനി ലോകത്ത് ഉണ്ടാവാതിരിക്കാനുള്ള ബോധവൽക്കരണം ഈ ദിനചരണത്തിലൂടെ സാധിക്കുമെന്നാണ് യുഎൻ പ്രതീക്ഷിക്കുന്നത്. മനുഷ്യ മനഃസാക്ഷിയെ അക്ഷരാർത്ഥത്തിൽ നടുക്കിയ നാസി കൂട്ടക്കൊലകൾക്ക് ആധാരമായ പ്രത്യയശാസ്ത്രം പല കാലത്ത് പല രീതിയിൽ…
പോലീസിൽ ഹിജാബ് അണിഞ്ഞാൽ എന്താണ് ?
വിവിധ ലോക രാജ്യങ്ങളിലെ സുരക്ഷാ സേനകളിൽ ഇന്ന് ഹിജാബ് ധരിച്ച സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. മുസ്ലിം സ്ത്രീയുടെ വസ്ത്ര സംസ്കാരത്തിൻ്റെ ഭാഗമായ ഹിജാബ് പടിഞ്ഞാറൻ സെക്യുലർ രാജ്യങ്ങളിൽ ഉൾപ്പെടെ പോലീസ് യൂനിഫോമിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്‌കോട്ടലാ‌ൻഡിൽ ഹിജാബ് ധരിക്കുന്ന മുസ്ലീം സ്ത്രീകൾക്ക് ഇനി ശിരോവസ്ത്രം ഉപേക്ഷിക്കാതെ തന്നെ പോലീസ് ഓഫീസർ ആകാം. വൈവിധ്യതയുടെ പരിപോഷണത്തിനും പോലീസ് സേനയുടെ സേവനം ലഭിക്കുന്ന ആളുകളെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിനുമുള്ള മാർഗമായിട്ടാണ് പുതിയ ഡ്രസ് കോഡ് നയം അംഗീകരിച്ചിട്ടുള്ളത്. "ഞങ്ങളുടെ യൂനിഫോമിലെ ഈ പരിഷ്കരണം…
ഇന്ത്യയിൽ ഒരു വംശഹത്യ വളരെ അടുത്താണ്!
പ്രൊഫ. ഗ്രിഗറി സ്റ്റാന്റോൺ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദി ജെനോസൈഡ് വാച്ച്' എന്ന എൻ.ജി.ഒയുടെ പ്രസിഡന്റ് പ്രൊഫ. ഗ്രിഗറി സ്റ്റാന്റോണിന്റെ ഒരു വീഡിയോ ഈയടുത്ത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. 1994ൽ സംഭവിച്ച റുവാണ്ടൻ വംശഹത്യ താൻ പ്രവചിക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു, അത്തരം ഒരു വംശഹത്യയുടെ സാധ്യത ഇന്ത്യയിൽ കാണുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഈയടുത്ത് 'ഹരിദ്വാർ ധരം സൻസദ്' എന്ന പേരിൽ ഒരു സമ്മേളനം നടക്കുകയുണ്ടായി. മൂന്ന് ദിവസം…
ഈ വിമർശനം എങ്ങിനെയാണ് മതസ്പർധ സൃഷ്ടിക്കുന്നത്?
സംഘപരിവാറിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ ചെയ്തവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് നടക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 90 ലധികം വ്യക്തികൾക്കെതിരെ കേരളത്തിലുടനീളം കേസുകൾ എടുത്തതായാണ് മാധ്യമങ്ങൾ പറയുന്നത്. ഇവയിൽ ഇരുപത് കേസുകളുടെ എഫ്ഐആർ സ്വരൂപിച്ചു കൊണ്ട് പഠനം നടത്തിയപ്പോൾ ലഭിച്ച വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 20 വരെയുള്ള കേസുകളാണ് പഠനത്തിനാധാരം. ഐപിസി 1860 പ്രകാരമുള്ള 153, 153 A എന്നിവയും 2011 കേരള പോലീസ് ആക്ട് പ്രകാരമുള്ള…
പാത ദുഷ്കരമാണ്,പക്ഷേ, ഇതാണ് ഒരേയൊരു വഴി
അർഷദ് ഷെയ്ഖ് മുൻ ഡി. ജി.പി ഡോ. എൻ. സി. അസ്താന ഐ.പി.എസ്. തൻ്റെ പുതിയ പുസ്തകം പുറത്തിറക്കിയത് അടുത്തിടെയാണ്. 'സ്റ്റേറ്റ് പേഴ്സിക്യൂഷൻ ഓഫ് മൈനോരിറ്റീസ് ആൻഡ് അണ്ടർ പ്രിവിലേജ്ഡ് ഇൻ ഇന്ത്യ' (State Persecution of Minorities and Underprivileged in India) എന്നാണ് പുസ്തകത്തിൻ്റെ പേര്. പുസ്തകത്തിൻ്റെ ഉള്ളടക്കം സംഗ്രഹിച്ച് 'ദി ഫോഴ്സ്' മാഗസിന് വേണ്ടി അദ്ദേഹം ഒരു ലേഖനം തയ്യാറാക്കുകയുണ്ടായി. പ്രസ്തുത ലേഖനത്തിൽ അസ്താന ഇപ്രകാരം പറയുന്നുണ്ട്: "സമകാലിക ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് 'ഇരട്ടപ്രഹരമാണ്…
തീ പിടിപ്പിക്കുന്ന ഓർമ്മകൾ
ഭരണകൂടത്തിൻ്റെ ഗുരുതരമായ വീഴ്ചയ്‌ക്കെതിരെ പ്രതികരിച്ച ജനസേവകനായ ഒരു ഡോക്ടറെ, ഉത്തര്‍പ്രദേശ് സര്‍ക്കാറും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ചേർന്ന് എങ്ങനെ നിയമവ്യവസ്ഥയ്ക്ക് മുന്നില്‍ കുറ്റവാളിയാക്കി അവതരിപ്പിച്ചു എന്നതിന്റെ നേര്‍ സാക്ഷ്യമാണ് 'ദ ഗൊരഖ്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി, എ ഡോക്‌റ്റേഴ്‌സ് മെമൊയര്‍ ഓഫ് എ ഡെഡ്‌ലി മെഡിക്കല്‍ ക്രൈസിസ്' എന്ന പുസ്തകം. ജയില്‍ മോചിതനായ ശേഷം ഡോ. കഫീല്‍ ഖാന്‍ എവിടെയും വെളിപ്പെടുത്തിയിട്ടില്ലാത്ത സൂക്ഷ്മ വിശദാംശങ്ങളാണ് പാന്‍ മാക്മില്ലന്‍ ഇന്ത്യ പ്രസിദ്ധീകരിച്ച ഈ ഓര്‍മക്കുറിപ്പിൻ്റെ ഉള്ളടക്കം. 2017 ഓഗസ്റ്റില്‍ നടന്ന സസ്‌പെന്‍ഷന്…
ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ
'ലോക അസമത്വ റിപ്പോർട്ട് 2022' അനുസരിച്ച്, വർദ്ധിച്ചുവരുന്ന ദാരിദ്ര്യവും 'സമ്പന്നരായ വരേണ്യവർഗ്ഗവും' ഉള്ള ലോകത്തിലെ ഏറ്റവും അസമത്വമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വരുമാനത്തിലെ അസമത്വം ഇന്ത്യയിലെ പ്രായപൂർത്തിയായവരുടെ ജനസംഖ്യയുടെ ശരാശരി വരുമാനം ₹2,04200 രൂപയാണ് (€PPP 7,400). അതിൽ ഏറ്റവും താഴെയുള്ള 50% വരുന്ന വിഭാഗത്തേക്കാൾ (₹ 53,610) 20 ഇരട്ടിയാണ് മുകളിലെ 10% വരുന്ന വിഭാഗം സമ്പാദിക്കുന്നത് (₹1,166,520). മുഴുവൻ ദേശീയ വരുമാനത്തിന്റെ 57% ഉയർന്ന 10 ശതമാനത്തിന്റെ കയ്യിലും 22% ഏറ്റവും ഉയർന്ന 1 ശതമാനത്തിന്റെ…
ഉന്നത കലാലയങ്ങളിലെ ആത്മഹത്യകൾ എന്തുകൊണ്ട്?
2014 മുതൽ 2021 വരെയുള്ള ഏഴ് വർഷ കാലയളവിൽ വിവിധ കേന്ദ്ര സർവകലാശാലകൾ ഐ.ഐ.ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി), ഐ.ഐ.എം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്), എൻ.ഐ.ടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി), ഐ.ഐ.എസ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) എന്നിവിടങ്ങളിലായി 122 ഓളം വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഇങ്ങനെ ആത്മഹത്യ ചെയ്തവരിൽ കൂടുതലും പാർശ്വവൽകൃതത സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികളാണ്. 23 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരും, 41 പേർ ഒ.ബി.സി വിഭാഗങ്ങളിൽ നിന്നുള്ളവരും ബാക്കിയുള്ളവർ മറ്റു…
ക്രൈസ്തവ വിരുദ്ധ അക്രമങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നത് (2020 oct – 2021 oct )
ഇന്ത്യയിലെ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ സംഘപരിവാർ അഴിച്ചു വിടുന്ന അക്രമണങ്ങൾ വ്യാപകമായിരിക്കുന്നു. 2020 ഒക്ടോബർ മുതൽ 2021 ഒക്ടോബർ വരെയുള്ള ഒരു വർഷക്കാലയളവിൽ വിവിധ സംസ്ഥാനങ്ങളിൽ, ഹിന്ദുത്വ ഗ്രൂപ്പുകൾ ക്രിസ്ത്യാനികൾക്കെതിരെ അക്രമങ്ങൾ നടത്തിയ സ്ഥലങ്ങൾ സന്ദർശിച്ച് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ് - യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം - യുനൈറ്റഡ് എഗൈൻസ്റ്റ് ഹെയ്റ്റ് എന്നീ സംഘടനകൾ സംയുക്തമായി തയ്യാറാക്കിയ കണക്കുകൾ പുറത്തുവിട്ടിരുന്നു. ഒരേസമയം സംഘപരിവാർ ആൾക്കൂട്ട ആക്രമണങ്ങൾ ഏൽക്കുകയും അവരുടെ തന്നെ വ്യാജ ആരോപണങ്ങളുടെ…
കള്ളപ്പണം; എൻഡിഎ വാദങ്ങളുടെ നാൾവഴി
രാജ്യത്തിനകത്തും പുറത്തുമുള്ള കള്ള പണത്തെക്കുറിച്ച് പരാമർശിക്കാതെ ഒരു തിരഞ്ഞെടുപ്പും ഇന്ത്യയിൽ കടന്നുപോയിട്ടില്ല. തെരഞ്ഞെടുപ്പിനു മുമ്പും, അധികാരത്തിൽ ഉള്ളപ്പോഴും, ഭരണത്തിൽ തുടരുമ്പോഴും കള്ളപ്പണവുമായി ബന്ധപ്പെട്ട എൻഡിഎയും നരേന്ദ്രമോദിയും പറഞ്ഞുവെച്ച വാദങ്ങൾ പരിശോധിക്കുന്നു. 2013 2013 നവംബർ 7 ന് ഛത്തീസ്ഗഡിലെ കങ്കറിൽ നരേന്ദ്രമോദി പറഞ്ഞത്: "ഇന്ത്യയിലെ എല്ലാ കള്ളന്മാരും തങ്ങളുടെ പണം വിദേശത്തെ ബാങ്കുകളിൽ നിക്ഷേപിക്കുന്നു എന്നാണ് ലോകം മുഴുവൻ പറയുന്നത്. വിദേശത്തുള്ള ബാങ്കുകളിൽ കള്ളപ്പണം പൂഴ്ത്തിവച്ചിരിക്കുകയാണ്. കങ്കറിലെ എന്റെ സഹോദരീ സഹോദരന്മാരേ, ഈ മോഷ്ടിച്ച പണം തിരികെ…
‘ഇത് ഒരു കാലഘട്ടത്തിൻ്റെ ചരിത്രമാണ്,
ഒരു സമുദായത്തിൻ്റെ ജീവിതവും’
അഭിമുഖം അമീൻ ഭാരിഫ്, അൽത്താഫ് ഇബ്നു ഖാദർ / പി.പി അൻഷദ് //പൗരത്വ പ്രശ്നങ്ങളെ പ്രമേയമാക്കി രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ (IDSFFK) അവാർഡ് ലഭിച്ച "റൂപോശ്" ഡോക്യുമെന്ററിയുടെ സംവിധായകരായ അമീൻ ഭാരിഫ്, അൽത്താഫ് ഇബ്നു ഖാദർ എന്നിവർ ഫാക്റ്റ് ഷീറ്റിനോട് സംസാരിക്കുന്നു.// ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാർത്ഥികൾ എന്ന നിലയിൽ ഈ വിഷയത്തിൽ ഒരു ഡോക്യുമെന്ററി എന്തുകൊണ്ട് എന്ന ചോദ്യത്തിന് പ്രസ്ക്തിയില്ല. എങ്കിലും എങ്ങനെയായിരുന്നു ഈ ചിത്രത്തിൻ്റെ തുടക്കം? ഈ ആശയം ഒരു ഡോക്യുമെന്ററി ആവണം എന്ന…
റോഡ് അപകടങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള വഴികൾ
ലോകത്ത് ഏറ്റവുമധികം റോഡ് അപകട മരണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഓരോ ദിവസവും 29 കുട്ടികൾ റോഡ് അപകടങ്ങളിൽ മരിക്കുന്നു, ഓരോ വർഷവും 1.5 ലക്ഷം റോഡ് അപകട മരണങ്ങൾ സംഭവിക്കുന്നു. അശ്രദ്ധമായ ഡ്രൈവിംഗ്, റോഡ് സൗകര്യങ്ങളുടെ അപര്യാപ്തത, ദുർബലമായ ട്രാഫിക് നിയമപാലനം എന്നിവയാണ് റോഡ് അപകടങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ. മാത്രമല്ല, വാഹനം ഓടിക്കുന്നതിലെ മനുഷ്യസഹജമായ പിഴവുകൾ ചുരുക്കുകയും റോഡപകടങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റങ്ങൾ (ADAS) ഇന്ത്യൻ വാഹനങ്ങൾക്ക് ഇല്ല. ഓട്ടോമാറ്റിക്…
ഗുരുദ്വാരകളും മുസ്‌ലിം നമസ്കാരങ്ങളും
വർഗീയ വേർതിരിവുകൾക്കിടയിൽ ആശ്വാസമായി മുസ്ലിങ്ങൾക്ക് നമസ്കരിക്കാനായി ഗുരുദ്വാരകൾ തുറന്നു സിഖ് സമുദായം മുസ്ലീംകൾക്ക് ഗുരുഗ്രാമിലെ ഗുരുദ്വാരകൾ തങ്ങളുടെ പരിസരത്ത് നമസ്കരിക്കാൻ സൗകര്യം ഒരുക്കിയത് സമകാലിക ഇന്ത്യയിൽ രാഷ്ട്രീയ പ്രാധാന്യമുള്ള വാർത്തയാണ്. ഗുരുഗ്രാമിലെ എട്ട് സ്ഥലങ്ങളിൽ മുസ്‌ലിംകളെ നമസ്‌കരിക്കാൻ അനുവദിക്കില്ലെന്ന തീരുമാനത്തിനെതിരായ പ്രതിഷേധത്തിനും രോഷത്തിനും ഇടയിലാണ് ഈ മാതൃകാ പ്രവൃത്തനം. സംഭവം സോഷ്യൽ മീഡിയയിൽ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെയും (RWA) നിരവധി വലതുപക്ഷ സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് ഗുരുഗ്രാം ജില്ലാ ഭരണകൂടം ചില സ്ഥലങ്ങളിൽ നമസ്‌കാരം നടത്തുന്നത്…
റോഹിങ്ക്യൻ ക്യാമ്പിലെ ആവർത്തിക്കുന്ന തീപിടിത്തങ്ങൾ; രേഖകൾ പരിശോധിക്കുന്നു
റോഹിങ്ക്യൻ അഭയാർത്ഥികൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ക്യാമ്പുകളിൽ താമസിക്കാൻ തുടങ്ങിയത് മുതൽ, അത്തരം ക്യാമ്പുകൾ വൻതോതിൽ തീ പടർന്ന് നശിക്കുന്നത് പതിവാണ്. ഇതിന്റെ ഒക്കെയും കാരണങ്ങൾ അവ്യക്തമാണ്. റോഹിങ്ക്യൻ അഭയാർത്ഥികൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ക്യാമ്പുകളിൽ താമസിക്കാൻ തുടങ്ങിയത് മുതൽ, അത്തരം ക്യാമ്പുകൾ വൻതോതിൽ തീ പടർന്ന് നശിക്കുന്നത് പതിവാണ്. “ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന”- പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം ഇതാണ്. തീ പിടുത്തത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, അട്ടിമറിക്കുള്ള സാധ്യത ചില…
വിചാരണാ തടവുകാരെ സമുദായം തിരിച്ചു നോക്കിയാൽ!
ഇന്ത്യയിൽ, ഹിന്ദു സമുദായം ഭൂരിപക്ഷമായിട്ടുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെയും ജയിലിലെ തടവുകാരിൽ ഭൂരിപക്ഷവും മുസ്‌ലിം സമുദായത്തിൽ പെട്ടവരാണ്. ഹിന്ദു സഹോദരങ്ങൾ ഭൂരിപക്ഷമുള്ള മിക്ക സംസ്ഥാനങ്ങളിലും തടവുകാരിൽ മുസ്‌ലിംകൾ കൂടുതലാണെങ്കിൽ മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കാശ്മീരിൽ വിചാരണാ തടവുകാരായി കഴിയുന്ന ഹിന്ദുക്കളുടെ ശതമാനം അവരുടെ ജനസംഖ്യാ അനുപാതത്തേക്കാൾ കൂടുതലാണ് എന്നത് മറ്റൊരു വസ്തുതയാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) റിപ്പോർട്ട് വിശകലനം ചെയ്യുന്നു ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ജയിലുകളിൽ വിചാരണ തടവുകാരായി കഴിയുന്നവരിൽ ഭൂരിഭാഗവും മതന്യൂനപക്ഷങ്ങളാണെന്ന്…
ഇവിടെ മാധ്യമ പ്രവർത്തകർ പേടിയോടെ ജീവിക്കുന്നു!
ഡിസംബർ പതിനാലിന് 'റിപോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്' പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, നാൽപ്പത്തിയാറ് മാധ്യമപ്രവർത്തകർ തൊഴിൽപ്പരമായ കാരണങ്ങളാൽ കൊല്ലപ്പെട്ടിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ അപകടമരണം സംഭവിച്ചിട്ടുള്ളത് മെക്സിക്കോയിലാണ്, ഏഴ് മരണങ്ങൾ. അഫ്ഗാനിസ്ഥാനിൽ ആറും യമനിലും ഇന്ത്യയിലുമായി നാല് മരണങ്ങളും പാകിസ്ഥാനിൽ മൂന്ന് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിൽ കൊല്ലപ്പെട്ടവരിൽ, ബി.എൻ.എൻ ന്യൂസിലെ മാധ്യമ പ്രവർത്തകനായ അവിനാശ് ഝാ, തെലുങ്ക് വാർത്ത ചാനലായ ഈവി ഫൈവിലെ റിപ്പോട്ടർ ചെന്ന കേശവാലു, ഹിന്ദി വാർത്ത ചാനലായ സുദർശൻ ടിവിയുടെ മനിഷ് കുമാർ…
ഇത് പെരുംനുണയാണ്!
"ഒരു രാജ്യത്തെ മുസ്‌ലിം ജനസംഖ്യ അവിടുത്തെ മുഴുവൻ ജനസംഖ്യയുടെ 16% എത്തിയാൽ ആ രാജ്യത്തിന്റെ ഇസ്‌ലാമിക വൽക്കരണം പിന്നെ തടയാനാവില്ല"! ഈ തലക്കെട്ടിൽ ഒരു ലേഖനം, കഴിഞ്ഞ രണ്ടു മൂന്നു വർഷമായി  സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നു. 2018 ജൂൺ 22ന് ഹംഗേറിയൻ ടെലിവിഷൻ പരിപാടിയിൽ, 'ഇസ്‌ലാം മത വിദഗ്ദ'യായ നെക്കോലേട്ട ഇൻസേയ് നടത്തിയ ഒരു അഭിമുഖമാണ് ഇതിന്റെ സ്രോതസ് എന്ന് ലേഖനത്തിൽ പറയുന്നുണ്ട്. പക്ഷേ, രസകരമായ കാര്യം, ഈ വാദം ഉന്നയിക്കുന്ന പല എഴുത്തുകളുടെയും…
അഫ്സ്പ കവർന്ന ജീവനുകൾ
മനുഷ്യാവകാശ ഗ്രൂപ്പുകൾ ആക്രമണാത്മകമാണെന്നാരോപിച്ചു കൊണ്ട് തുടക്കത്തിലേ എതിർത്തു പോന്ന വിവാദപരമായ നിയമമാണിത്. നിയമത്തിനെതിരെ 2000 നവംബർ മുതൽ 2016 ആഗസ്ത് വരെ നിരാഹാര സമരം നടത്തിയ അതിന്റെ കടുത്ത പ്രതിയോഗികളിലൊരാളാണ് മണിപ്പൂരിലെ ഇറോം ശർമിള. മണിപ്പൂരിലെ മാലോം പട്ടണത്തിൽ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന പത്തുപേരെ കൊലപ്പെടുത്തിയ സംഭവമായിരുന്നു അവരുടെ സമരത്തിന് തുടക്കമിട്ടത്. ‘പ്രശ്നകലുഷിത’ പ്രദേശങ്ങളിൽ ക്രമസമാധാന പാലനത്തിനു വേണ്ടി സായുധ സേനകൾക്ക് പ്രത്യേക അധികാരങ്ങൾ അനുവദിക്കുന്ന നിയമമാണ് അഫ്സ്പ. എന്താണതിൻ്റെ വ്യവസ്ഥകൾ? അഞ്ചോ അതിലധികമോ ആളുകൾ ഒരുമിച്ചു…
വഖഫ് ബോർഡ് : സംസ്ഥാന സർക്കാറിനോട് കേരളം ചോദിക്കുന്നു
സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിലെ ആയിരക്കണക്കായ നിയമനങ്ങൾ പി.എസ്.സി വഴി നടത്താതെ, മുസ്ലിം വഖഫ് സ്ഥാപനങ്ങളുടെ വിഹിതം വഴി സ്വരൂപിച്ച ഫണ്ടിൽ നിന്ന് മാത്രം ശമ്പളം നൽകുന്ന വഖഫ് ബോർഡിലെ നിയമനം പി.എസ്.സി മുഖേന നടത്തണമെന്ന് പറയുന്നതിന്റ പിന്നിലും ചില ഒളിയജണ്ടകൾ നടക്കുന്നുണ്ടോ ? വഖഫ് ബോർഡ് : സംസ്ഥാന സർക്കാറിനോട് കേരളം ചോദിക്കുന്നു സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിലെ ആയിരക്കണക്കായ നിയമനങ്ങൾ പി.എസ്.സി വഴി നടത്താതെ, മുസ്ലിം…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.