Skip to content Skip to sidebar Skip to footer

Human Rights

മാധ്യമ സ്വാതന്ത്ര്യം: ഇന്ത്യൻ മാധ്യമങ്ങൾ പറയാൻ മടിക്കുന്ന കണക്കുകൾ
ഡൽഹിയിലെ ഇന്ത്യൻ എക്സ്പ്രസ് അതേക്കുറിച്ച് റിപ്പോർട്ട് ചെയ്തില്ല, അതേസമയം ചെന്നൈയിലെ ന്യൂ ഇന്ത്യൻ എക്സ്പ്രസ് സംസാരിച്ചത് ഹോങ്കോങ്ങിനെപ്പറ്റിയാണ്. ലോക മാധ്യമ സ്വാതന്ത്ര്യദിനം കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ ജോലിയുടെ പേരിൽ മാധ്യമപ്രവർത്തകർ എങ്ങനെ ആക്രമിക്കപ്പെടുന്നു, ഭീഷണികൾക്ക് വിധേയമാകുന്നു, കൊല്ലപ്പെടുന്നു എനിങ്ങനെയുള്ള റിപ്പോർട്ടുകളുടെ കുത്തൊഴുക്കിനിടയിൽ, റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് 2022-ലെ വാർഷിക വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ് പുറത്തിറക്കി. 180 രാജ്യങ്ങള്ക്കിടയില് 2021 ലെ 142-ൽ നിന്ന് എട്ട് സ്ഥാനങ്ങൾ താഴേക്ക് പോയി ഇന്ത്യ 150- ലേക്ക് വീണു. ഇന്ത്യയിലെ മാധ്യമ…
ജഹാഗിർപുരി മുസ്‌ലിം വേട്ട : നാൾവഴി
1 ഏപ്രിൽ 16, ഹനുമാൻ ജയന്തി പ്രമാണിച്ച് ജഹാംഗീർപുരിയിൽ ശോഭാ യാത്ര സംഘടിപ്പിച്ചിരുന്നു. യാത്രയ്ക്ക് നേരെ കല്ലേറുണ്ടായെന്ന ആരോപണത്തെ തുടർന്ന് വർഗീയ കലാപം അരങ്ങേറി. ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ സമാനമായ ആക്രമണങ്ങൾ ഉണ്ടായതിന്റെ തൊട്ടുപിന്നാലെ നടന്ന കുടിയൊഴിപ്പിക്കൽ നടപടി ഇവിടെയും ആവർത്തിച്ചു. 2 ഹനുമാൻ ജയന്തി ദിനത്തിൽ ഡൽഹിയിലെ ജഹാംഗീർ പൂരി മേഖലയിൽ നടത്താനിരുന്ന ശോഭാ യാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സാമൂഹിക വിരുദ്ധരുടെയും കലാപകാരികളുടെയും അനധികൃത കയ്യേറ്റങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഭാരതീയ ജനതാ…
സായിബാബയുടെ കവിതകൾ പറയുന്നു: ഇരുമ്പറക്കുള്ളിലെ പ്രതീക്ഷകളെ കുറിച്ച്
“…എന്റെ പ്രിയതമയ്ക്ക് തെലുങ്കിൽ എഴുതാനുള്ള ഭാഗ്യം എനിക്കില്ല. ഞങ്ങളുടെ മാതൃഭാഷയിൽ എഴുതിയാൽ മാത്രമേ അവൾക്ക് എന്റെ കത്തുകളെ മനസ്സിലാക്കാൻ കഴിയൂ. തെലുങ്കിൽ കത്തുകൾ എഴുതാൻ അവൾക്കും ആഗ്രഹമുണ്ട്, പക്ഷേ അതും നടക്കില്ല. ഞങ്ങൾ അന്യ ഭാഷയാണ് ഉപയോഗിക്കുന്നത്…” അരുന്ധതി റോയിയുടെ ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എന്ന നോവലിലെ കഥാപാത്രമായ അഞ്ജുമിന് 2017 ഓഗസ്റ്റ് 31-ന് എഴുതിയ കത്തിൽ, ജിഎൻ സായിബാബ ഭരണകൂടം തന്നിൽ നിന്ന് എടുത്തുകളഞ്ഞ നിരവധി കാര്യങ്ങളിൽ ഒന്നായ, അവരുടെ മാതൃഭാഷയിൽ സ്വന്തം…
ഖാർഗോൺ- മധ്യപ്രദേശ് കുടിയൊഴിപ്പിക്കലിൻ്റെ പിന്നാമ്പുറം!
  സംഭവം ഏപ്രിൽ ഒന്നിന്  രഘുവംഷി സമുദായം രാമനവമി ഘോഷയാത്ര നടത്തുന്നു. രാവിലെ 11 മണിയോടെ മുസ്ലീം ഭൂരിപക്ഷമുള്ള താലാബ് ചൗക്ക് പ്രദേശം ഭാഗികമായി തടഞ്ഞതിന് പോലീസും ഭാരതീയ ജനതാ പാർട്ടി ഭാരവാഹിയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുന്നു. തർക്കം അവസാനിച്ച് ജാഥ മുന്നോട്ട് നീങ്ങി ഏകദേശം 12 മണിക്ക്  നഗരത്തിലെ രാമക്ഷേത്രത്തിൽ  സമാധാനപരമായി കലാശിച്ചു. എന്നാൽ തർക്കത്തിന് ശേഷം തലാബ് ചൗക്കിൽ രാമനവമി ഘോഷയാത്ര പോലീസ് തടഞ്ഞുവെന്ന അഭ്യൂഹം പരക്കുന്നു. "ഹിന്ദുക്കളെ രക്ഷിക്കാൻ" ഉച്ചകഴിഞ്ഞ് 3…
സംഘ് പരിവാർ ഭീകരത നിയമ നടപടിയിലെ വംശീയ വൈരുദ്ധ്യങ്ങൾ
കൗശിക് രാജ്, അലിഷാൻ ജാഫ്രി “ആർ അധികാരത്തിൽ വന്നാലും, മുസ്ലിംകൾ ഉയർന്നു വരാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങളുടെ യുവതയെ ഉണർത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഞങ്ങൾ മുല്ലകളെ ഖബറിടങ്ങളിൽ നിന്ന് പുറത്തെടുത്ത് അവരുടെ വേരുകളിൽ നിന്ന് പിഴുതെറിയും. ഏപ്രിൽ 2 വരെ കാത്തിരിക്കൂ, മുസ്ലിംകൾ ഒന്നുകിൽ ഹിന്ദുമതത്തിലേക്ക് മാറേണ്ടതോ, അല്ലെങ്കിൽ അവരെ പാകിസ്ഥാനിലേക്ക് അയക്കുന്നതോ ആയ സാഹചര്യം ഞങ്ങൾ സൃഷ്ടിക്കുന്നത് നിങ്ങൾ കാണും”-ഹിന്ദുത്വ നേതാവ് പിങ്കി ചൗധരി 2021 ഓഗസ്റ്റ് എട്ടിന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിയ പ്രസംഗത്തിൽ നിന്നാണ് ഈ…
‘ദി കശ്മീർ ഫയൽസ്’ മുസ്ലിം വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരുടെ ചരിത്രം ഇതാണ്
കൗഷിക് രാജ്, അലീഷാൻ ജാഫ്രി സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയുടെ പുതിയ ചിത്രമായണ് "ദി കശ്മീർ ഫയൽസ്". കശ്മീർ വിഷയത്തോടുള്ള സിനിമയുടെ സമീപനത്തെ കുറിച്ച് നിരവധി വിമർശനങ്ങൾ വന്നിട്ടുണ്ടങ്കിലും മുസ്ലിം വിദ്വേഷം വ്യാപകമാക്കാൻ സംഘപരിവാറും ബി.ജെ.പിയും ഈ സിനിമയെ ആയുധമാക്കുന്നതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കാശ്മീരി പണ്ഡിറ്റ് സമൂഹത്തിന് നേരെ നടന്ന അക്രമത്തെക്കുറിച്ചുള്ള സത്യമാണ് സിനിമയിൽ ചിത്രീകരിക്കുന്നതെന്ന് അവകാശ വാദവുമായാണ് മോദിയും സംഘവും രംഗത്ത് വന്നിരിക്കുന്നത്. ഇതിന്റ ഭാഗമായാണ്, സിനിമാ തിയേറ്ററുകളിൽ വെച്ച് മുസ്‌ലിംകളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്ന…
നിശബ്ദത ഒരു സാധ്യതയല്ല
ഇന്ത്യയിലെ ന്യുനപക്ഷ സമൂഹങ്ങൾക്കെതിരെ, പ്രത്യേകിച്ച് മുസ്ലിംകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ ഭരണഘടനാ സ്ഥാപനങ്ങൾ ഉചിതമായ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള, മുതിർന്ന മാധ്യമ പ്രവർത്തകരുടെ പ്രസ്താവന ഈയ്യിടെ പുറത്തു വരികയുണ്ടായി; "മുസ്ലിംകൾക്കെതിരെ പോർവിളികൾ നടക്കുമ്പോൾ വളരെ ആസൂത്രിതമായ നിശബ്ദതയാണ് രാജ്യത്തെ പല നേതാക്കളും പുലർത്തുന്നത്." ഇത്തരം അക്രമണാഹ്വാനങ്ങൾ യാഥാർഥ്യമാവാതിരിക്കാൻ പ്രസിഡന്റിന്റെ ഓഫീസ്, സുപ്രീം കോടതി, ഹൈകോടതി, ഇലക്ഷൻ കമ്മീഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങൾ അടിയന്തരമായി ഇടപെടേണ്ടതുണ്ട് എന്ന് പ്രസ്താവനയിൽ പറയുന്നു. മാധ്യമങ്ങൾ വിദ്വേഷ പ്രചാരണത്തിൻ്റെ വാഹകരാവുന്നത് തടയണം രാജ്യത്തെ…
ഒരു വിപ്ലവ “പട “
ZAHRU ZUHRA ദളിതുകൾക്ക്‌ വഴി നടക്കാൻ പോലും അവകാശമില്ലാതിരുന്ന 1893 കാലഘട്ടം. വഴികളിലൂടെ രണ്ട് വെള്ള കാളകളെ കെട്ടി ഒരു വില്ലുവണ്ടി മണി മുഴക്കികൊണ്ട് ആ വഴികളിലൂടെ കുതിച്ചു പാഞ്ഞു. അന്ന് ആ വണ്ടിയെ നിയന്ത്രിച്ചിരുന്നത് പതിവ് പോലെ തമ്പ്രാക്കാൻമാർ ആയിരുന്നില്ല മറിച്ച് മാടമ്പി തമ്പ്രാക്കാൻമാരെ അതെ നാണയ്യത്തിൽ തിരിച്ച് അടക്കാൻ ചങ്കൂറ്റമുള്ള ഒരു വിപ്ലവകാരി ആയിരുന്നു. അതെ ആ വണ്ടി നിയന്ത്രിച്ചത് സാക്ഷാൽ അയ്യങ്കാളി ആയിരുന്നു. ദളിതുകൾക്ക് വഴി നടക്കാൻ വേണ്ടി നടത്തിയ ആ…
ഈ യുദ്ധം പ്രസരിപ്പിക്കുന്നത് വംശീയ ഭ്രാന്ത് കൂടിയാണ്
പി.കെ. നിയാസ് മനുഷ്യര്‍ മാത്രമല്ല യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്നത്, പ്രത്യുത സത്യം കൂടിയാണെന്ന് പറയപ്പെടാറുണ്ട്. വസ്തുനിഷ്ഠമായ പ്രസ്താവനയാണത്. രണ്ട് ലോക യുദ്ധങ്ങള്‍ ഉള്‍പ്പെടെ അസംഖ്യം യുദ്ധങ്ങളില്‍ മനുഷ്യരോടൊപ്പം സത്യവും ചവിട്ടിമെതിക്കപ്പെട്ടിട്ടുണ്ട്. 'പ്രോപഗണ്ട വാര്‍' എന്നത് ഏത് യുദ്ധത്തിന്റെയും അവിഭാജ്യ ഘടകമായി മാറിയ കാലമാണിത്. യുദ്ധം ജയിക്കാന്‍ അര്‍ധ സത്യങ്ങളും നുണകളും വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് യുദ്ധത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളും ഇരുപക്ഷത്തെയും അനുകൂലിക്കുന്നവരും ഒരുപോലെ കരുതുന്നു. ഇറാഖിനെതിരായ യുദ്ധത്തില്‍ തങ്ങളുെട നറേറ്റീവുകള്‍ മാത്രം ലോകത്തെ കേള്‍പിക്കാന്‍ ജേര്‍ണലിസ്റ്റുകളെ വിലയ്‌ക്കെടുത്തത് അമേരിക്കയാണ്. 'എംബഡഡ്…
ഇത് വിജയിക്കാനുളള പോരാട്ടമാണ്
തയ്യാറാക്കിയത് ബാസിൽ ഇസ്ലാം ഹിജാബ് വിഷയം കത്തി നിൽക്കുന്ന കർണാടകയിലെ ഉടുപ്പി സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹയർ സെക്കന്ററി വിദ്യാർഥിനിയാണ് ഹസ്രാ ഷിഫ. ഹിജാബ് ധരിച്ചതിന്റെ പേരിൽ കാമ്പസിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും നിരവധി ക്ലാസുകൾ നഷ്ടപ്പെടുകയും ചെയ്ത മുസ്ലിം പെൺകുട്ടികളിൽ ഒരാളാണ് ശിഫ. ഫാക്റ്റ്സ് ഷീറ്റിന് അനുവദിച്ച ഈ അഭിമുഖത്തിൽ ഹിജാബ് വിവാദത്തിൻ്റെ തുടക്കവും കോളേജിലെ നിലവിലുള്ള അന്തരീക്ഷവും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും വിവരിക്കുകയാണ് ഷിഫ. നിങ്ങളുടെ കാമ്പസിൽ ഹിജാബ് വിവാദ സംഭവങ്ങളുടെ തുടക്കം…
ജർമ്മനിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ദൂരമെത്ര?
ഹിബ സി / നർവീൻ 'ഓർമ്മ, അഭിമാനം, നീതി' (Memory, Dignity, and Justice) ഇതായിരുന്നു ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ എല്ലാ വർഷവും ആചരിച്ചു വരുന്ന അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓർമ ദിനത്തിന്റെ (International holocaust remembrance day) ഈ വർഷത്തെ പ്രമേയം. ഹിറ്റ്ലർ ജർമ്മനിയിൽ നടത്തിയതുപോലുള്ള വംശഹത്യകൾ ഇനി ലോകത്ത് ഉണ്ടാവാതിരിക്കാനുള്ള ബോധവൽക്കരണം ഈ ദിനചരണത്തിലൂടെ സാധിക്കുമെന്നാണ് യുഎൻ പ്രതീക്ഷിക്കുന്നത്. മനുഷ്യ മനഃസാക്ഷിയെ അക്ഷരാർത്ഥത്തിൽ നടുക്കിയ നാസി കൂട്ടക്കൊലകൾക്ക് ആധാരമായ പ്രത്യയശാസ്ത്രം പല കാലത്ത് പല രീതിയിൽ…
പോലീസിൽ ഹിജാബ് അണിഞ്ഞാൽ എന്താണ് ?
വിവിധ ലോക രാജ്യങ്ങളിലെ സുരക്ഷാ സേനകളിൽ ഇന്ന് ഹിജാബ് ധരിച്ച സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. മുസ്ലിം സ്ത്രീയുടെ വസ്ത്ര സംസ്കാരത്തിൻ്റെ ഭാഗമായ ഹിജാബ് പടിഞ്ഞാറൻ സെക്യുലർ രാജ്യങ്ങളിൽ ഉൾപ്പെടെ പോലീസ് യൂനിഫോമിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്‌കോട്ടലാ‌ൻഡിൽ ഹിജാബ് ധരിക്കുന്ന മുസ്ലീം സ്ത്രീകൾക്ക് ഇനി ശിരോവസ്ത്രം ഉപേക്ഷിക്കാതെ തന്നെ പോലീസ് ഓഫീസർ ആകാം. വൈവിധ്യതയുടെ പരിപോഷണത്തിനും പോലീസ് സേനയുടെ സേവനം ലഭിക്കുന്ന ആളുകളെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിനുമുള്ള മാർഗമായിട്ടാണ് പുതിയ ഡ്രസ് കോഡ് നയം അംഗീകരിച്ചിട്ടുള്ളത്. "ഞങ്ങളുടെ യൂനിഫോമിലെ ഈ പരിഷ്കരണം…
ഇന്ത്യയിൽ ഒരു വംശഹത്യ വളരെ അടുത്താണ്!
പ്രൊഫ. ഗ്രിഗറി സ്റ്റാന്റോൺ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ദി ജെനോസൈഡ് വാച്ച്' എന്ന എൻ.ജി.ഒയുടെ പ്രസിഡന്റ് പ്രൊഫ. ഗ്രിഗറി സ്റ്റാന്റോണിന്റെ ഒരു വീഡിയോ ഈയടുത്ത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. 1994ൽ സംഭവിച്ച റുവാണ്ടൻ വംശഹത്യ താൻ പ്രവചിക്കുകയും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു, അത്തരം ഒരു വംശഹത്യയുടെ സാധ്യത ഇന്ത്യയിൽ കാണുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഈയടുത്ത് 'ഹരിദ്വാർ ധരം സൻസദ്' എന്ന പേരിൽ ഒരു സമ്മേളനം നടക്കുകയുണ്ടായി. മൂന്ന് ദിവസം…
പാത ദുഷ്കരമാണ്,പക്ഷേ, ഇതാണ് ഒരേയൊരു വഴി
അർഷദ് ഷെയ്ഖ് മുൻ ഡി. ജി.പി ഡോ. എൻ. സി. അസ്താന ഐ.പി.എസ്. തൻ്റെ പുതിയ പുസ്തകം പുറത്തിറക്കിയത് അടുത്തിടെയാണ്. 'സ്റ്റേറ്റ് പേഴ്സിക്യൂഷൻ ഓഫ് മൈനോരിറ്റീസ് ആൻഡ് അണ്ടർ പ്രിവിലേജ്ഡ് ഇൻ ഇന്ത്യ' (State Persecution of Minorities and Underprivileged in India) എന്നാണ് പുസ്തകത്തിൻ്റെ പേര്. പുസ്തകത്തിൻ്റെ ഉള്ളടക്കം സംഗ്രഹിച്ച് 'ദി ഫോഴ്സ്' മാഗസിന് വേണ്ടി അദ്ദേഹം ഒരു ലേഖനം തയ്യാറാക്കുകയുണ്ടായി. പ്രസ്തുത ലേഖനത്തിൽ അസ്താന ഇപ്രകാരം പറയുന്നുണ്ട്: "സമകാലിക ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് 'ഇരട്ടപ്രഹരമാണ്…
ക്രൈസ്തവ വിരുദ്ധ അക്രമങ്ങളുടെ കണക്കുകൾ ഞെട്ടിക്കുന്നത് (2020 oct – 2021 oct )
ഇന്ത്യയിലെ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെ സംഘപരിവാർ അഴിച്ചു വിടുന്ന അക്രമണങ്ങൾ വ്യാപകമായിരിക്കുന്നു. 2020 ഒക്ടോബർ മുതൽ 2021 ഒക്ടോബർ വരെയുള്ള ഒരു വർഷക്കാലയളവിൽ വിവിധ സംസ്ഥാനങ്ങളിൽ, ഹിന്ദുത്വ ഗ്രൂപ്പുകൾ ക്രിസ്ത്യാനികൾക്കെതിരെ അക്രമങ്ങൾ നടത്തിയ സ്ഥലങ്ങൾ സന്ദർശിച്ച് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ് - യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം - യുനൈറ്റഡ് എഗൈൻസ്റ്റ് ഹെയ്റ്റ് എന്നീ സംഘടനകൾ സംയുക്തമായി തയ്യാറാക്കിയ കണക്കുകൾ പുറത്തുവിട്ടിരുന്നു. ഒരേസമയം സംഘപരിവാർ ആൾക്കൂട്ട ആക്രമണങ്ങൾ ഏൽക്കുകയും അവരുടെ തന്നെ വ്യാജ ആരോപണങ്ങളുടെ…
റോഹിങ്ക്യൻ ക്യാമ്പിലെ ആവർത്തിക്കുന്ന തീപിടിത്തങ്ങൾ; രേഖകൾ പരിശോധിക്കുന്നു
റോഹിങ്ക്യൻ അഭയാർത്ഥികൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ക്യാമ്പുകളിൽ താമസിക്കാൻ തുടങ്ങിയത് മുതൽ, അത്തരം ക്യാമ്പുകൾ വൻതോതിൽ തീ പടർന്ന് നശിക്കുന്നത് പതിവാണ്. ഇതിന്റെ ഒക്കെയും കാരണങ്ങൾ അവ്യക്തമാണ്. റോഹിങ്ക്യൻ അഭയാർത്ഥികൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി ക്യാമ്പുകളിൽ താമസിക്കാൻ തുടങ്ങിയത് മുതൽ, അത്തരം ക്യാമ്പുകൾ വൻതോതിൽ തീ പടർന്ന് നശിക്കുന്നത് പതിവാണ്. “ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന”- പലപ്പോഴും പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം ഇതാണ്. തീ പിടുത്തത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, അട്ടിമറിക്കുള്ള സാധ്യത ചില…
അഫ്സ്പ കവർന്ന ജീവനുകൾ
മനുഷ്യാവകാശ ഗ്രൂപ്പുകൾ ആക്രമണാത്മകമാണെന്നാരോപിച്ചു കൊണ്ട് തുടക്കത്തിലേ എതിർത്തു പോന്ന വിവാദപരമായ നിയമമാണിത്. നിയമത്തിനെതിരെ 2000 നവംബർ മുതൽ 2016 ആഗസ്ത് വരെ നിരാഹാര സമരം നടത്തിയ അതിന്റെ കടുത്ത പ്രതിയോഗികളിലൊരാളാണ് മണിപ്പൂരിലെ ഇറോം ശർമിള. മണിപ്പൂരിലെ മാലോം പട്ടണത്തിൽ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന പത്തുപേരെ കൊലപ്പെടുത്തിയ സംഭവമായിരുന്നു അവരുടെ സമരത്തിന് തുടക്കമിട്ടത്. ‘പ്രശ്നകലുഷിത’ പ്രദേശങ്ങളിൽ ക്രമസമാധാന പാലനത്തിനു വേണ്ടി സായുധ സേനകൾക്ക് പ്രത്യേക അധികാരങ്ങൾ അനുവദിക്കുന്ന നിയമമാണ് അഫ്സ്പ. എന്താണതിൻ്റെ വ്യവസ്ഥകൾ? അഞ്ചോ അതിലധികമോ ആളുകൾ ഒരുമിച്ചു…
മുസ്‌ലിം വിരുദ്ധ വിവേചനം വർധിക്കുന്നു!
മുസ്‌ലിംകളില്‍ 33%ത്തോളം പേർ ആശുപത്രികളില്‍ മതപരമായ വിവേചനം നേരിടുന്നുവെന്ന് ഓക്‌സ്ഫാം ഇന്ത്യയുടെ സര്‍വേ ഫലം.സ്ത്രീകളില്‍ 35% പേര്‍ക്ക് മറ്റൊരു സ്ത്രീയുടെ സാന്നിധ്യമില്ലാതെ പുരുഷ ഡോക്ടറുടെ ദേഹപരിശോധനക്ക് വിധേയമാകേണ്ടി വന്നിട്ടുള്ളതായും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. 28 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും 3890 പേരിൽ നടത്തിയ സർവേയുടെ ഫലമാണ് ചൊവ്വാഴ്ച്ച പുറത്തുവിട്ടത്. 2021 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള വിവരങ്ങളാണ് ഇതിനുവേണ്ടി ശേഖരിച്ചത്. 2018ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കിയ രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഉത്തരവ് (Charter of Patients'…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.