Skip to content Skip to sidebar Skip to footer

Human Rights

ദ്രൗപതി മുർമു: ബി.ജെ.പി നേരെത്തെ എറിയുന്ന വടി.
നിരവധി സസ്പെൻസുകൾക്കും നാമനിർദേശങ്ങൾക്കും ശേഷം, ജൂൺ 21 ചൊവ്വാഴ്ച്ച ബി. ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം, വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയായി ദ്രൗപതി മുർമുവിനെ പ്രഖ്യാപിച്ചിരിക്കുന്നു. ഇതാദ്യമായല്ല മുർമുവിന്റെ പേര് ബി.ജെ.പി പാളയത്തിൽ ചർച്ചയാകുന്നത്. 2017ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി കാലാവധി തീർത്ത് രാഷ്ട്രപതി ഭവനിൽ നിന്ന് പുറത്തുപോകാൻ ഒരുങ്ങിയപ്പോഴും ഭരണഘടനാ പ്രാധാന്യമുള്ള സ്ഥാനത്തേക്ക് ബി.ജെ.പി മുന്നോട്ടുവെച്ച പ്രധാന പേരുകളിൽ ഒന്നായിരുന്നു മുർമുവിന്റെത്. മുൻ കേന്ദ്രമന്ത്രിയും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയുമായ യശ്വന്ത് സിൻഹയ്‌ക്കെതിരെയാണ് മുർമു…
ഈ ബുൾഡോസറുകൾ ഇസ്രായേലിനെയാണ് പിന്തുടരുന്നത്.
വീട് എന്നത് മണ്ണും ഉരുക്കും കൊണ്ടുണ്ടാക്കിയ കെട്ടിടം മാത്രമല്ല. സുരക്ഷിതത്വത്തിന്റെയും സ്ഥിരതയുടെയും സ്വകാര്യതയുടെയും മരുപ്പച്ചയാണ്. അത് ഓർമ്മകളുടെയും അഭിലാഷങ്ങളുടെയും മരുപ്പച്ചയാണ്, വികാരങ്ങളുടെ ഉരുക്കു പാത്രമാണ്. അത് സമയത്തിന്റെയും സ്ഥലത്തിന്റെയും സങ്കീർണ്ണമായ സമുച്ചയം കൂടിയാണ്, നിരവധി സന്തോഷങ്ങളുടെയും സങ്കടങ്ങളുടെയും സംഗമസ്ഥലം. വിചിത്രമായ അനിശ്ചിതത്വത്തിന്റെ കാലത്ത് പരിചയത്തിന്റെ സുരക്ഷിതത്വം നൽകുന്ന ഇടമാണ്. അതുകൊണ്ടാണ് ഒരു വീട് പൊളിച്ചുകളയുന്നത് സമാനതകളില്ലാത്ത ക്രൂരതയാകുന്നത്. നാല് ചുമരും മേൽക്കൂരയും പൊളിച്ചുകളയുന്നതിനുമപ്പുറം ഓർമ്മകൾക്കെതിരായ വൈകാരികമായ ആക്രമണമാണ് അത്. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും നിരവധി പാളികൾക്ക് മുകളിൽ…
“അടിച്ചമർത്തപെടുന്നവരെ എന്ത് വിലകൊടുത്തും സംരക്ഷിക്കണം. ” നടി സായ് പല്ലവി.
പശുസംരക്ഷണത്തിന്റെ പേരിലുള്ള ഹിന്ദുത്വ ആൾക്കൂട്ടക്കൊലകളെ വിമർശിച്ചതിന് ഹിന്ദു തീവ്രവാദ സംഘടനയായ ബജ്‌റംഗ്ദൾ പരാതി നൽകി ദിവസങ്ങൾക്ക് ശേഷം തന്റെ നിലപാട് ആവർത്തിച്ച് നടി സായ് പല്ലവി. ശനിയാഴ്ച സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ട വിശദീകരണത്തിലാണ് നടി നിലപാട് വീണ്ടും വ്യക്തമാക്കിയത്. ആൾക്കൂട്ട കൊലപാതകത്തെ ന്യായീകരിക്കുന്ന ആളുകളെ കാണുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്ന് സായി പല്ലവി വിശദീകരണ വീഡിയോയിൽ പറഞ്ഞു. “മറ്റൊരാളുടെ ജീവനെടുക്കാൻ നമ്മളിൽ ആർക്കെങ്കിലും അവകാശമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഒരു മെഡിക്കൽ ബിരുദധാരി എന്നനിലയിൽ, എല്ലാ ജീവിതങ്ങളും തുല്യമാണെന്നും…
വീട് പൊളിക്കുന്നത് കോടതികൾ തടയാത്തത് എന്തുകൊണ്ട്?
'ബുൾഡോസർ നശീകരണത്തിനെതിരെ' കോടതികൾ ഇടപെടാത്തതിൽ യു.പി, എം.പി, ഗുജറാത്ത് എന്നിവിടങ്ങളിലെ നിയമവിദഗ്ധരും ആക്ടിവിസ്റ്റുകളും നിരാശരാണ്. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയോടുകൂടിയാണ് ഉത്തർപ്രദേശിലെ പ്രയാഗരാജിൽ, രാഷ്ട്രീയ പ്രവർത്തകൻ ജാവേദ് അഹമ്മദിന്റെ വസതി അനധികൃത നിർമിതിയാണെന്ന് മുദ്രകുത്തി സിവിൽ അധികൃതർ തകർത്തത്. മുഹമ്മദ് നബിയെ കുറിച്ച് അപകീർത്തീപരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് ഭാരതീയ ജനതാ പാർട്ടി വക്താക്കൾക്കെതിരെ പ്രയാഗ്‌രാജ് ഉൾപ്പെടെ രാജ്യത്തെ നിരവധി നഗരങ്ങളിൽ വെള്ളിയാഴ്ചയോടുകൂടി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമാസക്തമായ പ്രതിഷേധം നടത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ജാവേദിനെ പോലീസ് അറസ്റ്റ് ചെയ്തതിന്…
പള്ളികൾ പൊളിക്കുന്ന കാലത്ത് പ്രതീക്ഷ നൽകുന്ന ഗ്രാമം.
യു.പിയിലെ ഷംലി ജില്ലയിലെ ഗൗസ്ഗഢ് എന്ന ഗ്രാമത്തിന് ചുരുക്കം ചിലർക്ക് മാത്രം അറിയാവുന്ന സമ്പന്നമായൊരു ചരിത്രമുണ്ട്. മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമന്റെ ഭരണകാലത്ത്, 1760നും 1806നും ഇടയിൽ ഇതൊരു നാട്ടുരാജ്യമായിരുന്നു. 250-ലധികം വർഷങ്ങൾക്കിപ്പുറം, തകർന്നടിഞ്ഞ ഒരു മസ്ജിദ് ഒഴികെ, അതിന്റെ മഹത്തായ ഭൂതകാലത്തിന്റെ അടയാളങ്ങൾ അവശേഷിക്കാത്ത സ്ഥലമായി ഇത് ചുരുങ്ങി. ഗ്രാമത്തിൽ മുസ്ലിംകൾ ആരും താമസിക്കുന്നില്ല. 1940 മുതൽ പള്ളിയിൽ പ്രാർത്ഥനകൾ നടത്തിയിട്ടില്ല. ഇപ്പോൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മസ്ജിദിനു ജീവൻ പകരാൻ കുറച്ച് പ്രാദേശിക…
‘ഞങ്ങളുടെ വീട് ഇനിയില്ല’ അഫ്രീൻ ഫാത്തിമയുടെ സഹോദരി പറയുന്നു.
ജൂൺ പതിനൊന്നിന് രാത്രി, തന്റെ സഹോദരി അഫ്രീൻ ഫാത്തിമ ആക്ടിവിസ്റ്റും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെ.എൻ.യു) വിദ്യാർത്ഥിനിയുമാണെന്ന് 19കാരിയായ സുമയ്യ ഫാത്തിമ പോലീസിനോട് പറഞ്ഞപ്പോൾ പോലീസിന്റെ നിറം മാറി. പിന്നീട് അഫ്രീനും, വെൽഫെയർ പാർട്ടി അംഗമായ പിതാവ് ജാവേദ് മുഹമ്മദിനും പ്രയാഗ്‌റാജിലെ പ്രതിഷേധങ്ങൾ സങ്കടിപ്പിക്കുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ചു, രാത്രി ഉടനീളം നീണ്ടു നിന്ന ചോദ്യം ചെയ്യലും പീഡനവുമാണ് സുമയ്യക്ക് നേരിടേണ്ടി വന്നത്. ഒരു പ്രമുഖ ഇന്ത്യൻ ചാനലിലെ സംവാദത്തിനിടെ ബി.ജെ.പിയുടെ മുൻ വക്താവ് നൂപുർ ശർമ്മ മുഹമ്മദ്…
വീട് പൊളിക്കലും മാധ്യമ ആഘോഷങ്ങളും.
അർഷി ഖുറേഷി യു.പിയിലെ അലഹബാദിൽ ആക്ടിവിസ്റ്റ് ജാവേദ് മുഹമ്മദിന്റെ വീട് ഞായറാഴ്ച്ച അധികൃതർ തകർക്കുകയുണ്ടായി. അനധികൃതമായി നിർമിച്ചതാണെന്ന് പറഞ്ഞാണ് വീട് പൊളിച്ചു മാറ്റിയത്. മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന വിധം ബി.ജെ.പി വക്താവായിരുന്ന നൂപുർ ശർമ നടത്തിയ പരാമർശങ്ങൾക്കെതിരെ അലഹബാദിൽ നടന്ന പ്രതിഷേധങ്ങളുടെ പ്രധാന ഗൂഢാലോചനക്കാരനെന്ന് ആരോപിച്ചുകൊണ്ട് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവ് കൂടിയായ ജാവേദിനെ യു.പി പോലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. പ്രതിഷേധവുമായി ബന്ധപ്പെട്ട് 68 പേരെ അലഹബാദിൽ നിന്ന് അറസ്റ്റ്…
ബി.ജെ.പിയിലെ യഥാർത്ഥ ഫ്രിൻജ്!
നൂപുർ ശർമ്മയുടെ രാഷ്ട്രീയ ജീവിതം ഒരു പൊട്ടിത്തെറിയോടെ താൽക്കാലികമായി അവസാനിച്ചിരിക്കുന്നു. ടൈംസ് നൗ ചാനൽ ചർച്ചയിൽ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വക്താവായ നുപൂറിനെ സസ്പെൻഡ് ചെയ്തിരുന്നു. അവരുടെ സഹപ്രവർത്തകൻ നവീൻ ജിൻഡാലിനെയും സമാനമായ വിദ്വേഷപ്രചാരണത്തിന്റെ പേരിൽ പുറത്താക്കുകയുണ്ടായി. നൂപുരിന്റെ പരാമർശങ്ങൾക്കെതിരെ അറബ് ലോകത്തുണ്ടായ രോഷമാണ് ബി.ജെ.പിയെ ഇത്തരമൊരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചത്. വളരെ തന്ത്രപരമായി നരേന്ദ്ര മോദി സർക്കാർ സ്വന്തം പാർട്ടി വക്താവിന്റെ പരാമർശങ്ങളെ "ഫ്രഞ്ജ് " എന്ന്…
അസാധാരണമായ പ്രതിസന്ധിയും പ്രതിപക്ഷത്തിന്റ തണുത്ത പ്രതികരണങ്ങളും.
ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ രണ്ട് ഔദ്യോഗിക വക്താക്കൾ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശങ്ങളെച്ചൊല്ലിയുള്ള അന്താരാഷ്ട്ര പ്രതിഷേധത്തെ തുടർന്ന് നരേന്ദ്ര മോദി സർക്കാർ ഏറ്റവും വലിയ നയതന്ത്ര പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ആ പ്രതിസന്ധി മൂലം മുസ്ലീം വിരുദ്ധത പ്രാഥമിക രാഷ്ട്രീയ അജണ്ടയാക്കി മാറ്റിയ ബി.ജെ.പി ഈ രണ്ട് വക്താക്കളെയും അവരുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് മാറ്റാൻ മാത്രമല്ല, വിഷയത്തിൽ ഒന്നിലധികം വിശദീകരണങ്ങൾ നൽകാനും നിർബന്ധിതരായി. പരാജയങ്ങളിൽ നിന്ന് പോലും രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കാൻ വൈദഗ്ദ്യം നേടിയ ഒരു…
പ്രവാചകനിന്ദക്കെതിരെ പ്രതിഷേധം: പോലീസ് വെടിവെപ്പിൽ രണ്ട് മരണം
പ്രവാചകനിന്ദക്കെതിരെ മുസ്ലീങ്ങൾ നടത്തിയ പ്രതിഷേധത്തെ അടിച്ചമർത്താൻ റാഞ്ചിയിൽ പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് മുസ്ലിംകൾ മരിക്കുകയും പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാർക്ക് നേരെ ഹിന്ദുത്വവാദികളും അക്രമം അഴിച്ചുവിട്ടു. ഇസ്‌ലാംനഗർ സ്വദേശി മുദാസിർ, മഹാത്മാഗാന്ധി റോഡിലെ ക്രിസ്റ്റിയാ നഗർ സ്വദേശി സാഹിൽ എന്നിവരാണ് മരിച്ചത്. മുദാസിറിന് 15 വയസ്സായിരുന്നു. ജുമുഅ നമസ്‌കാരത്തിന് ശേഷം പള്ളിയിൽ നിന്ന് മടങ്ങുകയായിരുന്ന മുദസ്സിറിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് മുദസ്സിറിന്റെ അമ്മാവൻ മക്തൂബ് മീഡിയയോട് പറഞ്ഞു. "അവൻ ഹനുമാൻ മന്ദിറിന് മുന്നിലെത്തിയപ്പോൾ, മന്ദിറിനുള്ളിലുണ്ടായിരുന്ന…
വിദ്വേഷത്തിന്റെ വിഷം അവസാനിപ്പിക്കണം: നസ്റുദ്ദീൻ ഷാ
മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വിതക്കുന്ന പ്രവണതകൾ അവസാനിപ്പിക്കാൻ പ്രധാന നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നടൻ നസ്റുദ്ദീൻ ഷാ. എൻ.ഡി ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് മെയ് 26 ന് ടൈംസ് നൗ ടെലിവിഷൻ ചാനലിലെ സംവാദത്തിനിടെയാണ് ഭാരതീയ ജനതാ പാർട്ടി വക്താവ് നൂപുർ ശർമ്മ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളെ സംബന്ധിച്ച് ഷാ പ്രതികരിച്ചത്. ഇരുപതോളം രാജ്യങ്ങളും മുസ്ലിം ആധിപത്യമുള്ള രാജ്യങ്ങളിലെ സംഘടനകളും പരാമർശത്തെ അപലപിച്ചിരുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വനങ്ങളുമുണ്ടായി. ട്വിറ്ററിൽ മോദി…
പോഷകമുള്ള ഭക്ഷണം കഴിക്കാനാവാത്തവരുടെ ഇന്ത്യ
17 ലക്ഷത്തിലധികം ഇന്ത്യക്കാർ ഓരോ വർഷവും ഭക്ഷണത്തിലെ അപകടകരമായ പദാർത്ഥങ്ങളും അമിത ഭാരവും കാരണമായി(unhealthy diet) ഉണ്ടാകുന്ന രോഗങ്ങൾ മൂലം മരിക്കുന്നുവെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റും (സി.എസ്.ഇ), ഡൗൺ ടു എർത്ത് മാസികയും പ്രസിദ്ധീകരിച്ച 2022 'സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവയോൺമെന്റ് 2022' സ്ഥിതിവിവര കണക്കുകൾ പറയുന്നു. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂണ് 3ന് ഓൺലൈനിലായിരുന്നു റിപ്പോർട്ട് പുറത്തിറക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ, പക്ഷാഘാതം, കൊറോണറി, ഹൃദ്രോഗം എന്നിങ്ങനെയാണ് റിപ്പോർട്ട്…
ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് അത് സാധിച്ചിരിക്കുന്നു!
സൈനബ് സിക്കന്ദർ 20 കോടി ഇന്ത്യൻ മുസ്ലിംകൾക്ക് നരേന്ദ്ര മോദി സർക്കാരിന്റെയും ബി.ജെ.പിയുടെയും മുന്നിൽ കൊണ്ടുവരാൻ കഴിയാത്ത രാജ്യത്തിന്റെ രാഷ്ട്രീയവ്യവഹാരത്തിൽ വ്യാപകമായ ഇസ്‌ലാമോഫോബിയയെ, ഭാരതീയ ജനത പാർട്ടിയുടെ 'വിദ്വേഷ വക്താവിന്‌' കൊണ്ടുവരാൻ കഴിഞ്ഞു. രാജ്യത്ത് വെറുപ്പും വിദ്വേഷവും മുസ്ലിം വിരുദ്ധ അക്രമങ്ങളും വർധിക്കുന്നത് ശ്രദ്ധയിൽപ്പെടുത്താനുള്ള ഇന്ത്യക്കാരുടെ ശ്രമത്തെ സർക്കാർ ഇതുവരെ നിസ്സാരമാക്കി, അവഗണിച്ചു വരികയായിരുന്നു. എന്നാൽ, ഇപ്പോൾ അന്താരാഷ്ട്ര സമ്മർദ്ദത്താൽ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാനെങ്കിലും നിർബന്ധിതരായിരിക്കുകയാണ് കേന്ദ്ര സർക്കാരും ഭരിക്കുന്ന പാർട്ടിയും. ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് മുന്നിൽ…
ടി.വി ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ ഇറക്കി ബി.ജെ.പി.
ടി.വി വാർത്താ സംവാദങ്ങളിൽ പങ്കെടുക്കുന്ന പാർട്ടി പ്രതിനിധികൾക്ക് ബി.ജെ.പി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നു. "സംയമനം പാലിക്കുന്ന ഭാഷ ഉപയോഗിക്കുക, പ്രക്ഷുബ്ധരാവുകയോ, ആവേശഭരിതരാകുകയോ ചെയ്യാതിരിക്കുക, അജണ്ടയിൽ തുടരുക" എന്നിവയാണ് നിർദ്ദേശങ്ങളിൽ പ്രധാനം. അംഗീകൃത വക്താക്കളെയും പാർട്ടി അംഗങ്ങളെയും മാത്രമേ ചർച്ചയിൽ പങ്കെടുക്കാൻ അനുവദിക്കൂ. പങ്കെടുത്ത് സംസാരിക്കേണ്ടവരെ പാർട്ടിയുടെ മീഡിയ സെൽ തീരുമാനിക്കും. ഏതെങ്കിലും മതത്തെയോ അതിന്റെ ചിഹ്നങ്ങളെയോ മതപരമായ വ്യക്തികളെയോ വിമർശിക്കരുതെന്നുമുള്ള മുന്നറിയിപ്പും പങ്കെടുക്കുന്നവർക്ക് നൽകുന്നുണ്ട് എന്ന് എൻ.ഡി.ടി.വിയുടെ റിപ്പോർട്ട് പറയുന്നു. ടൈംസ് നൗ ചർച്ചക്കിടെ മുഹമ്മദ് നബിയെക്കുറിച്ച്…
ആഇശയുടെ വിവാഹപ്രായം: തർക്കങ്ങൾ അപ്രസക്തം.
നബീല ജാമിൽ. എന്തുകൊണ്ടാണ് ഏഴാം നൂറ്റാണ്ടിലെ വിവാഹത്തെ, ആധുനിക ലോകത്തിന്റെ വീക്ഷണകോണിലൂടെ നാം നോക്കിക്കാണുന്നത്? നൂറ്റാണ്ടുകളായി, ലോകമെമ്പാടുമുള്ള മുസ്‌ലിം സമുദായത്തെ കുഴക്കിയ, അസുഖകരമായ ഒരു ചോദ്യമായിരുന്നു പ്രവാചകനുമായുള്ള വിവാഹ സമയത്തെ ആഇശയുടെ പ്രായം. 2022 മെയ് 26ന്, ദേശീയ ടെലിവിഷനിൽ ബി.ജെ.പി വക്താവ് നൂപുർ ശർമ്മ പ്രവാചകൻ ആഇശയെ വിവാഹം കഴിച്ചതിനെതിരെ അപമാനകരമായ പ്രസ്താവനകൾ നടത്തി. ജൂൺ 5-ന് ബി.ജെ.പി, "ഏതെങ്കിലും മതപരമായ വ്യക്തികളെ അവഹേളിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു" എന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മണിക്കൂറുകൾക്കുള്ളിൽ…
“ആ ഒമ്പത് വർഷങ്ങളിൽ ഞാൻ അനുഭവിച്ചത്”, വാഹിദ് അബ്ദുൽ ശൈഖ് സംസാരിക്കുന്നു.
ഫായിസ സി. എ. 2006ലെ മുംബൈ ട്രെയിൻ സ്ഫോടന ക്കേസിൽ ജയിലിലടക്കപ്പെട്ട്, ഒമ്പത് വർഷങ്ങൾക്ക് ശേഷം കോടതി വെറുതെ വിട്ട സ്കൂൾ അധ്യാപകനാണ് വാഹിദ് അബ്ദുൽ ശൈഖ്. ജയിലായിരിക്കെ അദ്ദേഹം തന്റെ ജീവിതാനുഭവങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. അതായിരുന്നു 'ബെഗുണ കൈദി'. അതിപ്പോൾ 'ഹീമോലിംഫ്' എന്ന സിനിമയായി. സിനിമ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ 'ഫാക്റ്റ്ഷീറ്റ്സു'മായു സംസാരിക്കുകയാണ് അദ്ദേഹം. 'ഹീമോലിംഫ്' എന്നാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത്. അങ്ങനെയൊരു പേരിന്റെ പ്രസക്തി എന്താണ്?…
കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടെ കാണാതായ പള്ളികള്‍
കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കിടെ നമ്മളറിയാതെ അമ്പലങ്ങളാക്കി മാറ്റിയ മുസ്ലിം പള്ളികള്‍ ഏതെല്ലാം എന്ന് പരിശോധിക്കുന്നു. ബാബരി മസ്ജിദിനു ശേഷം ഗ്യാൻ വാപി, മഥുര ഷാഹി ഈദ് ഗാഹ്, ബാബ ബുദാൻ ദർഗ തുടങ്ങിയ മുസ്ലിം ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ആരോപണങ്ങളും, നിയമം ഉപയോഗിച്ച് മസ്ജിദുകൾക്ക് മേൽ അവകാശവാദം ഉന്നയിക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ 70 വർഷങ്ങൾക്കിടെ ഒരു നിയമത്തിന്റെയും പിൻബലമില്ലാതെ അമ്പലങ്ങളായി മാറിയ മുസ്ലിം പള്ളികളെ കുറിച്ചു ഫാക്ട് ഷീറ്റ്സിന്റെ കണ്ടെത്തലുകൾ: ഫാറൂഖ് നഗര്‍ ജമാ…
സിവിൽ സർവീസിൽ മുസ്‌ലിം പ്രാതിനിധ്യം ഇങ്ങനെ കുറഞ്ഞത് എന്തുകൊണ്ട്?
2021ലെ സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടിയ മുസ്ലിം ഉദ്യോഗാർത്ഥികളുടെ എണ്ണം 12 വർഷത്തിനിടെ ഉണ്ടായതിൽ ഏറ്റവും കുറവ്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2022 മെയ് 30 തിങ്കളാഴ്ച്ച, 2021ലെ സിവിൽ സർവീസ് പരീക്ഷകളുടെ റിസൾട്ട് പ്രഖ്യാപിക്കുകയും, IAS, IPS, IFS, IRS, മറ്റ് സിവിൽ സർവീസ് തസ്തികകളിലേക്കായി മൊത്തം 685 ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. യോഗ്യത നേടങ്ങിയവരിൽ 21 മുസ്‌ലിംകളാണുള്ളത്. ആദ്യ 100 പേരുടെ പട്ടികയിൽ ഒരു മുസ്‌ലിം പോലും…
ബാബാ ബുദാൻ ദർഗ പൊളിക്കാൻ നിയമമുണ്ടോ?
ശിവസുന്ദർ കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശ്രീ ഗുരു ദത്താത്രേയ സ്വാമി ബാബാബുദൻ ദർഗ ഹിന്ദുക്കൾക്കും മുസ്ലിംകളിൽ ചിലർക്കും പ്രിയപ്പെട്ട പുരാതനമായ സൂഫി കേന്ദ്രമാണ്. 1991-ലെ ആരാധനാലയ നിയമം അനുസരിച്ച് സ്ഥാന പദവി സംരക്ഷിക്കുന്ന കാര്യത്തിൽ നിയമ വിമുഖത നേരിടേണ്ടി വന്ന ആരാധനാലയം കൂടിയാണിത്. എന്നാൽ ഇന്ത്യയിലുടനീളം അവരുടെ 'പരിവർത്തന' അജണ്ട നടപ്പിലാക്കാനായി ഇതേ ചട്ടപ്രകാരം നിയമ സാധുത വലതുപക്ഷ ശക്തികൾക്ക് നല്കിയതായി കാണാൻ സാധിക്കും. ചരിത്രപരമോ മറ്റു യാതൊരു തെളിവുകളോ ഇല്ലാതെ തന്നെ, ഹൈദരാലിയുടെ…
ചൈനയിലെ ഉയ്‌ഗുർ തടവറകളിലെ ക്രൂരത വിളിച്ചോതുന്ന മുഖങ്ങൾ.
ചൈനയിലെ സിൻജിയാങ്ങിലുള്ള അതീവ രഹസ്യമായ കൂട്ട തടവറയുടെ ഹൃദയഭാഗത്ത് നിന്നുള്ള ആയിരക്കണക്കിന് ഫോട്ടോഗ്രാഫുകളും രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ വെടിവച്ചുകൊല്ലാനുളള കൽപ്പനയും അടങ്ങിയ വലിയ ഡാറ്റാ ശേഖരം ഈ മേഖലയിലെ പോലീസ് കമ്പ്യൂട്ടർ സെർവറുകളിൽ നിന്ന് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഹാക്ക് ചെയ്യപ്പെട്ട സിൻജിയാങ് പോലീസ് ഫയലുകൾ 'ബിബിസി'ക്ക് ലഭിക്കുകയുണ്ടായി. അതിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അന്വേഷിച്ച് ആധികാരികത ഉറപ്പു വരുത്തുവാനുള്ള മാസങ്ങൾ നീണ്ട പരിശ്രമത്തിന് ശേഷം, 'ബി.ബി.സി' ചിത്രങ്ങൾ പുറത്തു…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.