Skip to content Skip to sidebar Skip to footer

Justice

രാജ്യദ്രോഹകുറ്റം മരവിപ്പിച്ചു. ചരിത്ര വിധിയുമായി സുപ്രീം കോടതി.
ചരിത്രപരമായ ഇടപെടൽ നടത്തി സുപ്രീം കോടതി. 152 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ (രാജ്യദ്രോഹ നിയമം) മരവിപ്പിച്ചതായി സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടു. ഒരു ഇടക്കാല ഉത്തരവിൽ, പ്രസ്തുത നിയമത്തിനു കീഴിലുള്ള ഏതെങ്കിലും എഫ്‌ഐ‌ആറുകൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. തീർപ്പാക്കാത്ത എല്ലാ കേസുകളും, അപ്പീലുകളും, നടപടികളും തീർപ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച്…
ബുൾഡോസിംഗ് ഫാഷിസത്തിൻ്റെ നിയമ ഭാഷ!
ശംസീർ ഇബ്റാഹീം അനധികൃത കയ്യേറ്റം, ബംഗ്ലാദേശി - റോഹിൻഗ്യൻ കുടിയേറ്റം, നിയമവിരുദ്ധ നിർമാണം തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി വിട്ട് മുസ്ലിം അധിവാസ കേന്ദ്രങ്ങളിൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ബുൾഡോസ് ചെയ്യുന്ന ഭരണകൂട നടപടി ഇന്ത്യയിലെ ഇസ്ലാമോഫോബിയയുടെ ഏറ്റവും പുതിയ അധ്യായമാണ്. രാമനവമി - ഹനുമാൻ ജയന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വ്യാപക അക്രമവും കലാപവും ഉന്നം വെച്ച് സംഘ് പരിവാർ സംഘടനകൾ നടത്തിയ ഘോഷയാത്രകളും അവയിൽ മുഴക്കിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളും തുടങ്ങി, അത്തരം സംഭവങ്ങളുടെ യാതൊരു പശ്ചാത്തലവും ഇല്ലാതെ…
വർഗീയ കലാപങ്ങൾ; ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമാകുന്നതെങ്ങനെ…
വർഗീയ കലാപങ്ങൾ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണ് എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കഴിഞ്ഞ രണ്ട് മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഹിന്ദു മുസ്ലിം സങ്കർശങ്ങൾ ശ്രദ്ധിചാൽ മതിയാകും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാവി ഗ്രൂപ്പുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി വലിയൊരു വിഭാഗം ഹിന്ദുക്കളെ ന്യൂനപക്ഷങ്ങൾക്കെതിരെ ധ്രുവീകരിക്കാൻ ചെറിയ ചെറിയ വർഗീയ പ്രശ്നങ്ങളുണ്ടാക്കി അവ തന്ത്രപ്പൂർവ്വം ഉപയോഗിച്ചു വരികയാണ്. നിരവധിപേരെ കൊലപ്പെടുത്തുകയും കുടുംബങ്ങളെ ശിഥിലമാക്കുകയും ചെയ്ത 2002-ലെ ഗുജറാത്ത് മുസ്ലീം വിരുദ്ധ…
ഇന്ത്യ യെന്ന ആശയം നിരപ്പാക്കപ്പെടുമ്പോൾ
ഇന്ത്യ 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് അടുക്കും തോറും ഹിന്ദുത്വ ശക്തികളുടെ വർഗീയ പദ്ധതികൾ പൂർവ്വാധികം ശക്തിയോടെ നടപ്പിലാക്കപ്പെടുകയാണ്. ഈ അക്രമണത്തിൻ്റെ ഏറ്റവും വലിയ ഇരകൾ മുസ്ലിംകളാണ്. “കാം ജാരീ ഹെ” (പണി പുരോഗമിക്കുകയാണ്). 1993ൽ ഹിന്ദുത്വവാദികളുടെ  ആയുധപ്പുരയെന്നു വിളിക്കാവുന്ന അയോധ്യയിലെ ദിഗംബർ അഖാഡയിൽ വെച്ച് മഹന്ദ് രാമചന്ദ്ര പരമഹംസ ആർജ്ജവത്തോടെ, സുവ്യക്തമായി തന്നെ, മാധ്യമങ്ങളോടു പറഞ്ഞു. ബാബരി മസ്ജിദ്- രാമക്ഷേത്ര തർക്കം സംബന്ധിച്ച പ്രക്ഷോഭത്തിനും പ്രചരണങ്ങൾക്കും പദ്ധതിയിടാനും അതിനു മേൽനോട്ടം വഹിക്കാനും അതിൻ്റെ പരിസമാപ്തിയിൽ രാമക്ഷേത്രത്തിൻ്റെ നിർമ്മാണത്തിന്…
ജന ഗണ മന; ഒരു ക്യൂൻ ആവർത്തനം
അബ്ദുല്ല കോട്ടപ്പള്ളി ക്യൂനിന് ശേഷം ഡിജോ ജോസഫ് ആന്റണി സംവിധാനവും ശാരിസ് മുഹമ്മദ് തിരക്കഥയും നിർവഹിച്ച സിനിമയാണ് ജന ഗണ മന. ക്യൂനിന്റ കഥ പറച്ചിൽ രീതിയിൽ നിന്ന് ഒട്ടും തന്നെ മാറാതെയാണ് സംവിധായകൻ ജന ഗണ മനയിലും കഥ പറയുന്നത്. ക്യാമ്പസിൽ നടക്കുന്ന മരണവും, അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും, അവസാന ഭാഗങ്ങളിലെ നീണ്ട കോടതി രംഗങ്ങളും ക്യൂനിലേതിന് സമാനമായി ജന ഗണ മനയിലും കാണാം. ക്യൂനിൽ സലിംകുമാർ അഴിച്ചു വെച്ച വക്കീൽ കുപ്പായം ജന ഗണ…
വംശഹത്യക്ക് ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ ഭരണകൂടം
അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ പ്രൊഫസറായ പ്രൊഫ. അശുതോഷ് വാര്‍ഷ്‌നിയുമായി ദി വയർ പ്രതിനിധി സിദ്ധാർത്ഥ് ബാട്ടിയ നടത്തിയ അഭിമുഖത്തിൽ നിന്ന്. ബാട്ടിയ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങളെയും അതിന്റെ വ്യത്യസ്തരൂപങ്ങളെയും നിങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്? ഇതെല്ലാം രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും അതില്‍ പോലീസിന്റെ ഇടപെടലും എന്ന നിലയ്ക്കല്ല സംഭവിക്കുന്നത്. പലപ്പോഴും ഇത് ഒരു സമുദായത്തിന് മാത്രം കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നവയാണ്. ചിലപ്പോള്‍ സമാസമം നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നവയുമാകാറുണ്ട്. എന്താണ് താങ്കളുടെ നിരീക്ഷണം? അശുതോഷ്:…
സംഘ് പരിവാർ ഭീകരത നിയമ നടപടിയിലെ വംശീയ വൈരുദ്ധ്യങ്ങൾ
കൗശിക് രാജ്, അലിഷാൻ ജാഫ്രി “ആർ അധികാരത്തിൽ വന്നാലും, മുസ്ലിംകൾ ഉയർന്നു വരാൻ ഞങ്ങൾ അനുവദിക്കില്ല. ഞങ്ങളുടെ യുവതയെ ഉണർത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഞങ്ങൾ മുല്ലകളെ ഖബറിടങ്ങളിൽ നിന്ന് പുറത്തെടുത്ത് അവരുടെ വേരുകളിൽ നിന്ന് പിഴുതെറിയും. ഏപ്രിൽ 2 വരെ കാത്തിരിക്കൂ, മുസ്ലിംകൾ ഒന്നുകിൽ ഹിന്ദുമതത്തിലേക്ക് മാറേണ്ടതോ, അല്ലെങ്കിൽ അവരെ പാകിസ്ഥാനിലേക്ക് അയക്കുന്നതോ ആയ സാഹചര്യം ഞങ്ങൾ സൃഷ്ടിക്കുന്നത് നിങ്ങൾ കാണും”-ഹിന്ദുത്വ നേതാവ് പിങ്കി ചൗധരി 2021 ഓഗസ്റ്റ് എട്ടിന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിയ പ്രസംഗത്തിൽ നിന്നാണ് ഈ…
പ്രഥമദൃഷ്ടാ ദേശദ്രോഹി!
ഷാരുഖ് ആലം നിയമം അഭ്യസിക്കുന്ന ഒരാളെന്ന നിലക്ക് എന്നോട് പലപ്പോഴും ഉന്നയിക്കാറുണ്ടായിരുന്ന ചോദ്യമാണ്, 'ഇന്ത്യൻ നീതിന്യായവ്യവസ്ഥ സ്വതന്ത്രമാണോ' എന്നത്. കുഴപ്പിക്കുന്ന ചോദ്യമാണിത്. പക്ഷെ, ഇന്ത്യൻ നീതിന്യായവ്യവസ്ഥ സംവിധാനപരമായെങ്കിലും ഏറെക്കുറെ സ്വതന്ത്രമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്വതന്ത്രമാണെന്നു മാത്രമല്ല, ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ മറ്റു വ്യവസ്ഥകളിൽ നിന്ന് വേർപെട്ടു നിൽക്കുന്നതുമാണെന്ന് എനിക്ക് തോന്നുന്നു. മാത്രമല്ല, ആന്തരികമായി തന്നെ ഇങ്ങനെ പരസ്പരം വേർപെട്ടു നിൽക്കുന്ന ഘടകങ്ങൾ- ഉദാഹരണത്തിന് പല തട്ടിലുള്ള കോടതികൾ- കൊണ്ടു നിർമ്മിക്കപ്പെട്ട വ്യവസ്ഥയാണത്. ഉമർ ഖാലിദിൻ്റെ ജാമ്യാപേക്ഷയുടെ വാദം…
ഈ യുദ്ധം പ്രസരിപ്പിക്കുന്നത് വംശീയ ഭ്രാന്ത് കൂടിയാണ്
പി.കെ. നിയാസ് മനുഷ്യര്‍ മാത്രമല്ല യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്നത്, പ്രത്യുത സത്യം കൂടിയാണെന്ന് പറയപ്പെടാറുണ്ട്. വസ്തുനിഷ്ഠമായ പ്രസ്താവനയാണത്. രണ്ട് ലോക യുദ്ധങ്ങള്‍ ഉള്‍പ്പെടെ അസംഖ്യം യുദ്ധങ്ങളില്‍ മനുഷ്യരോടൊപ്പം സത്യവും ചവിട്ടിമെതിക്കപ്പെട്ടിട്ടുണ്ട്. 'പ്രോപഗണ്ട വാര്‍' എന്നത് ഏത് യുദ്ധത്തിന്റെയും അവിഭാജ്യ ഘടകമായി മാറിയ കാലമാണിത്. യുദ്ധം ജയിക്കാന്‍ അര്‍ധ സത്യങ്ങളും നുണകളും വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് യുദ്ധത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളും ഇരുപക്ഷത്തെയും അനുകൂലിക്കുന്നവരും ഒരുപോലെ കരുതുന്നു. ഇറാഖിനെതിരായ യുദ്ധത്തില്‍ തങ്ങളുെട നറേറ്റീവുകള്‍ മാത്രം ലോകത്തെ കേള്‍പിക്കാന്‍ ജേര്‍ണലിസ്റ്റുകളെ വിലയ്‌ക്കെടുത്തത് അമേരിക്കയാണ്. 'എംബഡഡ്…
പോലീസിൽ ഹിജാബ് അണിഞ്ഞാൽ എന്താണ് ?
വിവിധ ലോക രാജ്യങ്ങളിലെ സുരക്ഷാ സേനകളിൽ ഇന്ന് ഹിജാബ് ധരിച്ച സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. മുസ്ലിം സ്ത്രീയുടെ വസ്ത്ര സംസ്കാരത്തിൻ്റെ ഭാഗമായ ഹിജാബ് പടിഞ്ഞാറൻ സെക്യുലർ രാജ്യങ്ങളിൽ ഉൾപ്പെടെ പോലീസ് യൂനിഫോമിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സ്‌കോട്ടലാ‌ൻഡിൽ ഹിജാബ് ധരിക്കുന്ന മുസ്ലീം സ്ത്രീകൾക്ക് ഇനി ശിരോവസ്ത്രം ഉപേക്ഷിക്കാതെ തന്നെ പോലീസ് ഓഫീസർ ആകാം. വൈവിധ്യതയുടെ പരിപോഷണത്തിനും പോലീസ് സേനയുടെ സേവനം ലഭിക്കുന്ന ആളുകളെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിനുമുള്ള മാർഗമായിട്ടാണ് പുതിയ ഡ്രസ് കോഡ് നയം അംഗീകരിച്ചിട്ടുള്ളത്. "ഞങ്ങളുടെ യൂനിഫോമിലെ ഈ പരിഷ്കരണം…
ഈ വിമർശനം എങ്ങിനെയാണ് മതസ്പർധ സൃഷ്ടിക്കുന്നത്?
സംഘപരിവാറിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുകൾ ചെയ്തവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് നടക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 90 ലധികം വ്യക്തികൾക്കെതിരെ കേരളത്തിലുടനീളം കേസുകൾ എടുത്തതായാണ് മാധ്യമങ്ങൾ പറയുന്നത്. ഇവയിൽ ഇരുപത് കേസുകളുടെ എഫ്ഐആർ സ്വരൂപിച്ചു കൊണ്ട് പഠനം നടത്തിയപ്പോൾ ലഭിച്ച വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. 2021 ഡിസംബർ 19 മുതൽ 2022 ജനുവരി 20 വരെയുള്ള കേസുകളാണ് പഠനത്തിനാധാരം. ഐപിസി 1860 പ്രകാരമുള്ള 153, 153 A എന്നിവയും 2011 കേരള പോലീസ് ആക്ട് പ്രകാരമുള്ള…
യുഎപിഎ: കാപട്യത്തിന്റെ വ്യവസ്ഥാപിത ഇടത് മാതൃക
യുഎപിഎ നിയമത്തിനെതിരെയുള്ള സിപിഎമ്മിന്റെ അഖിലേന്ത്യാ പ്രതിഷേധവാരത്തിന്റെ ഭാഗമായി കേരളത്തിലും ഒരു പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. യുഎപിഎ, എന്‍എസ്എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കണമെന്നാണ് ആഗസ്ത് 20 മുതല്‍ 26 വരെയുള്ള പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം. ഇത് ഒരുഭാഗത്ത് യുഎപിഎ നിയമത്തിനെതിരേ ഘോരമായി പ്രചാരമഴിച്ചുവിടുന്ന സിപിഎം മറുഭാഗത്ത് സര്‍ക്കാരിന്റെ ഭാഗമായി അതേ നിമയത്തെ ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന വിമര്‍ശനമുയര്‍ത്തിവിട്ടു. പന്തീരാങ്കാവ് മാവോവാദി കേസിലെ അലന്‍ ഷുഹൈബിന്റെ അമ്മ സബിത ശേഖറാണ് ഏറ്റവും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നത്.…
ലോക്ഡൌൺ നിയമ ലംഘനം: പിഴ നൂറ്റിപ്പതിനാറ് കോടി, കേസുകൾ ആറ് ലക്ഷത്തിലധികം
ലോക്ഡൌൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയ കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ കണക്കാക്കിയാൽ ഒരു മാസം ശരാശരി 6 കോടിയിലധികം രൂപ സംസ്ഥാനത്ത് പോലീസ് പിഴയായി ഈടാക്കിയിട്ടുണ്ട്. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ നി​യ​മ​പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്​ പി​ഴ​ ഈടാ​ക്കി​യ​ത്. കോ​വി​ഡിനെ തുടർന്ന് നടപ്പാക്കിയ ലോക്ക്ഡൌൺ ​ചട്ടങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് പൊ​ലീ​സ്​ പി​ഴ​ ഈ​ടാ​ക്കി​യ​ത്​ നൂറ്റിപ്പതിനാറു കോടിയിലധികം രൂ​പ. ആകെ റജിസ്റ്റർ ചെയ്തത് 6,11,851 കേസുകൾ. നടപ്പ് നിയമസഭാ സമ്മേളനത്തിൽ കായംകുളം എം. എൽ. എ യു. പ്രതിഭയുടെ ചോദ്യത്തിന്…
സൈബർ കുറ്റങ്ങൾ വർധിക്കുകയാണോ?
സൈബർ കുറ്റകൃത്യങ്ങളിൽ മുൻ വർഷത്തെക്കാൾ 11.8% വർധനവ്. 2020ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 50,035ൾ. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളുടെ പേരിൽ 574 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2020ൽ റജിസ്റ്റർ ചെയ്ത 60.2% സൈബർ കേസുകളും തട്ടിപ്പുകളുടെ പേരിലുള്ളതാണ്. 6.6% (3,292) കേസുകൾ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ടതും, 4.9% (2,440) കേസുകൾ മോഷണവുമായി ബന്ധപ്പെട്ടതുമാണ്. 50,035 സൈബർ കുറ്റകൃത്യങ്ങളാണ് 2020ൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻ വർഷത്തെക്കാൾ 11.8% മാണ് വർധനവ്. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളുടെ പേരിൽ 574 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. നാഷ്ണൽ…
ഒന്നാം സ്ഥാനത്ത് ഗുജറാത്ത് രണ്ടാമത് കേരളം!
2020ലെ കണക്കുകൾ പ്രകാരം ഗുജറാത്താണ് കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത്. കേരളവും തമിഴ്നാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നു. കുറ്റകൃത്യ നിരക്കിൽ ഗുജറാത്ത് 97.10%വും കേരളം 94.90%വും തമിഴ്നാട് 91.70% ഉം രേഖപ്പെടുത്തുന്നു. നാഷ്ണൽ ക്രൈം റെക്കോർഡ് ബ്യൂറോയാണ് കണക്കുകൾ പുറത്തുവിട്ടത്. നാഷ്ണൽ ക്രൈം റെക്കോർഡ് ബ്യൂറോ പുറത്തുവിട്ട 2020ലെ കണക്കുകൾ പ്രകാരം കുറ്റകൃത്യങ്ങളിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്താണ്. കേരളവും തമിഴ്നാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് നിൽക്കുന്നു. കുറ്റകൃത്യ നിരക്കിൽ ഗുജറാത്ത് 97.10%വും കേരളം 94.90%വും…
സിവിൽ സർവീസും മുസ്ലിം പ്രാതിനിധ്യവും
ഈ വർഷം സിവിൽ സർവീസ് യോഗ്യത നേടിയ മൊത്തം 761 ഉദ്യോഗാര്‍ഥികളില്‍, 4.07 ശതമാനം മാത്രമാണ് മുസ്‌ലിംകൾ. 2018ൽ 27 മുസ്ലിംകൾ അന്തിമ പട്ടികയിൽ എത്തിയപ്പോൾ, 2019ൽ ഇത് 42 പേരായി വർധിക്കുകയുണ്ടായി. എന്നാൽ, ഇത്തവണ സിവിൽ സർവീസ് പ്രാതിനിധ്യം 31പേരിലേക്ക് കുറയുകയാണ് ചെയ്തത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ മത വിഭാഗമാണ് മുസ്ലിം സമൂഹം. രാജ്യത്തെ ആകെ ജനസംഖ്യയുടെ 14.2%, ഏകദേശം 172. 2 ദശലക്ഷം പേര്‍ മുസ്‌ലിംകളാണെന്ന് 2011ലെ സെന്‍സസ് കണക്കുകള്‍ പറയുന്നു. 2021ലെ പുതിയ…
കേരള പോലീസിലെ കാവിപ്പൊട്ടുകൾ!
കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കേരള പോലീസിൻറെ നീക്കങ്ങളെയും നടപടികളെയും ഇടപെടലുകളെയും സൂക്ഷ്മമായി പരിശോധിച്ചാൽ ഇന്ത്യയിൽ സംഘപരിവാർ സൃഷ്ടിച്ചെടുത്ത ന്യൂനപക്ഷ വിദ്വേഷമടക്കമുള്ള പൊതുബോധത്തിലേക്ക് പോലീസ് വഴുതിവീണിരിക്കുന്നത് എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കാം. പോലീസ് നയങ്ങളിലെ ഇരട്ട നീതി പ്രകടമാക്കുന്ന എത്രയോ സംഭവങ്ങൾ ഇക്കാലങ്ങളിൽ അരങ്ങേറിയിരുന്നു. കേരളത്തിലെ മുൻ ഡി.ജി.പിമാരായ ടി.പി സെൻ കുമാർ, ജേക്കബ് തോമസ് എന്നിവർ അവരുടെ ഉള്ളിലെ ഹിന്ദുത്വ നിലപാടുകൾ പരസ്യമായി തുറന്നുപറഞ്ഞ് ബി.ജെ.പിയുടെ ഭാഗമാകുന്നതും ഇതിനിടയിൽ നാം കണ്ടു. കേരള പോലീസിൽ ആർ.എസ്.എസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്ന്…
കോവിഡ് കാലം വീടില്ലാത്തവരുടെ ദുരിതങ്ങൾക്ക് അറുതിയുണ്ടാകുമോ?
ഭവനരഹിതരെ സഹായിക്കുന്നതിനായി ഗണ്യമായ അളവിൽ സർക്കാർ ഫണ്ടുകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഉദ്യോഗസ്ഥ തലങ്ങളിലെ കാലതാമസവും മറ്റനുബന്ധ പ്രശ്നങ്ങളും മൂലം അതിന്റെ 10% മുതൽ 15% വരെയുള്ള ഫണ്ടുകൾ മാത്രമാണ് അർഹരിലേക്ക് എത്തിച്ചേരുന്നത്. അതിസമ്പന്നരല്ലാത്ത വീട്ടുടമകൾക്കു പോലും കോവിഡ് കാലത്ത് വാടക ലഭിക്കാത്തതുകൊണ്ടോ, വരുമാനം കുറയുന്നതുകൊണ്ടോ അവർക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കോവിഡ് കാലത്ത് ദരിദ്ര വിഭാഗങ്ങൾക്കും ഇടത്തരക്കാർക്കും പാർപ്പിട സൗകര്യത്തിന്റെ അഭാവം രൂക്ഷമായിരിക്കുന്നു. ദരിദ്ര രാജ്യങ്ങളിൽ ഈ പ്രശ്നം വളരെയധികം ഗുരുതരമാണ്. എന്നാൽ ചില വികസിത രാജ്യങ്ങളിലും…
കപടമായ ഒത്തുതീർപ്പുകളല്ല സമൂഹ്യനീതിയാണ് പരിഹാരം
ന്യൂനപക്ഷ പട്ടിക ജാതി-വിഭാഗളെയും മറ്റു ദുർബല വിഭാഗങ്ങളെയും പറ്റി പഠിക്കാൻ കേന്ദ്ര ആഭ്യന്തരവകുപ്പ് രൂപീകരിച്ച ഡോ. ഗോപാൽ സിംഗ് കമ്മിറ്റി 1983 ജൂൺ 14ന് ഇന്ദിരാ ഗാന്ധി മന്ത്രി സഭയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലെ ആമുഖത്തിൽ ചെയർമാൻ ഇങ്ങനെ കുറിച്ചു : "ന്യൂനപക്ഷങ്ങളെ മുഖ്യധാരയുടെ ഫലപ്രദമായ ഭാഗമാക്കി മാറ്റണമെങ്കിൽ ഇപ്പോൾ അവരിൽ നിലനിൽക്കുന്ന വിവേചനമനുഭവിക്കുന്നുവെന്ന ബോധം, അതിന്റെ വേരും ശാഖയുമടക്കം പിഴുതുകളയണം. ഇതിനായി രണ്ട് കാര്യങ്ങൾ തികച്ചും അനിവാര്യമാണ്. ബാങ്കുകളുടെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഭരണ സമിതികളിലെന്ന പോലെ…
സ്കോളർഷിപ്പ്; ആസൂത്രിത വിവേചനങ്ങൾ
സ്കോളർഷിപ്പിലെ പുതിയ അനുപാതം കൊണ്ട് നഷ്ടംവരുന്നത് മുസ്‌ലിംകൾക്ക് മാത്രമല്ല. ഇപ്പോൾ 20 ശതമാനം സ്കോളർഷിപ്പ് വിഹിതം ലഭ്യമായിരുന്ന ലത്തീന്‍ - പരിവർത്തിത വിഭാഗങ്ങൾക്ക് പ്രത്യേകമായ വിഹിതം ഈ സ്കോളർഷിപ്പിലില്ല. ക്രൈസ്തവ വിഭാഗങ്ങൾക്കായി മൊത്തമായുള്ള 40.87 ശതമാനത്തിൽ അവർ മത്സരിക്കുകയാണ് ഇനി വേണ്ടത്. കേരളത്തിലെ സംവരണ വിവാദവും സച്ചാർ - പാലോളി കമ്മിറ്റിയും; ഒരു സമഗ്ര വിശകലനം എന്ന ലേഖനത്തിൻ്റെ ഏഴാം ഭാഗം സ്കോളർഷിപ്പ് അനുപാതം സംബന്ധിച്ച കോടതിവിധി പുറത്തുവന്നയുടൻ സർക്കാർ പ്രതികരിച്ചത് ആ വിധിക്കുമേൽ അപ്പീൽ പോകില്ല…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.