Skip to content Skip to sidebar Skip to footer

ചില ചാനല്‍ കളികൾ; റേറ്റിങ്ങും പീപ്പിള്‍സ് മീറ്ററും

ടി.ആർ.പി‌ ക്രമക്കേടിനെ തുടർന്ന് പ്രതിവാര റേറ്റിങ് കണക്കുകൾ നൽകുന്നത് ബാർക് നിർത്തലാക്കുന്നു. ചാനലുകളുടെ റേറ്റിങ് കണക്കുകൾ എത്രത്തോളമെന്ന് അളക്കുന്ന സംവിധാനമാണ് ടി.ആർ.പി. ഒരു ബില്ല്യൺ പ്രേക്ഷകരുള്ള ഇന്ത്യയിൽ കേവലം 20,000 പീപ്പിൽ മീറ്റർ മാത്രമാണുള്ളത്.

ടി.ആർ.പി ക്രമക്കേടിനെ തുടർന്ന് വാർത്ത ചാനലുകളുടെ പ്രതിവാര റേറ്റിങ് കണക്കുകൾ നൽകുന്നത് ബാർക് (BARC- Broadcast Audiance Research Council) താത്കാലികമായി നിർത്തിവെക്കുന്നു. പോരായ്‌മകൾ പരിഹരിച്ച് വീണ്ടും പ്രവർത്തനസജ്ജമാക്കുമെന്നാണ് ബാർക് അവകാശപ്പെടുന്നത്. ചാനൽ സ്ഥിരമായി കാണുന്നതിന് മാസം 400 രൂപയെന നിരക്കിൽ പണം നൽകിയതായി റിപ്പബ്ലിക്ക് ടി.വി അടക്കം മൂന്ന് ചാനലുകൾക്കു നേരേ ഉയർന്ന ആരോപണമാണ് ടി.ആർ.പിയെ വീണ്ടു വിവാദത്തിലെത്തിച്ചത്. ഫാസ്റ്റ് മറാഠി, ബോക്‌സ് സിനിമ എന്നീ ചാനലുകളാണ് ടി.ആർ.പി ക്രമക്കേടിൽ പ്രതിസ്ഥാനത്തിലുള്ള മറ്റു ചാനലുകൾ.

ഇന്ത്യയിലെ ചാനലുകളുടെ പ്രേക്ഷക നിരക്ക് എത്രത്തോളമാണെന്ന് അളക്കുന്ന സംവിധാനമാണ് ടെലിവിഷൻ റേറ്റിങ് പോയിന്റ് (TRP). ബാർക് എന്ന സ്ഥാപനമാണ് ടി.ആർ.പിക്ക് ഉപഭോക്താക്കളെക്കുറിച്ചുള്ള ആവശ്യമായ ഡാറ്റകളും കണക്കുകളും നൽകുന്നത്. ബാർക് നിശ്ചയിക്കുന്ന പ്രത്യേക ഏജൻസികളാണ് കണക്കെടുപ്പുകളും മറ്റു സർവേകളും നടത്തുന്നത്.

വീടുകളിൽ ടി.വിയോട് പ്രത്യേകമായി ഘടിപ്പിക്കുന്ന പീപ്പിൾ മീറ്ററിലെ റീഡിങ്ങിനെ ആധാരമാക്കിയാണ് ടി.ആർ.പി കണക്കാക്കുന്നത്. ടി.വിയുടെ ബാക്ക് കവർ ഒഴിവാക്കി വാറന്റി നഷ്‌ടപ്പെടുന്ന രീതിയിൽ മാത്രമേ പീപ്പിൾ മീറ്റർ ടി.വിയിൽ ഘടിപ്പിക്കാനാവൂ. ചാനലുകൾ വീക്ഷിക്കുന്ന സമയത്ത് പ്രേക്ഷകർ പ്രത്യേകം ടി.വി റിമോർട്ട് ഓണാക്കുകയും ഓഫാക്കുകയും ചെയ്‌താൽ മാത്രമേ മീറ്ററിലെ റീഡിങ് രേഖപ്പെടുത്തുകയുള്ളൂ. അതുകൊണ്ടുതന്നെ ഏജന്റുമാരിൽ നിന്ന് പ്രത്യേകം പണം വാങ്ങി ടി.വി കാണുന്നവരല്ലാതെ, സാധാരണ പ്രേക്ഷകർ പ്രസ്‌തുത നിർദ്ദേശാനുസരണം ടി.വി വീക്ഷിക്കാൻ സാധ്യതയില്ല.

പല രീതിയിൽ ടി.ആർ.പിയിൽ ക്രമക്കേടു കാണിക്കാൻ ശ്രമിക്കാറുണ്ട്. വീട്ടുടമകൾക് നിശ്ചിത പണം നൽകി ടി.വി പരമാവധി സമയം തങ്ങളുടെ ചാനൽ ഓണാക്കിയിടാൻ പറയുക, കേബിൾ ഓപ്പറേറ്റർമാരെ സ്വാധീനിച്ച് നിർണ്ണിതമായ ചാനലുകൾ ടി.വിയിൽ ആദ്യമേ പ്രത്യക്ഷപ്പെടുത്തുന്ന രീതിയിൽ ടി.വി ചാനൽ സംപ്രേക്ഷണത്തെ സംവിധാനിക്കുക എന്നിങ്ങനെ.

നിലവിൽ ബാർക് ആരോപിക്കുന്നത് വീട്ടുടമകളുടെ വിവരങ്ങൾ ചാനലുകൾക്ക് ഏജൻസികൾ ചോർത്തിക്കൊടുത്തുവെന്നാണ്. ഒരു ബില്ല്യൺ പ്രേക്ഷകരുള്ള ഇന്ത്യയിൽ കേവലം 20,000 പീപ്പിൾ മീറ്റർ മാത്രമാണുള്ളത്. എഫ്.ഐ.സി.സി.ഐയുടെ (FICCI- Federation of Indian Chambers of Commerce and Industry) കണക്കനുസരിച്ച് 78,000 കോടിയുടെ ഇന്ത്യൻ ടി.വി വ്യവസായത്തിന്റെ വെറും 3 ശതമാനം ഓഹരി മാത്രമാണ് വാർത്ത ചാനലുകൾ കൈയ്യാളുന്നത്. ഇന്ത്യൻ ചാനൽ രംഗത്ത് വിനോദത്തിനും സ്പോർട്സിനുമൊക്കെ വളരെ പിറകിൽ മാത്രമാണ് വാർത്ത ചാനലുകൾക്ക് ജനസ്വീകാര്യതയുള്ളത്.

അഴിമതിയും ക്രമക്കേടുമൊക്കെ സുഗമമായി നടത്താൻ പാകത്തിലാണ് ടി.ആർ.പിയുടെ പ്രവർത്തന രീതിയെന്നത് നേരത്തേയുള്ള വിമർശനമാണ്. ടി.എ.എം (TAM- Total Available Market), ഐ.എൻ.ടി.എ.എം (INTAM- Indian National Television Audience Measurement) എന്നീ ഏജൻസികളാണ് മുമ്പ് ചാനൽ റേറ്റിങ്ങ് രംഗം കൈയ്യടക്കിയിരുന്നത്.

  • ചാനലുകളുടെ പ്രേക്ഷക നിരക്ക് എത്രത്തോളമാണെന്ന് അളക്കുന്ന സംവിധാനമാണ് ടെലിവിഷൻ റേറ്റിങ് പോയിന്റ് അഥവാ ടി.ആർ.പി. TAM, INTAM എന്നിവ ടി.ആർ.പിയുടെ മുൻഗാമികൾ.
  • ബാർക് (BARC-Broadcasting Audience Research Centre) ആണ് ടി.ആർ.പിക്ക് ഉപഭോക്താക്കളെകുറിച്ചുള്ള സമഗ്രമായ ഡാറ്റകൾ നൽകുന്നത്.
  • ബാർക് ചുമതലപ്പെടുത്തുന്ന റിസേർച്ച് ഏജൻസികളാണ് ഡാറ്റകൾ ശേഖരിക്കാറുള്ളത്.
  • സർവേകൾ നടത്തുന്നത് ടി.വിയിൽ പ്രത്യേകം ഘടിപ്പിക്കുന്ന പീപ്പിൾ മീറ്ററിലെ കണക്കുകളനുസരിച്ചാണ്.
  • ചാനലുകൾ വീക്ഷിക്കുന്ന പ്രേക്ഷകർ, പ്രത്യേകം റിമോർട്ട് ഓണാക്കുകയും  ഓഫാക്കുകയും ചെയ്താൽ  മാത്രമേ മീറ്ററിലെ റീഡിങ് രേഖപ്പെടുത്തുകയുള്ളൂ.
  • വീട്ടുടമക്കൾക് നിശ്ചിത പണം നൽകി ടി.വി പരമാവധി സമയം തങ്ങളുടെ ചാനൽ ഓണാക്കിയിടാൻ പറഞ്ഞാണ് റേറ്റിങ് കൃത്രിമം കാണിക്കാറുള്ളത്.
  • കേബിൾ ഓപ്പറേറ്റർമാരെ സ്വാധീനിച്ച് നിർണ്ണിതമായ ചാനലുകൾ ടി.വിയിൽ ആദ്യമേ പ്രത്യക്ഷപ്പെടുത്തുന്ന രീതിയിൽ കൃത്രിമം നടക്കും.
  • നിലവിൽ ബാർക് ആരോപിക്കുന്നത് വീട്ടുടമകളുടെ വിവരങ്ങൾ ചാനലുകൾക്ക് ഏജൻസികൾ ചോർത്തിക്കൊടുക്കുന്നു എന്നതാണ്.
  • 2008ൽ പാർലമെന്റിൽ TAMനെതിരെ അഴിമതിയും പീപ്പിൾ മീറ്ററിൽ കൃത്രിമം കാണിച്ചുവെന്ന പരാതിയുമുയർന്നിരുന്നു.
  • ഒരു ബില്ല്യൺ പ്രേക്ഷകരുള്ള ഇന്ത്യയിൽ കേവലം 20,000 പീപ്പിൾ മീറ്റർ മാത്രമാണുള്ളത്.
  • ഇന്ത്യൻ ചാനൽ രംഗത്ത് വിനോദത്തിനും സ്പോർട്സിനുമൊക്കെ വളരെ പിറകിലാണ് ന്യൂസ് ചാനലുകളുടെ ജനസ്വീകാര്യത.
  • FICCIയുടെ കണക്കനുസരിച്ച്,  78,000 കോടിയുടെ ഇന്ത്യൻ ടി.വി വ്യവസായത്തിന്റെ വെറും 3 ശതമാനം മാത്രമാണ് ന്യൂസ് ചാനലുകൾ.
Thumbnail

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.