Skip to content Skip to sidebar Skip to footer

ദേശസുരക്ഷയുടെ പേരിൽ പൗരസ്വാതന്ത്ര്യം ഹനിക്കണോ?

രാജ്യസുരക്ഷ സുപ്രധാനം തന്നെയാണ്. എന്നാൽ അതുറപ്പു വരുത്താനുള്ള ശ്രമങ്ങൾ ചിലപ്പോൾ മനുഷ്യാവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും വിപരീതമായി ബാധിക്കുന്നുണ്ട്. രഹസ്യ നിരീക്ഷണം എന്ന രീതി സ്വകാര്യതയെ ഹനിക്കുന്നുണ്ട്. എന്നാൽ, നിരീക്ഷണത്തിനിരയായതായി ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പേരുകൾ പരിശോധിച്ചാൽ ദേശ സുരക്ഷ എന്ന പേരിൽ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ ഭരണകൂടവുമായി ഭിന്നാഭിപ്രായം പുലർത്തുന്നവരെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന കാര്യം വ്യക്തമാണ്.

ഇന്ത്യൻ ജനാധിപത്യത്തിന്നും പൊതുജനങ്ങൾക്കും നേരെയുള്ള അക്രമണത്തെയാണ് പെഗസസ് വിവാദം സത്യത്തിൽ പ്രതിഫലിപ്പിക്കുന്നത്. ആക്ടിവിസ്റ്റുകളും രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരുമടങ്ങുന്ന ഒരു പ്രത്യേക പട്ടികയിലെ ആളുകൾ രഹസ്യ നിരീക്ഷണത്തിന് ഇരയായതിന് സർക്കാർ നേരിട്ട് ഉത്തരവാദിയാണോ? അതോ ഏതേങ്കിലും സ്വകാര്യ വ്യക്തിയുടെ താത്പര്യം ഇതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോ? നടന്ന കാര്യങ്ങളെ സർക്കാർ അപ്പാടെ നിരാകരിക്കുന്ന സ്ഥിതിക്ക് ഒരു സുപ്രീം കോടതി ജഡ്ജിയുടെ കീഴിൽ രൂപീകരിക്കുന്ന അന്വേഷണ കമ്മീഷനു മാത്രമേ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ സാധിക്കൂ.

രാജ്യസുരക്ഷ സുപ്രധാനം തന്നെയാണ്. എന്നാൽ അതുറപ്പു വരുത്താനുള്ള ശ്രമങ്ങൾ ചിലപ്പോൾ മനുഷ്യാവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും വിപരീതമായി ബാധിക്കുന്നുണ്ട്. രഹസ്യ നിരീക്ഷണം എന്ന രീതി സ്വകാര്യതയെ ഹനിക്കുന്നുണ്ട്. എന്നാൽ, നിരീക്ഷണത്തിനിരയായതായി ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പേരുകൾ പരിശോധിച്ചാൽ ദേശ സുരക്ഷ എന്ന പേരിൽ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ ഭരണകൂടവുമായി ഭിന്നാഭിപ്രായം പുലർത്തുന്നവരെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന കാര്യം വ്യക്തമാണ്.

മനസാക്ഷിക്കനുസരിച്ച് പ്രവർത്തിക്കുമ്പോൾ

സർക്കാരുകൾക്ക് തീവ്രവാദത്തിനെതിരെ പൊരുതാനുള്ള ആയുധം എന്ന നിലയിലാണ് പെഗസസ് തങ്ങളുടെ സാങ്കേതികവിദ്യ അവർക്ക് വിൽക്കുന്നത്. 1999ൽ ഇസ്രായേൽ സർക്കാരും മർദ്ദനമുറകൾക്കെതിരെ രൂപീകരിച്ച പൊതുകമ്മിറ്റിയും തമ്മിൽ നടന്ന കേസിൻ്റെ വാദങ്ങൾക്കിടെ, തടവുകാരെ ‘ശബാക്ക്’ മാതൃകയിൽ കാത്തിരിക്കാൻ നിർബന്ധിക്കുക, തവളയുടെ രൂപത്തിൽ ഇരിക്കുക, അങ്ങേയറ്റം ഇറുകിയ കൈവിലങ്ങുകൾ ധരിപ്പിക്കുക, ഉറങ്ങാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ രീതികൾ നിയമവിരുദ്ധമാണെന്ന് ഇസ്രായേലി സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്ന് സംശയിക്കുന്ന ആളുകൾക്കെതിരെ മർദ്ദനമുറകൾ പ്രയോഗിക്കാനുള്ള അനുവാദം പൊതുസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർക്ക്  ലഭിക്കുന്നുണ്ടെന്നും ഇതു വഴി അവരുടെ അഭിമാനവും സ്വാതന്ത്ര്യവും ഹനിക്കപ്പെടുകയാണ് ചെയ്യുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. നിയമത്തെയും സമൂഹത്തെയും കുറിച്ചും മൂല്യങ്ങളെയും നയങ്ങളെയും കുറിച്ചും നിയമത്തെയും സുരക്ഷയെയും കുറിച്ചും അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ഇത്തരം രീതികൾ ഉയർത്തുന്നുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

അന്ന് കോടതിക്കു വേണ്ടി സംസാരിച്ച പ്രസിഡൻ്റ് എ ബരാക്ക് പ്രഖ്യാപിച്ചത് ഇങ്ങനെയാണ്; “ഇസ്രായേലിനു മുന്നിലുള്ള  പ്രയാസകരമായ ഒരു യാഥാർത്ഥ്യം വിവരിച്ചുകൊണ്ടാണ് ഈ തീരുമാനം ആരംഭിക്കുന്നത്. ഈ തീരുമാനം അങ്ങനെയൊരു യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നത് കുറേ കൂടി എളുപ്പമാക്കും. ജനാധിപത്യത്തിൻ്റെ വിധി ഇതാണ്…ചിലപ്പോൾ ഒരു കൈ പുറകിൽ കെട്ടിക്കൊണ്ട് മാത്രമേ ഒരു ജനാധിപത്യ രാജ്യത്തിന് പ്രവർത്തിക്കാൻ സാധിക്കൂ. എന്നാലും മേൽകൈ ഉള്ളത് ജനാധിപത്യത്തിനു തന്നെയാണ്. സുരക്ഷ എന്ന ആശയത്തെ മനസ്സിലാക്കുന്നതിൽ നിയമവാഴ്ചക്കും വ്യക്തിസ്വാതന്ത്ര്യത്തിനും വലിയൊരു പങ്കു വഹിക്കാനുണ്ട്. 

പലപ്പോഴായി ഈ രാജ്യത്തെ പ്രശ്നത്തിലാഴ്ത്തുന്ന ഭീകരവാദം എന്ന വിഷയത്തിൻ്റെ യാഥാർത്ഥ്യത്തെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ട്. അതിനെ നേരിടാനുള്ള നമ്മുടെ കഴിവിനെ ഈ തീരുമാനം ചിലപ്പോൾ ബാധിച്ചേക്കാമെന്ന ചിന്ത ഞങ്ങളെ അലട്ടുന്നുമുണ്ട്. എന്നാൽ ഞങ്ങൾ ന്യായാധിപന്മാരാണ്.നിയമം തീരുമാനിക്കുന്നതിൽ ഞങ്ങൾക്ക് ഞങ്ങളുടെ മനഃസാക്ഷിക്കനുസരിച്ച് പ്രവർത്തിച്ചേ തീരൂ.”

ഈ വാക്കുകൾ ഇന്ത്യൻ സർക്കാരും എൻ.എസ്.ഒ എന്ന കമ്പനിയും  ഓർത്തുവെക്കേണ്ടതുണ്ട്. ഭീകരവിരുദ്ധ പോരാട്ടം എന്ന പേരിൽ ജനാധിപത്യത്തെ അടിയറ വെക്കാൻ സാധിക്കില്ല. ഭരണഘടനയിൽ എഴുതപ്പെട്ടിട്ടുള്ള മഹത്തായ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ ജനാധിപത്യം പടുത്തുയർത്തപ്പെട്ടത്. അതിൻ്റെ അവകാശം ജനങ്ങൾക്കാണ്, രാഷ്ട്രീയ പാർട്ടികൾക്കല്ല. ഒരു പ്രത്യേക തരത്തിലുള്ള ആളുകളെ മാത്രം ലക്ഷ്യമിടുന്ന നിരീക്ഷണമുറകൾ ഈ ജനാധിപത്യത്തിൻ്റെ പ്രവർത്തരീതികളെക്കുറിച്ച് സംശയമുണർത്തുന്നുണ്ട്. അവരുടെ ഉദ്യമത്തിൽ അവർ വിജയിച്ചാൽ ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്കുള്ള ഭീകരമായ മാറ്റമാണ് സത്യത്തിൽ സംഭവിക്കാൻ പോകുന്നത്. ഏത് പൗരൻ്റെയും- അത് ആരായാലും- മൗലികവും മനുഷ്യത്വപരവുമായ അവകാശങ്ങൾ സംരക്ഷിക്കേണ്ട ഭരണഘടനാപരമായ ബാധ്യത സർക്കാരിനുണ്ട്. രഹസ്യനിരീക്ഷണങ്ങളിൽ നേരിട്ട് സർക്കാരിന് പങ്കില്ലെന്ന് കരുതിയാൽ കൂടി തങ്ങളുടെ കടമകൾ നിർവ്വഹിക്കുന്നതിൽ അവർ ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട് എന്ന കാര്യം നിഷേധിക്കാനാവില്ല. നിയമങ്ങൾ നടപ്പിലാക്കുന്നതിൽ വീഴ്ചകൾ വന്നിട്ടുണ്ട് എന്നത് വ്യക്തം. ദയനീയമായ ഭരണനിർവ്വഹണത്തിൻ്റെ പ്രതിഫലനമാണിത്. രഹസ്യ നിരീക്ഷണങ്ങൾ സ്വകാര്യതയേയും മൗലികാവകാശങ്ങളെയും ഗൗരവകരമായി ബാധിക്കുന്നുണ്ടെന്ന കാര്യം ഇൻറലിജൻസ് ബ്യൂറോ, റിസർച്ച് ആൻറ് അനാലിസിസ് വിങ്, ദേശീയ സുരക്ഷാ കൌൺസിൽ സെക്രടേറിയേറ്റ് തുടങ്ങിയ വകുപ്പുകൾ സർക്കാരിനും ജനങ്ങൾക്കും മുന്നറിയിപ്പ് നൽകേണ്ടിയിരുന്നു. അവരുടെ മൌനം അവരുടെ പങ്കിലേക്കോ അല്ലെങ്കിൽ ഗൌരവകരമായ ഭരണപ്പിഴവിലേക്കോ ആണ് വിരൽചൂണ്ടുന്നത്. അതുകൊണ്ടു തന്നെ ഈ വിഷയത്തിലേക്ക് കോടതിക്കു കീഴിൽ ഏറ്റവും ഉയർന്ന തലത്തിൽ തന്നെ ഒരു അന്വേഷണം സംഘടിപ്പിക്കേണ്ടത് ഭരണഘടനാപരമായ ആവശ്യമാണ്. ഇത് നടന്നില്ലെങ്കിൽ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി നിലനിൽക്കില്ല.

കെ.എസ് പുട്ടസ്വാമി vs യൂനിയൻ ഓഫ് ഇന്ത്യ (2017) കേസിൽ ഇന്ത്യൻ സൂപ്രീംകോടതി സ്വകാര്യതയെ ഭരണഘടനയാൽ സംരക്ഷിക്കപ്പെട്ട ഒരു അവകാശമായി പ്രഖ്യാപിച്ചതാണ്. സ്വകാര്യതക്കുള്ള അവകാശം സമ്പൂർണമല്ല; എന്നാൽ ന്യായപരവും നീതിയുക്തവുമായ രീതിയിൽ, ഭരണഘടനാപരമായ  സംരക്ഷണങ്ങൾ ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ ഈ അവകാശത്തിന് തടയിടാൻ പാടുള്ളൂ.

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ഒപ്പു വെച്ച രാജ്യമാണ് ഇന്ത്യ. “ ഒരാളുടെയും സ്വകാര്യത, കുടുംബം, വീട്, ആശയവിനിമയങ്ങൾ എന്നിവ അകാരണമായി ഇടപെടലുകൾക്ക് വിധേയമാവാനോ അവരുടെ പേരിനും അഭിമാനത്തിനും എതിരെ അക്രമണങ്ങൾ ഉണ്ടാവാനോ പാടില്ല. ഇത്തരം അക്രമണങ്ങൾക്കെതിരെ നിയമത്തിൻ്റെ സംരക്ഷണം തേടാനുള്ള അവകാശം എല്ലാവർക്കുമുണ്ട്” എന്ന് പ്രഖ്യാപനത്തിലെ ആർട്ടിക്ൾ 12ൽ പറയുന്നുണ്ട്. ഇന്ത്യ ഒപ്പു വെച്ച മറ്റൊരു ഉടമ്പടിയായ ഇൻ്റർനാഷനൽ കോവെനൻറ്  ഓൺ സിവിൽ ആൻറ് പൊളിറ്റികൽ റൈറ്റ്സിലെ ആർട്ടിക്ൾ 17ൽ പറയുന്നത്; “ഒരാളുടെയും സ്വകാര്യത, കുടുംബം, വീട്, ആശയവിനിമയം എന്നീ കാര്യങ്ങൾ അകാരണമോ, നിയമവിരുദ്ധമോ ആയ ഇടപെടലുകൾക്ക് വിധേയമാവാനോ അവരുടെ പേരിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ള അക്രമണങ്ങൾ  ഉണ്ടാവാനോ പാടില്ല. ഇത്തരം ഇടപെടലുകൾക്കും അക്രമണങ്ങൾക്കുമെതിരെ നിയമത്തിൻ്റെ സംരക്ഷണം തേടാനുള്ള അവകാശം എല്ലാവർക്കുമുണ്ട്” എന്നാണ്. കെ.എസ് പുട്ടസ്വാമിയുടെ കേസ് കേൾക്കുന്നതിനിടെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ചുള്ള ഇന്ത്യയുടെ കടമകളെക്കുറിച്ച്  സുപ്രീംകോടതി ഓർമ്മപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും മാനിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്ൾ 51നെക്കുറിച്ച് പരാമർശിക്കുകയും ചെയ്തിരുന്നു. 1993ലെ മനുഷ്യാവകാശ സംരക്ഷണ ആക്ട് ഇതിൻറെ ഫലമായി രൂപപ്പെട്ടു വന്നതാണ്.UNHCHR Logo

യു.എൻ.എച്ച്.സി.ആറിൻ്റെ നിർദ്ദേശങ്ങൾ

യുനൈറ്റഡ് നാഷൻസ് ഹൈകമ്മീഷണർ ഫോർ ഹ്യൂമൺ റൈറ്റ്സ് (യു.എൻ.എച്ച്.സി.ആർ) 2014ൽ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ “ഡിജിറ്റൽ ആശയവിനിമയ സാങ്കേതിവിദ്യക”ളെക്കുറിച്ച് ചില അടിസ്ഥാന നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും മുന്നോട്ടു വെക്കുന്നുണ്ട്. “മനുഷ്യാവകാശ പ്രവർത്തകരുടെ ശബ്ദങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും അവകാശലംഘനങ്ങളെ രേഖപ്പെടുത്താനും പുറത്തുകൊണ്ടുവരാനും പുതിയ ഉപകരണങ്ങൾ നൽകുകയും ചെയ്യുന്നതിലൂടെ മനുഷ്യാവകാശങ്ങൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ ആസ്വദിക്കാനുള്ള വഴികൾ ശക്തമായ ഈ സാങ്കേതികവിദ്യകൾ തുറന്നിടുന്നുണ്ട്” എന്ന് പറയുമ്പോൾ തന്നെയും “ആശയവിനിമയ സാങ്കേതിക വിദ്യകൾ രഹസ്യനിരീക്ഷണങ്ങൾ നടത്താനും വിഘ്നങ്ങൾ സൃഷ്ടിക്കാനും വിവരങ്ങൾ ശേഖരിക്കാനുമുള്ള സർക്കാരുകളുടെയും സംരംഭങ്ങളുടെയും വ്യക്തികളുടെയും കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്” എന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

അംഗരാജ്യങ്ങളുടെ ആശങ്ക കാരണം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ (ജനറൽ അസംബ്ലി) ‘റെസൊല്യൂഷൻ 68/167’ നു അംഗീകാരം നൽകുകയും ഇൻ്റർനെറ്റിന് പുറത്തുള്ള അവകാശങ്ങൾ ഇൻ്റർനെറ്റിനകത്തും ഉറപ്പുവരുത്തണമെന്ന് സമ്മതിക്കുകയും ഡിജിറ്റൽ ആശയവിനിമയത്തിലടക്കം സ്വകാര്യതയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ആവശ്യകതയെക്കുറിച്ച് എല്ലാ അംഗങ്ങൾക്കും നിർദ്ദേശം നൽകുകയും ചെയ്തു.

“സ്വാതന്ത്ര്യം, നിഷ്പക്ഷത, സുതാര്യത എന്നീ വിഷയങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന നിലവാരങ്ങൾക്കനുസരിച്ച് തീരുമാനങ്ങളെടുക്കാൻ ശ്രമിക്കുന്ന കോടതി ഇടപെടലുകൾക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ നിഷ്കർശിക്കുന്ന അടിസ്ഥാന നിലവാരമെങ്കിലും രാജ്യത്ത് ഉറപ്പുവരുത്താൻ സാധിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇങ്ങനെയുള്ള കോടതി ഇടപെടലുകളെ ഒരു ഒറ്റമൂലിയായി കാണാനും സാധിക്കില്ല” എന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ഈ മേഖലയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഒരു സ്വതന്ത്ര സംഘത്തെ നിയമിക്കുക  ആയിരുന്നു ഒരു നിർദ്ദേശം. “ഉടമ്പടിയിൽ ഉറപ്പുകൊടുക്കുന്ന അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെങ്കിൽ അവർക്ക് വേണ്ട പരിഹാരം ലഭിക്കുമെന്ന്” അംഗങ്ങൾ ഉറപ്പുവരുത്തണമെന്നും ഉടമ്പടിയിൽ അനുശാസിക്കുന്നുണ്ട്. ഏതെങ്കിലും സാങ്കേതിക കമ്പനിയുടെ പക്കൽ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ തക്കതായ കാരണങ്ങൾ കാണിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

2021ൽ പുറത്തിറക്കിയ തങ്ങളുടെ സുതാര്യതാ റിപ്പോർട്ടിൽ (ട്രാൻപരൻസി ആൻറ് റെസ്പോൺസിബിലിറ്റി റിപ്പോർട്ട്) തങ്ങളുടെ ഉൽപന്നങ്ങൾ “സുരക്ഷിതമായും ഫലപ്രദമായും ധാർമ്മികമായ രീതിയിലും ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ ശ്രമിക്കുന്നുണ്ട്” എന്ന് ഇപ്പോൾ വിവാദത്തിലായിരിക്കുന്ന എൻ.എസ്. വിശദീകരിക്കുന്നുണ്ട്. ഏതെങ്കിലും ഉപഭോക്താക്കൾ “ദുഷ് ലാക്കോടെ പ്രവർത്തിക്കുകയോ ഉദ്ദേശിച്ച വ്യക്തികൾക്കു പുറമെയുള്ളവരുടെ ഇലക്ട്രോണിക് ആശയവിനിമയങ്ങൾ ഉന്നം വെക്കുകയോ ചെയ്താൽ” ലഭ്യമായ പ്രതിവിധികളെക്കുറിച്ച് ഇതിൽ സൂചിപ്പിക്കുന്നുണ്ട്. അതിലൊന്ന് “തങ്ങളുടെ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഉപഭോക്താവിനെ പൂർണമായും വിലക്കുക” എന്നതാണ്. “ഇലക്ട്രോണിക് നിരീക്ഷണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സങ്കീർണമായ ചർച്ചകളിലേക്കുള്ള പ്രധാനമായ ഒരു കൂട്ടിച്ചേർക്കൽ” ആയിട്ടാണ് സ്വന്തം സാങ്കേതികവിദ്യയെ അവർ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ സംവിധാനങ്ങളെ അതിനേക്കാൾ ആഴത്തിലുള്ള പരിശോധനക്ക് വിധേയമാക്കുന്നുണ്ട് എന്നും അവർ പറയുന്നു. അന്താരാഷ്ട്ര തലത്തിൽ ആരംഭിച്ച ചർച്ചകളുടെ പരിണാമം ഭയന്നുകൊണ്ടാണോ ഇങ്ങനെയൊരു റിപ്പോർട്ട് പുറത്തിറക്കിയത്?

എൻ.എസ്.ഓവുമായി ഇന്ത്യൻ സർക്കാരിനോ സ്വകാര്യ വ്യക്തികൾക്കോ ഏതെങ്കിലും തരത്തിലുള്ള കരാർ നിലനിൽക്കുന്നുണ്ടെങ്കിൽ അത് നിർത്തലാക്കാനും പൌരന്മാരുമായി ചേർന്ന് സത്യം പുറത്തുകൊണ്ടുവരുന്നതിന് സഹകരിക്കാനും കമ്പനിയോട് ആവശ്യപ്പെടാൻ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശമുണ്ട്.

(The hacking of Indian democracy എന്ന തലക്കെട്ടിൽ Dushyant Daveഹിന്ദുവിൽ എഴുതിയ ലേഖനം)

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.