Skip to content Skip to sidebar Skip to footer

ഇന്ത്യയിൽ ക്രിസ്ത്യൻ ജീവിതം അപകടത്തിലാകുമ്പോൾ

ഇന്ത്യയിലെ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമങ്ങള്‍ നിരീക്ഷിക്കുന്ന Persecution Relief എന്ന കൂട്ടായ്മ 2020ല്‍ പുറത്തുവിട്ട റിപ്പോർട്ട് ഇങ്ങനെയാണ്; “വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 293 കൃസ്ത്യന്‍ വിരുദ്ധ സംഭവങ്ങള്‍ ഈ നിരീക്ഷണ സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ആറു കേസുകള്‍ കൊലപാതകങ്ങളായിരുന്നു. രണ്ട് സ്ത്രീകള്‍ വിശ്വാസത്തിന്‍റെ പേരില്‍ ബലാല്‍സംഗത്തിനിരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍ രണ്ട് സ്ത്രീകളും പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടിയും ക്രിസ്തു മതം വെടിയാന്‍ സമ്മതിക്കാത്തതിന്‍റെ പേരില്‍ ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടു. ഉത്തര്‍പ്രദേശ് കൃസ്ത്യാനികള്‍ക്ക് എതിരെ ഏറ്റവും അധികം വിദ്വേഷമുള്ള ഇടമായി മാറിയിരിക്കുന്നു. വിദ്വേഷത്തിൻ്റെ പേരിലുള്ള 63 സംഭവങ്ങളാണ് അവിടെ റിപോര്‍ട്ട് ചെയ്യപ്പെട്ടിടുള്ളത്”.

വര്‍ഗീയ ദേശീയവാദം കൂടുതല്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മത ന്യൂനപക്ഷങ്ങള്‍ തുടർച്ചയായി അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇരയായിക്കൊണ്ടേ ഇരിക്കുകയാണ്. കഴിഞ്ഞ ഒരു ദശബ്ദത്തിനിടയില്‍ ഇത്തരം സംഭവങ്ങളുടെ തോത് ഭയാനകമാം വിധം വര്‍ധിച്ചിട്ടുണ്ട്. മുസ്ലിം വിരുദ്ധ അക്രമങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ഭാഗികമായി വര്‍ത്തയാവുകയും ചെയ്യാറുണ്ട്. എന്നാല്‍, ക്രിസ്ത്യന്‍ വിരുദ്ധ അക്രമങ്ങള്‍ പല കാരണങ്ങളാലും ഇതുപോലെ വാർത്തയാകാറില്ല. ഒരുകാരണം, അത് പലയിടങ്ങളിൽ നടക്കുന്ന, വലിയ തലകെട്ടുകള്‍ സൃഷ്ടിക്കാന്‍ മാത്രം ഭീകരത ഇല്ലാത്ത ചെറിയ സംഭവങ്ങളാണ്. ഇതാണ് ഈ അടുത്ത് നടന്ന ക്രിസ്ത്യന്‍ വിരുദ്ധ ആക്രമങ്ങള്‍ പരിശോധിച്ച Citizens Fact Finding Report എത്തുന്ന നിഗമനം ഇതാണ്; “ഇന്ത്യയിലെ ക്രിസ്ത്യ മത വിശ്വാസികള്‍ക്ക് എതിരെയുള്ള ആക്രമങ്ങള്‍ നിരീക്ഷിക്കുന്ന മനുഷ്യാവകാശ കൂട്ടായ്മകള്‍, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദുത്വ സംഘങ്ങളില്‍ നിന്ന് ക്രിസ്ത്യാനികൾ അനുഭവിക്കുന്ന ആക്രമങ്ങൾ കാണാറുണ്ട്. എന്നാല്‍ ഇവക്കൊന്നും മാധ്യമങ്ങളിലോ, മനുഷ്യാവകാശ കൂട്ടായ്മകളിലോ ശ്രദ്ധ ലഭിക്കാറില്ല.” 

ഈ റിപോര്‍ട്ട് യു.പിയിലെ വിവിധ ജില്ലകളിൽ ക്രിസ്ത്യാനികൾക്കെതിരെ നടന്ന ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിണ്ട്. 2020 ഒക്ടോബറില്‍ റൂര്‍ക്കി ചര്‍ച്ചിനെതിരെ നടന്ന അക്രമത്തെക്കുറിച്ച അന്വേഷണ റിപ്പോർട്ടും ഇതിൽ ഉൾപ്പെടുന്നു. ഈ ആക്രമണത്തെ സംബന്ധിച്ച് പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിട്ടും തടയാനുള്ള ശ്രമങ്ങള്‍ നടന്നില്ല എന്നും, ആക്രമണം നടത്തി അക്രമികള്‍ പോയിക്കഴിഞ്ഞ് ഏറെ വൈകിയാണ് പോലീസ് എത്തിയത് എന്നും റിപ്പോർട്ട് പറയുന്നു. ക്രിസ്ത്യാനികൾ മത പരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു എന്ന ആഖ്യാനമുണ്ടാക്കാനാണ് ഈ ആക്രമണമെന്നും റിപോര്‍ട്ട് നിരീക്ഷിക്കുന്നു. 

ഇതേ രീതിയില്‍ പല സ്രോതസ്സുകളില്‍ (Sabrang.india, UCF, EFIRLC) നിന്നും, മറ്റ് സംഭവങ്ങളും ഈ റിപോര്‍ട്ട് ശേഖരിച്ചിട്ടുണ്ട്.
മാവു 10 ഒക്ടോബർ 2021, 
ഇൻഡോർ 26 ജനുവരി 2021, ഷാജഹാൻപൂർ 3 ജനുവരി 2021, കാൺപൂർ 27 ജനുവരി 2021, 
ബറേലി 16 ഫെബ്രുവരി 2021, അംബേദ്കർ നഗർ 21 ഫെബ്രുവരി 2021 
പ്രയാഗ്രാജ് 25 ഫെബ്രുവരി 2021,
കാൺപൂർ 3 മാർച്ച് 2021, 
ആഗ്ര 14 മാർച്ച് 2021,
കേരളം22 മാര്‍ച്ച്, 
മഹാരാജ്ഗഞ്ച് ഏപ്രിൽ 19, 
ബിജ്‌നോർ 23 ജൂൺ 2021, 
ഗോണ്ട ജൂൺ 25, അസംഗഢ് ജൂൺ 25, രാംപൂർ ജൂൺ 26, 
റായ്‌ബറേലി ജൂൺ 28, 
ഷാജഹാൻപൂർ 29 ജൂൺ, 
ഔരായിയ 29 ജൂൺ, 
ജൗൻപൂർ ജൂലൈ 3, 
ഹോശംഗാഭാദ്  ഒക്‌ടോബർ 3, മഹാസംബാദ് 3 ഒക്‌ടോബർ, 
ഭിലായ് 3 ഒക്‌ടോബർ. 

കേസുകളുടെ ഈ പട്ടിക വ്യക്തമാക്കുന്നത് ഇതിലധികവും നടക്കുന്നത് യുപിയിലെ വ്യത്യസ്ത പ്രദേശങ്ങളിലാണ് എന്നാണ്. അവയില്‍ ചിലത് ഹരിയാനയിലും, മധ്യ പ്രദേശിലും, ഛത്തീസ്ഘഡിലും ഒരു സംഭവം കേരളത്തിലും നടക്കുന്നുണ്ട്. മിക്ക കേസുകളിലും പ്രാര്‍ഥനാ സദസ്സുകളാണ് മത പരിവര്‍ത്തന ശ്രമങ്ങള്‍ എന്ന പേരില്‍ ആക്രമിക്കപെടുന്നത്. വി‌.എച്ച്‌.പി ബജരംഗ്ദള്‍ സംഘടനകൾ, കത്തോലിക്കര്‍ നടത്തുന്ന സ്കൂളില്‍ സരസ്വതി വിഗ്രഹം പ്രതിഷ്ടിക്കണമെന്ന് വരെ ആവശ്യപ്പെട്ട് രംഗത്ത് വരികയുണ്ടായി. 
മത ന്യൂനപക്ഷങ്ങളെ തീർത്തും തെറ്റായയ രീതിയിലാണ് ചില ഭൂരിപക്ഷ തീവ്രസംഘടനകൾ ചിത്രീകരിക്കുന്നത്. ക്രിസ്ത്യാനിക് നിര്‍ബന്ധിതമായും വഞ്ചനയിലൂടെയും വശീകരണത്തിലൂടെയുമൊക്കെ മതപരിവര്‍ത്തനം ചെയ്യുന്നു എന്നതാണ് പ്രധാന ആരോപണം. ക്രൈസ്തവ സമൂഹത്തിലെ വലിയൊരു വിഭാഗത്തിലും ഇത് ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. ‘ഒരു കൃസ്ത്യാനി എന്ന നിലക്ക് എന്‍റെ സ്വന്തം രാജ്യത്ത് എനിക്ക് ഒരു അന്യനായി തോന്നുന്നു ‘ എന്ന് പറയാന്‍ രാജ്യ സേവകനായ ജൂലിയോ റെയ്ബെറോ എന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥനെ പ്രേരിപ്പിച്ചത് ഇത്തരം സംഭവങ്ങളാണ്. 2015ല്‍ അദ്ദേഹം ഇതു പറഞ്ഞ കാലശേഷം വളരെ വേഗത്തിലാണ് സാഹചര്യം വശളാകുന്നത്. 

ഇന്ത്യയിലെ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമങ്ങള്‍ നിരീക്ഷിക്കുന്ന Persecution Relief എന്ന കൂട്ടായ്മ 2020ല്‍ പറഞ്ഞത് ഇങ്ങനെയാണ്; “വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 293 കൃസ്ത്യന്‍ വിരുദ്ധ സംഭവങ്ങള്‍ ഈ നിരീക്ഷണ സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിൽ ആറു കേസുകള്‍ കൊലപാതകങ്ങളായിരുന്നു. രണ്ട് സ്ത്രീകള്‍ വിശ്വാസത്തിന്‍റെ പേരില്‍ ബലാല്‍സംഗത്തിനിരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍ രണ്ട് സ്ത്രീകളും പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടിയും ക്രിസ്തു മതം വെടിയാന്‍ സമ്മതിക്കാത്തതിന്‍റെ പേരില്‍ ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടു. ഉത്തര്‍ പ്രദേശ് കൃസ്ത്യാനികള്‍ക്ക് എതിരെ ഏറ്റവും അധികം വിദ്വേഷമുള്ള ഇടമായി മാറിയിരിക്കുന്നു. വിദ്വേഷത്തിൻ്റെ പേരിലുള്ള 63 സംഭവങ്ങളാണ് അവിടെ റിപോര്‍ട്ട് ചെയ്യപ്പെട്ടിടുള്ളത്” എന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതിന്‍റെ സ്ഥാപകന്‍ ഷിബു തോമസ് പറയുന്നത് പ്രകാരം, ഇതൊക്കെ രേഖകളുള്ള കേസുകള്‍ മാത്രമാണ്. അറിയപ്പെടാത്ത, രേഖയില്‍പ്പെടാത്ത എത്രയോ കേസുകള്‍ ഇനിയുമുണ്ടാകാം. പ്രാദേശിക ചര്‍ച്ചുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന Open Doors എന്ന സംഘടന ചൂണ്ടി കാട്ടുന്നത്, “കൃസ്ത്യാനികള്‍ സ്വകാര്യ-പൊതു ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ക്ലേശങ്ങള്‍ അനുഭവിക്കുന്നുണ്ട്, മത പരിവര്‍ത്തന നിരോധന നിയമങ്ങള്‍ (നിലവില്‍ ഒന്‍പത് സംസ്ഥനങ്ങളിലുണ്ട്, കൂടുതല്‍ സംസ്ഥാനങ്ങളില്‍ പരിഗണനയിലുമുണ്ട്) കൃസ്ത്യാനികളെ പീഡിപ്പിക്കാനും ഭയപ്പെടുത്തുവാനും ഉപയോഗിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളിൽ പ്രതികളായ കുറഞ്ഞ ആളുകളെ മാത്രമേ യഥാര്‍ത്ഥത്തില്‍ ശിക്ഷിക്കുന്നുള്ളൂ, എന്നാല്‍ കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുകയാണ്.” 

ക്രിസ്ത്യാനികളുടെ ജീവിതം ഏറ്റവും അപകടകരമായ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. കര്‍ണാടക ഗവണ്‍മെന്‍റ് മത പരിവര്‍ത്തന നിരോധന നിയമങ്ങള്‍ തയ്യാറാക്കുന്ന ഈ വേളയില്‍, നിലവില്‍ ചര്‍ച്ചുകളും ക്രിസ്തീയ ഒത്തുചേരലുകളും കേന്ദ്രീകരിച്ച് വിവര ശേഖരണ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ചത്തീസ്ഗഢിലെ സര്‍ഗുജ ജില്ലയില്‍ 2021 ഒക്ടോബര്‍ ഒന്നിന് ഒരു റാലിയില്‍ ബി. ജെ. പി

നേതാക്കളുടെ സാന്നിധ്യത്തില്‍ സ്വാമി പരമാത്മാനന്ദ് മത പരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് കൊല്ലണമെന്ന് ആഹ്വാനം ചെയ്തിരുന്നു. വ്യത്യസ്ത മാധ്യമങ്ങൾ മിഷണറിമാരുടെ മത പരിവര്‍ത്തനത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെയാണെങ്കിലും ജനസംഖ്യാ കണക്കുകള്‍ പറയുന്നത് മറ്റൊരു കഥയത്രെ. ജന സംഖ്യാ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ക്രിസ്ത്യാനികളുടെ ജനസംഖ്യ ഈ പറയുന്നവയാണ്: 1971ല്‍ 2.60%, 1981ല്‍ 2.44%, 1991ല്‍ -2.34%, 2001ല്‍-2.30% 2011ല്‍ 2.30%. 

ക്രിസ്തുമതം ചിത്രീകരിക്കപ്പെടുന്നത് ഒരു വൈദേശിക മതമായിട്ടാണ്, പക്ഷേ യഥാര്‍ത്ഥത്തില്‍ അത് വളരെ പൌരാണികമായ ഇന്ത്യന്‍ മതം തന്നെയാണ്, എ‌. ഡി 52ല്‍ മലബാര്‍ തീരത്ത് സെന്‍റ് തോമസിന്‍റെ വരവോടു കൂടിയാണ് ഇന്ത്യയില്‍ ഇതിന്‍റെ ആരംഭം. ക്രിസ്ത്യന്‍ മിഷനറിമാര്‍, ചിലര്‍ പ്രകടമായി തന്നെ മത പരിവര്‍ത്തനം ഉദ്ദേശിച്ചിരുന്നുവെങ്കിലും, കാര്യമായി പ്രവര്‍ത്തിച്ചിരുന്നത് ആരോഗ്യ മേഖലകളിലും ദളിതര്‍ക്കിടയിലും വിദ്യാഭ്യാസം രംഗത്തുമായിരുന്നു. അവര്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവയുടെ ഉന്നത നിലവാരത്തിന് പേര് കേട്ടവയാണ്. അവയിലേക്കുള്ള പ്രവേശനത്തിനായി മല്‍സരപരീക്ഷകള്‍ നടക്കാറുണ്ട്.


ക്രിസ്ത്യന്‍ വിരുദ്ധ അധിക്ഷേപങ്ങള്‍ ആരംഭിക്കുന്നതു 1970കളില്‍ വി‌.എച്ച്‌.പിയും വനവാസി കല്യാണ്‍ ആശ്രമും അവരുടെ പ്രവര്‍ത്തനങ്ങള്‍ ആദിവാസി മേഖലകളിലേക്ക് വ്യാപിപ്പിച്ചപ്പോഴാണ്. 1998 ഗുജറാത്തിലെ ദുങ്സില്‍ ആക്രമങ്ങള്‍ നടക്കുകയുണ്ടായി. വ്യത്യസ്ത ബോംബ് സ്ഫോടന കേസുകളില്‍ കുറ്റാരോപിതനായിരുന്ന സ്വാമി അസീമാനന്ദ ക്ഷേത്രത്തില്‍ ശബരി കുംബ് നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. നിലവില്‍ ജയിലില്‍ കഴിയുന്ന മധ്യപ്രദേശിലെ ആശാറാം ഭാപ്പുവിന്‍റെ അനുയായികളുള്ള ഝാഭുവ എന്ന പ്രദേശത്തും സമാനമായ ഒരു ഒത്തു ചേരലിന് ശേഷമാണ് ആക്രമങ്ങള്‍ അരങ്ങേറിയത് (സെപ്റ്റംബര്‍ 23, 1998). ഒറീസയില്‍ സ്വാമി ലക്ഷ്മനാനന്ദ് പ്രവര്‍ത്തിച്ചിരുന്നിടത്ത്, കന്ധ്മാലില്‍ 2008ല്‍ ആക്രമങ്ങള്‍ അരങ്ങേറിയിരുന്നു. അതിനു മുമ്പ് പാസ്റ്റര്‍ സ്റ്റെയ്ന്‍സ് ബജരംഗ് ദള്‍ പ്രവര്‍ത്തകന്‍ ധാരാ സിംഗ് എന്ന രാജേന്ദ്ര സിംഗ് പാലിനാല്‍ കൊല്ലപ്പെട്ടിരുന്നു. പാസ്റ്റര്‍ സ്റ്റെയിന്‍സ് നേരിട്ട ആരോപണം അദ്ദേഹം സാധുക്കളായ ആദിവാസികളെ മത പരിവര്‍ത്തനം നടത്തുന്നു എന്നതായിരുന്നു. എന്നാല്‍ അത് അന്വേഷിച്ച വാദവ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം അദ്ദേഹം മത പരിവര്‍ത്തനത്തില്‍ ഇടപെട്ടിരുന്നില്ല, എന്ന് മാത്രമല്ല അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന കിയോന്‍ഹര്‍, മനോഹര്‍പൂര്‍ എന്നീയിടങ്ങളില്‍ ക്രിസ്ത്യന്‍ ജന സംഖ്യയില്‍ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല. 

മത സ്വാതന്ത്ര്യം നമ്മുടെ മാനുഷികവും സാമൂഹികവുമായ അവകാശവും ഭരണഘടനയുടെ ഭാഗവുമാണ്. പ്രയോഗിക തലത്തില്‍ അത് പല രീതികളിലൂടെ വെല്ലുവിളിക്കപ്പെടുന്നുണ്ട്. അത് തന്നെയാണ് മുസ്ലിംകള്‍ക്കും കൃസ്ത്യാനികള്‍ക്കും എതിരെ നിരന്തരമായി വര്‍ധിച്ചു കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക്
കാരണവും.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.