മുസ്ലിംകളെ ലക്ഷ്യം വെച്ച് സൃഷ്ടിച്ച ഈ ‘സാമ്പത്തിക ജിഹാദ്’ ആരോപണം തീവ്രവലതുപക്ഷ ഹിന്ദുത്വ നേതാക്കൾ ഇന്ന് ഉപയോഗിക്കുന്നത് മുസ്ലീം വിരുദ്ധ പ്രചരണത്തിനും മറ്റുമാണ്. മുസ്ലിംകളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുകയും അവരെ സാമ്പത്തികമായി ദുർബലപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്. മുസ്ലിംകൾ ഹിന്ദുക്കളുടെ ജോലി തട്ടിയെടുക്കുകയാണെന്നും അവരുടെ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ വിൽക്കുന്നുവെന്നും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ മുസ്ലിംകൾ ഹിന്ദു ഐഡന്റിറ്റി ഉപയോഗിക്കുന്നു എന്നുമൊക്കെയാണ് ഇവർ ഇതിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് സാമ്പത്തിക ജിഹാദ് പ്രചാരണത്തിന് രൂപം കൊടുത്തിരിക്കുന്നത്.
മെഹന്ദി ജിഹാദ്, നാർക്കോട്ടിക് ജിഹാദ്, ജ്യൂസ് ജിഹാദ്, മാർക്ക് ജിഹാദ്, റേഡി ജിഹാദ് എന്നീ ദുഷ്പ്രചാരണങ്ങൾക്കു ശേഷം, ശേഷം പുതിയൊരു ജിഹാദ് ആരോപണവുമായി ഹിന്ദുത്വ ഗ്രൂപ്പുകൾ രംഗത്ത് വന്നിരിക്കുന്നു. ‘സാമ്പത്തിക ജിഹാദ്’ (economic jihad) എന്നാണ് ഈ പ്രചരണത്തിന് പേര്.
മുസ്ലിംകളെ ലക്ഷ്യംവെച്ച് സൃഷ്ടിച്ച ഈ ‘സാമ്പത്തിക ജിഹാദ്’ ആരോപണം തീവ്രവലതുപക്ഷ ഹിന്ദുത്വ നേതാക്കൾ ഇന്ന് ഉപയോഗിക്കുന്നത് മുസ്ലീം വിരുദ്ധ പ്രചരണത്തിനും മറ്റുമാണ്. മുസ്ലിംകളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുകയും അവരെ സാമ്പത്തികമായി ദുർബലപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിലൂടെ അവർ ലക്ഷ്യമിടുന്നത്. മുസ്ലിംകൾ ഹിന്ദുക്കളുടെ ജോലി തട്ടിയെടുക്കുകയാണെന്നും അവരുടെ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ വിൽക്കുന്നുവെന്നും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ മുസ്ലിംകൾ ഹിന്ദു ഐഡന്റിറ്റി ഉപയോഗിക്കുന്നു എന്നുമൊക്കെയാണ് ഇതിലൂടെ ഇവർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് സാമ്പത്തിക ജിഹാദ് പ്രചാരണത്തിന് രൂപം കൊടുത്തിരിക്കുന്നത്.
ഇത്തരത്തിലുള്ള പ്രചരണങ്ങൾ മുസ്ലിം സമൂഹത്തിന് നേരിടേണ്ടി വരുന്നത് ഇതാദ്യമായല്ല. ഇന്ത്യൻ മുസ്ലിംകൾ വളരെക്കാലമായി ഹിന്ദുത്വ ശക്തികളിൽ നിന്നുള്ള പലവിധ അതിക്രമങ്ങളും, അപവാദ പ്രചാരണങ്ങളും അനുഭവിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സാമ്പത്തിക ജിഹാദ് ആരോപണം. മുസ്ലിം വിരുദ്ധ വംശഹത്യകളിൽ, മുസ്ലീംകളുടെ സമ്പത്താണ് അക്രമികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്ന ഒന്ന്. ഡൽഹി കലാപത്തിലും ഇത്തരത്തിലുള്ള പ്രചാരണങ്ങളും കൊള്ളകളും ഉണ്ടായിരുന്നു.
മുസ്ലിംകളുടെ സമ്പത്ത് ലക്ഷ്യമിട്ട് വർഗീയ കലാപങ്ങളുണ്ടാക്കാനും അവരെ സാമ്പത്തികമായി ദുർബലപ്പെടുത്തുന്നതിന് വിവിധ തന്ത്രങ്ങൾ ആവിഷ്കരിക്കാനും സംഘ് പരിവാറിന് പദ്ധതികൾ ഉണ്ടെന്ന് നമുക്കറിയാം. കോവിഡ് കാലത്ത് പോലും പാവപ്പെട്ട മുസ്ലിംകളുടെ ഉപജീവനമാർഗ്ഗം തടയുക ലക്ഷ്യമിട്ട് അവർ പ്രചാരണം നടത്തിയിട്ടുണ്ട് .2020 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ, കോവിഡ് പാൻഡെമിക്കിന്റെ ആദ്യ തരംഗം ഇന്ത്യയെ ബാധിച്ചപ്പോൾ, മോദി സർക്കാർ പെട്ടെന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇത് സാധാരണക്കാരന്റെ ജീവിതം കടുത്ത പ്രതിസന്ധിയിലാക്കി. എന്നാൽ ആ സമയത്ത്, തീവ്രഹിന്ദുത്വ സംഘടനകൾ മുസ്ലീം വിരുദ്ധ പ്രചാരണം വ്യാപിപ്പിക്കുന്ന തിരക്കിലായിരുന്നു. പകർച്ചവ്യാധിയുടെ പേരിൽ അവർ മുസ്ലീങ്ങളെ കുറ്റപ്പെടുത്തി. പാവപ്പെട്ട മുസ്ലീം കച്ചവടക്കാരുടെ ഉപജീവനമാർഗ്ഗം അവർ ലക്ഷ്യമിടാൻ തുടങ്ങി. ഹിന്ദുകൾക്ക് വൈറസ് ബാധിച്ചത് മുസ്ലീങ്ങൾ നൽകിയ ഭക്ഷണം/പഴങ്ങൾ/പച്ചക്കറികൾ എന്നിവയിലൂടെയാണെന്നും അവർ തങ്ങളുടെ ഉമിനീർ പച്ചക്കറികളിൽ കലർത്തുന്നുവെന്നുമൊക്കെയുള്ള മ്ലേച്ഛമായ നുണകൾ വരെ പ്രചരിപ്പിച്ചു. ഈ വിദ്വേഷ പ്രചരണം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. കൂടാതെ നിരവധി പാവപ്പെട്ട മുസ്ലീം കച്ചവടക്കാർ ആക്രമിക്കപ്പെടുകയും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്തു. അവരുടെ കടകളും വണ്ടികളും ഹിന്ദു തീവ്രവാദികൾ ബലമായി അടപ്പിക്കുകയുമുണ്ടായി.
ചില ഹിന്ദുത്വ നേതാക്കൾ മുസ്ലിംകളെ സാമ്പത്തികമായി ബഹിഷ്കരിക്കാനുള്ള പ്രചാരണം നടത്തുകയുണ്ടായി.കഴിഞ്ഞ വർഷം, ബിജെപി നേതാവ് സുരേഷ് തിവാരി മുസ്ലീങ്ങളിൽ നിന്ന് പച്ചക്കറികൾ വാങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് പ്രചാരണം നടത്തി. ന്യൂഡൽഹിയിലെ ഉത്തം നഗറിലെ പാവപ്പെട്ട മുസ്ലീം കച്ചവടക്കാരെയായിരുന്നു ഇത്തവണ ഹിന്ദുത്വ ഗ്രൂപ്പുകൾ ലക്ഷ്യംവെച്ചത്. അവർ മുസ്ലീം കച്ചവടക്കാർക്കെതിരെ റേഡി ജിഹാദ് ആരോപണത്തിന് തുടക്കമിട്ടു. റിസ് വാൻ എന്ന മുസ്ലീം കച്ചവടക്കാരനെ ഹിന്ദുത്വ ഗുണ്ടകൾ ഇതിന്റ ഭാഗമായി ആക്രമിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ്, നരസിംഹാനന്ദ് സരസ്വതിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോയിൽ, ഹിന്ദു കുടുംബങ്ങളിൽ ജോലിക്കു വരുന്ന എല്ലാ പ്ലംബർമാരും ഇലക്ട്രീഷ്യൻമാരും വാഷർമാരും മുസ്ലീങ്ങളാണെന്നും, ഈ മുസ്ലീം തൊഴിലാളികൾ സാഹചര്യം മുതലെടുത്ത് ഹിന്ദു സ്ത്രീകളെ ആകർഷിക്കുന്നുവെന്നുമാണ് പറയുന്നത്. അത്തരമൊരു വിദ്വേഷ പ്രചാരണത്തിന്റെ ഉദ്ദേശ്യം മുസ്ലീങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാക്കുക എന്നതാണ്.
ഐഡി ഫ്രഷ് എന്ന പ്രശസ്ത ഭക്ഷ്യ ഉൽപന്ന കമ്പനിക്ക് തങ്ങളുടെ ഒരു പ്രൊഡക്ടിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം നേരിടേണ്ടി വന്നത് കഴിഞ്ഞ മാസമാണ്. കമ്പനി അവരുടെ ഉൽപ്പന്നങ്ങളിൽ “പശുവിന്റെ എല്ല് കലർത്തുന്നുവെന്നും, മുസ്ലീങ്ങളെ മാത്രമേ അവിടെ നിയമിക്കാറുള്ളു” എന്നുമുള്ള രീതിയിലായിരുന്നു നിരവധി ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല, സംഘടിതവും മുസ്ലീം വിദ്വേഷ പ്രചാരണത്തിന്റെ ഭാഗവുമാണ്. അടുത്തിടെ, മധ്യപ്രദേശിൽ ഇത്തരം നിരവധി സംഭവങ്ങൾ നടന്നു. ഇൻഡോറിൽ ഒരു മുസ്ലീം വളക്കച്ചവടക്കാരനെ ഹിന്ദു തീവ്രവാദി സംഘം ആക്രമിച്ചു. അതുപോലെ മുസ്ലീം കച്ചവടക്കാരൻ തന്റെ തിരിച്ചറിയൽ കാർഡ് കാണിക്കാത്തതിനാൽ ആക്രമിക്കപ്പെട്ടു. ഒരു മുസ്ലീം ബാർബർ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിതനായി. ഇങ്ങനെ നിരവധി സംഭവങ്ങളുണ്ട്.ഹിന്ദുത്വ തീവ്രവാദികൾക്ക് മുസ്ലീം സമുദായത്തെ ഉപദ്രവിക്കാനുള്ള അവസരം കാത്തിരിക്കുകയാണ്.
ഉത്സവങ്ങളും ആഘോഷങ്ങളും സന്തോഷങ്ങൾ പങ്കുവെക്കാനുള്ള അവസരമാണ്. എന്നാൽ, ഇത് ഹിന്ദു തീവ്രവാദികൾക്ക് മുസ്ലിംകളെ ലക്ഷ്യം വയ്ക്കാനുള്ള അവസരമാണിന്ന്. ഏറ്റവും വലിയ ഉദാഹരണമാണ് പത്ത് ദിവസത്തോളം നീണ്ടുനിൽക്കുന്ന നവരാത്രി ഉത്സവം. ഈ ദിവസങ്ങളിൽ പല ഹിന്ദുക്കളും ഉപവാസമനുഷ്ടിക്കുകയും മാംസം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഈ സന്തോഷവേളകളിൽ ഹിന്ദുത്വ തീവ്രവാദികൾ മുസ്ലിംകളുടെ ബിസിനസുകളെ ലക്ഷ്യമിടുന്ന തിരക്കിലാണ്. നവരാത്രി ഉത്സവകാലത്ത് അവരുടെ കടകൾ അടച്ചുപൂട്ടാൻ നിർബന്ധിക്കുന്നു. ഇറച്ചി വിൽപ്പനക്കാരും കടകൾ നടത്തുന്നവരും പാവപ്പെട്ട മുസ്ലീങ്ങളാണ്. അവരുടെ ഉപജീവനമാർഗം അവരുടെ ദൈനംദിന കച്ചവടത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. എന്നിട്ടും ഹിന്ദുത്വ തീവ്രവാദികൾ ഈ പാവപ്പെട്ട മുസ്ലീങ്ങൾ 10 ദിവസത്തേക്ക് കടകൾ അടയ്ക്കണമെന്ന് ഉത്തരവിടുകയാണ് ചെയ്തത്.
ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്, ‘സാമ്പത്തിക ജിഹാദ്’ എന്ന ഒന്നില്ലെന്നും ഹിന്ദുത്വ കക്ഷികൾകൾ മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്കരിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ ഫാസിസ്റ്റ് അജണ്ട മാത്രമാണിത് എന്നുമാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്
