Skip to content Skip to sidebar Skip to footer

Top Facts

എട്ട് വർഷം പിന്നിട്ടിട്ടും നീതി ലഭിക്കാതെ ഗോവിന്ദ് പൻസാരെ.
എഴുത്തുകാരനും സി.പി.ഐ അംഗവും സാമൂഹിക പ്രവർത്തകനുമായിരുന്ന ഗോവിന്ദ് പൻസാരെയെ 2015 ഫെബ്രുവരി 16-ന് രണ്ട് അജ്ഞാതർ വെടിവെക്കുകയും, അതിനെ തുടർന്ന് നാല് ദിവസത്തിന് ശേഷം ഫെബ്രുവരി 20 ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. എന്നാൽ എട്ട് വർഷങ്ങൾക്ക് ശേഷം ഇപ്പോഴും കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. ഛത്രപതി ശിവാജി മഹാരാജ് മുസ്ലീം വിരുദ്ധനാണെന്ന വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രചരണത്തെ എതിർക്കുന്ന 'ആരാണ് ശിവജി?' ആയിരുന്നു പൻസാരെയുടെ ഏറ്റവും പ്രധാനപ്പെട്ട പുസ്തകങ്ങളിൽ ഒന്ന്. ജനുവരിയിൽ മഹാരാഷ്ട്ര പ്രത്യേക തീവ്രവാദ വിരുദ്ധ സ്ക്വാഡ്…
ഡൽഹി യുവതിയുടെ കൊലപാതകം “ലൗ ജിഹാദോ”?
പടിഞ്ഞാറൻ ഡൽഹിയിലെ ധാബായിൽ നിക്കി യാദവ് എന്ന യുവതിയെ കാമുകൻ സാഹിൽ ചാർജിംഗ് കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ പിന്നീട് ഈ സംഭവം സോഷ്യൽ മീഡിയയിൽ ‘ലവ് ജിഹാദ്’ രീതിയിൽ പ്രചരിപ്പിക്കാൻ തുടങ്ങി. വസ്തുത പരിശോധിക്കുന്നു. Mahipal Singh Rawat എന്ന വ്യക്തി ട്വിറ്ററിൽ ഈ വാർത്ത പോസ്റ്റ് ചെയ്തത് "റോസ് ഡേ, പ്രൊപോസ് ഡേ, വാലന്റൈൻ ഡേ ഒക്കെ പെൺകുട്ടികൾക്ക് മനസിലാകും, എന്നാൽ ലൗ ജിഹാദ് മാത്രം…
കെ സുരേന്ദ്രന്റെ അവകാശവാദങ്ങൾ തെറ്റ്.
ഫെബ്രുവരി 5 ന്, സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിൽ, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചില അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ലോകത്ത് പെട്രോളിയം ഉത്പന്നങ്ങൾക്ക് ഏറ്റവും വില കുറവുള്ള രാജ്യം ഇന്ത്യ ആണെന്നതുൾപ്പടെ സുരേന്ദ്രൻ ഉന്നയിച്ച അവകാശവാദങ്ങളിലെ വസ്‌തുത പരിശോധിക്കുന്നു. കെ സുരേന്ദ്രൻ പറഞ്ഞത്: 1 . " നിങ്ങളുടെ അയൽ രാജ്യങ്ങളിൽ പെട്രോളിന്റെ വിലയെന്താന്ന് നോക്ക്.. ലോകത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില ഏറ്റവും കുറവുള്ള രാജ്യം ഇന്ത്യയാണ്." വസ്‌തുത : 'ഗ്ലോബൽ…
ആ ചെറുപ്പക്കാരന്റെ കുടുംബവും സമുദായവും എന്നെന്നേക്കും ചിന്തിച്ചുകൊണ്ടിരിക്കും
18 വയസ്സുള്ള ദര്‍ശന്‍ സൊളങ്കി എന്ന ദലിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ഐ.ഐ.ടി ബോംബെയിലെ ജാതി വിവേചനങ്ങള്‍ കാരണമാണ് എന്നായിരുന്നു പ്രാഥമിക വിവരങ്ങൾ. കെമിക്കല്‍ എഞ്ചിനിയറിങ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അഹമ്മദാബാദ് സ്വദേശിയായ ദര്‍ശന്‍ മൂന്നര മാസങ്ങള്‍ക്ക് മുമ്പാണ് ഐ.ഐ.ടി ബോംബെയില്‍ പ്രവേശനം നേടിയത്. 2023 ഫെബ്രുവരി 12ന് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നും ചാടി ആത്മഹത്യ ചെയ്ത ദർഷൻ്റെ മരണം, പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. മേല്‍ജാതി വിഭാഗത്തില്‍നിന്നുള്ള റൂം മേറ്റ്, ദര്‍ശന്റെ ജാതി ഏതാണെന്ന് കണ്ടെത്തിയതിന്…
“ഹിന്ദു ഫോബിയ” ഒരു വ്യാജ പ്രചാരണം.
അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന; 'ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ', 'ഹിന്ദു സ്റ്റുഡന്റ്സ് കൗൺസിൽ', 'വിശ്വഹിന്ദു പരിഷത്ത് അമേരിക്ക' തുടങ്ങിയ ഹൈന്ദവ സംഘടനകൾ, ഹിന്ദുക്കൾക്കെതിരെ ആഗോള തലത്തിൽ വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടക്കുന്നുവെന്ന വ്യാജ പ്രചാരണം വ്യാപകമായി നടത്തുന്നുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വ ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതികരണങ്ങൾ ഉണ്ടാകുമ്പോഴും, "ഹിന്ദു ഫോബിയ" എന്ന ആഖ്യാനം വ്യാപകമായി പ്രചരിക്കപ്പെടാറുണ്ട്. എന്നാൽ ഈ ആഖ്യാനങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. 2022 ഡിസംബറിൽ, അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ),വിദ്വേഷപരമായ ആക്രമണങ്ങൾ സംബന്ധിച്ച…
കശ്മീർ ഫയൽസിന് ദാദാസാഹിബ് ഫാൽകെ അവാർഡ്: വസ്തുത പരിശോധിക്കുന്നു.
സിനിമ മേഖലയിലെ മികച്ച സംഭാവനകൾക്ക് സർക്കാർ നൽകി വരുന്ന ദാദാസാഹിബ് ഫാൽകെ അവാർഡിൽ മികച്ച ചിത്രമായി 'കശ്മീർ ഫയൽസ്' തെരഞ്ഞെടുക്കപ്പെട്ടുവെന്ന വാർത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫെബ്രുവരി 21 ചൊവ്വാഴ്ച, നിരവധി വാർത്താമാധ്യമങ്ങളും ചിത്രത്തിൻ്റെ സംവിധായകൻ വിവേക് ​​അഗ്നിഹോത്രിയും, "മികച്ച സിനിമ" വിഭാഗത്തിൽ 2023-ലെ ദാദാ സാഹിബ് ഫാൽകെ അവാർഡ് ദ കശ്മീർ ഫയൽസിന് ലഭിച്ചതായി വാർത്തകൾ പങ്കുവെച്ചിരുന്നു. ANNOUNCEMENT:#TheKashmirFiles wins the ‘Best Film’ award at #DadaSahebPhalkeAwards2023. “This award is dedicated to…
“ടീം ഹോർഹെ”: വ്യാജ വാർത്തകളുടെ ആഗോള സ്വകാര്യ വിപണി ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതെങ്ങനെ?
സോഷ്യൽ മീഡിയ ഹാക്കിംഗ്, അട്ടിമറി, ആസൂത്രിതമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ എന്നിവയിലൂടെ വിവിധ പ്രദേശങ്ങളിലായി 30-ലധികം തെരഞ്ഞെടുപ്പുകളിൽ കൃത്രിമം കാണിച്ച, ഇസ്രായേലി കോൺട്രാക്ടർമാരുടെ ഒരു സംഘത്തെ സംബന്ധിച്ച വിവരങ്ങൾ 'ഫോർബിഡൻ സ്റ്റോറീസ്' പുറത്തുകൊണ്ടുവന്നിരുന്നു. "ഹോർഹെ" എന്ന അപരനാമത്തിൽ പ്രവർത്തിക്കുന്ന, 50 കാരനായ മുൻ ഇസ്രായേലി പ്രത്യേക സേനാംഗം താൽ ഹനാനാണ് "ടീം ഹോർഹെ" എന്ന രഹസ്യ യൂണിറ്റിന് നേതൃത്വം നൽകുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഈ യൂണിറ്റ് പരിശ്രമിച്ചിട്ടുണ്ട്. താൽ ഹനാൻ…
അദാനിയുടെ വളർച്ചയും തളർച്ചയും: ചില നിർണായക ചോദ്യങ്ങൾ.
ഗൗതം അദാനിയെ കുറിച്ച് ഹിൻഡൻബർഗ് പുറത്ത് വിട്ട റിപ്പോർട്ടിനെ തുടർന്നുണ്ടായ ചർച്ചകൾ സാമ്പത്തികവും രാഷ്ട്രീയവുമായ സുപ്രധാനമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പാർലമെന്റിൽ രാഹുൽ ഗാന്ധി ഉന്നയിച്ചതടക്കമുള്ള ഏതാനും ചില ചോദ്യങ്ങൾ പരിശോധിക്കുന്നു. ഹിൻഡൻബർഗ്, അദാനി കമ്പനികൾക്കെതിരെ പുറത്ത് വിട്ട റിപ്പോർട്ടിലെ പ്രധാന വാദങ്ങൾ: ഓഹരി വില അനധികൃതമായി വർധിപ്പിക്കുന്നു. ഇന്ത്യയിലെ അദാനി കമ്പനികളിലേക്ക് വിദേശത്ത് നിന്നുള്ള കമ്പനികളിലൂടെ വരുന്ന നിക്ഷേപങ്ങളിലൂടെ അദാനി കമ്പനിയുടെ ഓഹരി മൂല്യം എപ്പോഴും ഉയർത്തി കാണിക്കപ്പെടുന്നു. എന്നാൽ വിദേശ കമ്പനികൾ പലതും അദാനിയുടെ തന്നെ…
മോദി ജനപ്രിയനാകുമ്പോൾ
'മോർണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ്' എന്ന അമേരിക്കൻ സ്ഥാപനം, ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ തെരെഞ്ഞെടുത്തിരുന്നു. അതാത് രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഭാഗമായാണ് ജനപ്രിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് എന്നാണ് മോർണിംഗ് കൺസൾട്ട് അവകാശപ്പെടുന്നത്. മോർണിംഗ് കൺസൾട്ടിന്റെ സർവേ രീതിശാസ്ത്രം പരിശോധിക്കുന്നു. ആരാണ് മോർണിംഗ് കൺസൾട്ട് 'മോണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ്' നിലവിൽ ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബ്രസീൽ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, അയർലൻഡ്, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, നെതർലാൻഡ്‌സ്, നോർവേ,…
അമിത് ഷാ പറഞ്ഞത് തെറ്റ്: ത്രിപുരയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 50% കുറവുണ്ടായിട്ടില്ല.
2023 ഫെബ്രുവരി 6ന് ത്രിപുരയിലെ സന്തിർബസാറിൽ നടന്ന വിജയ് സങ്കൽപ് റാലിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ത്രിപുരയിൽ ബി ജെ പി ഭരണത്തിലേറിയത് മുതൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെട്ടു. എന്നാൽ ഈ അവകാശ വാദം തെറ്റാണ്. വസ്‌തുത പരിശോധിക്കുന്നു. അമിത് ഷാ പറഞ്ഞത്: "…ത്രിപുരയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 50% കുറവുണ്ടായിട്ടുണ്ട്." भारतीय जनता पार्टी ने राज्य में कैडर राज और टोला बाजी की परंपरा को समाप्त…
അഞ്ച് വർഷത്തിനിടെ 80 പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത് ഗുജറാത്ത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഗുജറാത്തിലാണെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അറിയിച്ചു. അഞ്ച് വർഷത്തിനിടെ എൺപതോളം പേരാണ് സംസ്ഥാനത്ത് പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപെട്ടത്. 2017 മുതൽ 2022 വരെ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്‌ത പോലീസ് കസ്റ്റഡി മരണങ്ങൾ: 2017 -'18 - 14 2018-’19 - 13 2019-’20 - 12 2020 -'21 - 17 2021-’22 - 24 2023 ഫെബ്രുവരി 8…
കേന്ദ്ര ബജറ്റ്: ദളിത്, ആദിവാസി വിഭാഗങ്ങൾക്കുള്ള ക്ഷേമപദ്ധതികളെ എങ്ങനെ പരിഗണിച്ചു?
ദളിതരുടെയും ആദിവാസികളുടെയും സാമ്പത്തിക സാമൂഹിക അവകാശങ്ങൾക്കായി ദീർഘ കാലമായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സിവിൽ സൊസൈറ്റി സംഘടനകളായ റൈറ്റ്സ് , നാഷണൽ ക്യാപെയിൻ ഫോർ ദളിത് ഹ്യൂമൻ റൈറ്സ് എന്നിവ സംയുക്തമായി നടത്തിയ ബജറ്റ് വിലയിരുത്തൽ. അമൃത കാലം - അഥവാ വികസനത്തിന്റെ നല്ലകാലം എന്ന് ഘോഷിക്കപെട്ട പേരിലാണ് ബഹുമാനപ്പെട്ട കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. പണപ്പെരുപ്പം അതിന്റെ ഏറ്റവും ഉയർന്ന നിലയിലും , തൊഴിലില്ലായ്മ കഴിഞ്ഞ കുറെ…
ഹിൻഡൻബർഗ് സ്ഥാപകനൊപ്പം രാഹുൽ ഗാന്ധി: പ്രചാരണം തെറ്റ്.
അദാനി ഗ്രൂപ്പിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, ഓഹരി വിപണി കൃത്രിമം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നിൽ രാഹുൽ ഗാന്ധിയാണെന്ന കുറിപ്പോടെ, ഹിൻഡൻബർഗ് റിസർച്ചിന്റെ സ്ഥാപകൻ നഥാൻ ആൻഡേഴ്സണുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. रिश्ता गोरों से सदियों व पुश्तों पुराना है..! ये पप्पू कांग्रेस के युवराज के साथ खड़े हैं महाशय हिडनबर्ग के…
കാശ്മീർ : നെഹ്‌റു – പട്ടേൽ ബൈനറി സൃഷ്ടിക്കപ്പെടുമ്പോൾ
റാം പുനിയാനി ഭാരത് ജോഡോ യാത്രക്ക് രാജ്യത്താകമാനം മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം ചില എഴുത്തുകാരും നിരൂപകരും നെഹ്‌റുവിനെ ആക്ഷേപിക്കാനുള്ള ഒരു അവസരമാക്കി ഇതിനെ മാറ്റുന്നുണ്ട്. കശ്മീരിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം നെഹ്റുവാണെന്നും പട്ടേൽ ഈ പ്രശ്നം കൈകാര്യം ചെയ്തിരുന്നെങ്കിൽ അത് 'പരിഹരിക്കപ്പെടുമായിരുന്നു' എന്ന രീതിയിൽ നെഹ്‌റുവും പട്ടേലും തമ്മിൽ ഒരു ദ്വന്ദം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഈ ധാരണ ആക്ഷേപകരമാണെന്ന് മാത്രമല്ല, സത്യത്തിൽ നിന്ന് ഒരുപാട് അകലെയാണ്. 'പ്രശ്‌നഭരിതമായ ഭൂതകാലവും - വേദനാജനകമായ വർത്തമാനകാലവും' എന്ന ബി.ജെ.പി-ആർ.എസ്.എസ് ആഖ്യാനത്തെ…
കേന്ദ്ര ബജറ്റിൽ ക്ഷേമപദ്ധതികൾക്കുള്ള നീക്കിയിരിപ്പ് കുറയുന്നു
കേന്ദ്ര ബജറ്റിൽ ക്ഷേമപദ്ധതികൾക്കുള്ള നീക്കിയിരിപ്പ് കുറയുന്നു 2023-24 വര്‍ഷത്തെ കേന്ദ്ര ബജറ്റിൽ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ വലിയ വെട്ടിച്ചുരുക്കലുകൾ ഉണ്ടായിട്ടുണ്ട്. സമഗ്രമായ വികസനം, പരിസ്ഥിതി സൗഹൃദ വളര്‍ച്ച, അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും നിക്ഷേപവും, യുവജനങ്ങളുടെ ശക്തിയും കാര്യക്ഷമതയും ഉപയോഗപ്പെടുത്തുക, എന്നിവയാണ് ഈ ബജറ്റിന്റെ മുൻഗണനയിലുള്ളത്. ബജറ്റില്‍ ആരോഗ്യമേഖല മെച്ചപ്പെടുത്തല്‍, ഡിജിറ്റല്‍ കാര്‍ഷികരീതികളുടെ വാഗ്ദാനം മുതലായവ മുന്നോട്ടുവെക്കുമ്പോഴും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, ശിശുക്കൾക്കും അമ്മമാർക്കും പോഷകാഹാരം ഉൾപ്പെടെയുള്ളവ ഉറപ്പാക്കുന്ന പദ്ധതികൾക്കായി ജി.ഡി.പിക്ക് അനുപാതികമായി…
കേരളത്തിൽ മുസ്ലിം യുവാവിനെ ആക്രമിക്കുന്ന ഹിന്ദു സ്ത്രീകൾ: പ്രചരിക്കുന്ന വീഡിയോ തെറ്റ്.
ഒരു യുവാവിനെ ഏതാനും സ്ത്രീകൾ ആക്രമിക്കുന്ന വീഡിയോ, കേരളത്തിലെ ഹിന്ദു സ്ത്രീകൾ മുസ്ലിമായ യുവാവിനെ ആക്രമിക്കുന്നു എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും ആയി ഒട്ടനവധി പേരാണ് വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. വസ്തുത പരിശോധിക്കുന്നു. "കേരളത്തിൽ മോശമായി പെരുമാറിയതിനെ തുടർന്ന് മുസ്ലീം യുവാവിനെ ഹിന്ദു പെൺകുട്ടികൾ ആക്രമിച്ചു. കേരളത്തിൽ ഉണർവ് തുടങ്ങിയിട്ടുണ്ട്. തീ ആളിപ്പടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ലവ് ജിഹാദിനെ തടയാനുള്ള ശരിയായ മാർഗമാണിത്. നമ്മുടെ പെൺകുട്ടികളുടെ ദുർഗ അവതാരം അവരെ കാണിക്കണം"…
സിദ്ദിഖ് കാപ്പന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വ്യാജം.
രണ്ട് വർഷത്തിലേറെ ജയിലിൽ കഴിഞ്ഞതിന് ശേഷം ഫെബ്രുവരി 2ന് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽമോചിതനായി. സിദ്ദിഖ് കാപ്പന്റെ പേരിൽ 9000 ൽ കൂടുതൽ ഫോളോവേഴ്‌സുള്ള ഒരു ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ സമൂഹ മാധ്യമത്തിൽ സജീവമാണ്. സിദ്ദിഖ് കാപ്പന്റെ മോചനത്തെക്കുറിച്ച് വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളും, ട്വീറ്റുകളും ഈ അക്കൗണ്ട് റീട്വീറ്റ് ചെയ്‌തിട്ടുമുണ്ട്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെ നിരവധി ട്വീറ്റുകളുമായി അക്കൗണ്ട് സംവദിക്കുകയും ചെയ്‌തിട്ടുണ്ട്. ഭാരത് ജോഡോ യാത്ര സംബന്ധിച്ച ട്വീറ്റുകളും അക്കൗണ്ടിൽ നിന്ന് ഷെയർ…
യു പിയിൽ ഹിന്ദു പുരുഷന്മാർ ദളിത് സ്ത്രീയെ മർദ്ദിക്കുന്നു’ എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം.
ഒരു കൂട്ടം പുരുഷന്മാർ ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'യു.പിയിൽ ഹിന്ദു പുരുഷന്മാർ ദളിത് സ്ത്രീയെ മർദ്ദിക്കുന്നു' എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്. മധ്യപ്രദേശിൽ, ഒരു നദിയിൽ കുളിച്ചതിന് ദളിത് യുവതിയെ ഹിന്ദു തീവ്രവാദികൾ മർദ്ദിക്കുന്നു എന്ന രീതിയിലും വീഡിയോ പ്രചരിക്കുന്നുണ്ട്. Did anybody cared about this👇? *Indian (RSS-BJP) Taliban's violent rampage in Uttar Pradesh after a Dalit woman took…
‘കറുത്ത കർഷകർ’: രാഹുലിൻ്റെ പ്രസംഗത്തിലെ സാങ്കേതിക പിഴവ്.
"ഈ മൂന്ന് നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളത് കറുത്ത കർഷകർക്കെതിരെയാണ്" എന്ന് രാഹുൽ ഗാന്ധി പറയുന്ന 7 സെക്കൻ്റ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കർഷകരെ കറുത്തവർ എന്ന് വിളിച്ചെന്നും അവരെ രാഹുൽ ഗാന്ധി അപമാനിച്ചെന്നും ഒക്കെയാണ് പ്രചാരണം. വസ്തുത പരിശോധിക്കുന്നു. ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാൾവ്യ 'काले किसान? ये किसानों का अपमान है… राजस्थान से छत्तीसगढ़ तक, कांग्रेस ने किसानों को बदहाली की कागार पर ला कर…
‘ദേശീയത കൊണ്ട് വഞ്ചനയെ മറച്ചുവെക്കാനാവില്ല’; അദാനിക്ക് ഹിൻഡൻബെർഗ് റിസേർച്ച് നൽകിയ മറുപടിയുടെ പൂർണരൂപം.
2023 ജനുവരി 24-ന്, അദാനി ഗ്രൂപ്പിന്റെ നിരവധി തട്ടിപ്പുകൾ വിവരിക്കുന്ന ഒരു റിപ്പോർട്ട് ഹിൻഡൻബെർഗ് റിസർച്ച് എന്ന സ്ഥാപനം പുറത്തിറക്കിയിരുന്നു. ജനുവരി 30 വരെയുള്ള കണക്കനുസരിച്ചു, റിപ്പോർട്ട് പുറത്തു വന്ന ശേഷം ഓഹരി വിപണിയിൽ അദാനിക്ക് 48 ബില്യൺ ഡോളർ ഇടിവ് സംഭവിച്ചിട്ടുണ്ട്. റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ് ‘413 പേജുള്ള ഒരു പ്രതികരണം’ പുറത്തിറക്കി. തങ്ങൾ "മഡോഫ്സ് ഓഫ് മാൻഹട്ടൻ" ആണെന്ന വികാരപരമായ അവകാശവാദത്തോടെയാണ് ഇത് ആരംഭിക്കുന്നത്. "ബാധകമായ സെക്യൂരിറ്റികളുടെയും വിദേശ വിനിമയ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.