Skip to content Skip to sidebar Skip to footer

Top Facts

2022ൽ സർക്കാർ ബ്ലോക് ചെയ്യാൻ ആവശ്യപ്പെട്ടത് 3,400ൽ അധികം ട്വിറ്റർ ലിങ്കുകൾ
2022ൽ മാത്രം കേന്ദ്ര സർക്കാർ 3,400ൽ അധികം ട്വിറ്റർ ലിങ്കുകൾ ബ്ലോക് ചെയ്യാനായി ഉത്തരവിട്ടു. വിവരാവകാശം വഴി ലഭ്യമായ കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്. 2014ൽ സർക്കാർ ബ്ലോക് ചെയ്ത ട്വിറ്റർ ലിങ്കുകളുടെ എട്ടിരട്ടിയാണ് ഈ കണക്ക്. വിവരാവകാശ പ്രവർത്തകൻ വെങ്കടേഷ് നായികിന്റെ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരം ലഭ്യമായത്. 2021ലെ ഐടി നിയമമനുസരിച്ച് സാമൂഹ്യ, ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി, വിവിധ സർക്കാർ വകുപ്പുകൾക്കിടയിൽ നടക്കുന്ന നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ നൽകിയ അപേക്ഷ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്…
രോഹിത് വെമുല ഓർമിപ്പിക്കുന്ന വിദ്യാർത്ഥി ആത്മഹത്യകളുടെ ചരിത്രം
ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവുമായ രോഹിത് വെമുലയുടെ ആത്മഹത്യയാണ് രാജ്യത്തെ വിദ്യാര്‍ത്ഥി ആത്മഹത്യകളെ കുറിച്ചുള്ള ചോദ്യങ്ങളുടെ തീവ്രത കൂട്ടിയത്. രണ്ടു കേന്ദ്രമന്ത്രിമാരുടെ ഇടപെടലിനെ തുടര്‍ന്നുള്ള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ പുറത്താക്കല്‍ നടപടിക്കെതിരെ സമരം ചെയ്യുന്നതിനിടെയായിരുന്നു രോഹിതിന്റെ ആത്മഹത്യ. കാമ്പസിനകത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടിവന്നേക്കാവുന്ന ജാതീയവും വര്‍ഗീയവുമായ ആക്രമണങ്ങള്‍ ചെറുക്കുന്നതിനായി രോഹിതിന്റെ സഹപ്രവര്‍ത്തകരും വിവിധ വിദ്യാര്‍ത്ഥി സംഘടനയും മുന്നോട്ടുവെച്ച ആവശ്യമാണ് രോഹിത് ആക്റ്റ് എന്ന നിയമനിര്‍മാണം. എന്നാല്‍ ഇതുവരെയും ഇത് സാധ്യമായിട്ടില്ല. …
മെട്രോ സർവീസുകളുടെ വർധനവ്; ബി.ജെ.പി അവകാശവാദം തെറ്റ്.
2014ൽ അഞ്ചെണ്ണം മാത്രം ഉണ്ടായിരുന്ന ഇന്ത്യയിലെ മെട്രോ സർവീസുകൾ, 2022 ൽ എത്തുമ്പോൾ 20 ആയി ഉയർന്നുവെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം, 2022 ഡിസംബർ 27 ന് ബി.ജെ.പി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. " രാജ്യത്ത് ഉടനീളമുള്ള മെട്രോ പദ്ധതികളിലൂടെ ഇൻട്രാ-സിറ്റി യാത്ര സുഖകരവും ബുദ്ധിമുട്ടില്ലാത്തതുമായി", ഇൻഫോഗ്രാഫിക്സിനൊപ്പം ട്വിറ്ററിൽ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു. Intra-city travel made comfortable and hassle-free with increased Metro projects across the country.#GatisheelBharat pic.twitter.com/j48O34I6hp — BJP…
പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യാജമെന്ന് പട്ടികപ്പെടുത്തിയാല്‍ വാര്‍ത്ത നീക്കം ചെയ്യേണ്ടി വരും
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വസ്തുതാ പരിശോധന വിഭാഗം 'വ്യാജവാര്‍ത്ത'യോ തെറ്റായ വിവരമോ ആയി പട്ടികപ്പെടുത്തിയ വാര്‍ത്തകള്‍ വെബ്‌സൈറ്റില്‍നിന്നും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യേണ്ടിവരുമെന്ന് ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഭേദഗതി ചെയ്ത ഐ.ടി നിയമത്തില്‍ [ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്] റൂള്‍സ്, 2021 പറയുന്നു. ജനുവരി 17നാണ് ഭേദഗതി ഡ്രാഫ്റ്റ് പുറത്തുവിട്ടത്. 2019ലാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്കിങ് യൂണിറ്റ് പ്രവർത്തിച്ചു തുടങ്ങിയത്. തുടക്കത്തിൽ ഇംഗ്ളീഷ്, ഹിന്ദി…
കാശ്മീർ ഫയൽസിന് ഓസ്‌കാർ നോമിനേഷൻ: വാർത്ത തെറ്റ്.
2022ൽ പുറത്തിറങ്ങിയ കാശ്മീർ ഫയൽസ് എന്ന ചിത്രം ഓസ്കാറിനായുള്ള ചുരുക്കപട്ടികയിൽ ഉൾപ്പെട്ടു എന്ന് ചിത്രത്തിൻ്റെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. മറ്റൊരു ട്വീറ്റിൽ പല്ലവി ജോഷി, മിഥുൻ ചക്രവർത്തി, ദർശൻ കുമാർ, അനുപം ഖേർ എന്നിവർ മികച്ച അഭിനേതാക്കൾക്കുള്ള നോമിനേഷന്റെ ചുരുക്കപട്ടികയിലും ഇടം പിടിച്ചു എന്നും പറഞ്ഞിരുന്നു. വസ്തുത പരിശോധിക്കുന്നു. വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ്: BIG ANNOUNCEMENT: #TheKashmirFiles has been shortlisted for #Oscars2023 in the first list…
മേല്‍ജാതി നിയമനങ്ങള്‍; മാറ്റമില്ലാത്ത കോടതികള്‍
2018 മുതല്‍ 2022 ഡിസംബര്‍ വരെ വിവിധ ഹെെകോടതികളിൽ നിയമിതരായ ജഡ്ജിമാരില്‍ 79% പേർ മേൽജാതികളില്‍നിന്ന് ഉള്ളവർ. കേന്ദ്ര നിയമ മന്ത്രാലയം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഓണ്‍ ലോ ആന്‍ഡ് ജസ്റ്റിസ് പാനലില്‍ നടത്തിയ പ്രസന്‍റേഷനിലാണ് ഈ കണക്ക് വെളിപ്പെടുത്തിയത്. ഒ.ബി.സി വിഭാഗത്തിൽ നിന്നും 11% പേരാണ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്. ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ നിന്ന് 2.6%., പട്ടികജാതി വിഭാഗങ്ങളില്‍നിന്ന് 2.8%, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്ന് 1.3%. ജനറൽ വിഭാഗത്തിൽ നിന്നും 424 ജഡ്ജിമാർ നിയമിക്കപ്പെട്ടപ്പോൾ…
rahul gandhi
‘തങ്ങൾക്ക് പുരോഹിതന്മാരോട് പ്രശ്നമുണ്ടെന്ന്’ രാഹുൽ ഗാന്ധി പറഞ്ഞോ?
രാഹുൽ ഗാന്ധി ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിന്റെ ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യത്തിൽ, "ഈ രാജ്യം സന്യാസിമാരുടേതാണ്, ഈ രാജ്യം പുരോഹിതരുടെതല്ല" എന്ന് രാഹുൽ ഗാന്ധി ഹിന്ദിയിൽ പറയുന്നത് കേൾക്കാം. ബി.ജെ.പിയുടെ ദേശീയ നേതാവ് അമിത് മാളവ്യ ഈ ദൃശ്യം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ എഴുതി: “ഇപ്പോൾ അവർക്ക് വൈദികരെയും പറ്റാതായിരിക്കുന്നു…” अब इनको पुजारियों से भी तकलीफ़ है… pic.twitter.com/zcWnNrVx1Y — Amit Malviya (@amitmalviya) January 8, 2023 ബി.ജെ.പി ജാർഖണ്ഡ്…
‘സരസ്വതി ചിത്രത്തെ ചവിട്ടുന്ന മുസ്ലിം യുവാവ്’: പ്രചരിക്കുന്നത് തെറ്റായ വീഡിയോ.
ക്ലാസ് മുറിയിൽ ബഹളം വെക്കുകയും അവിടെ ഉണ്ടായിരുന്ന സ്വരസ്വതിയുടെ ചിത്രത്തിൽ ചവിട്ടുകയും ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'കലാപം സൃഷ്ടിക്കുന്നതിനായി മുസ്ലിം യുവാവ് ചെയ്യുന്നത്' എന്നാണ് പ്രചാരണം. വസ്തുത പരിശോധിക്കുന്നു; ആനന്ദ് കുമാർ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന്, 'മുസ്ലിം യുവാവാണ് ചെയ്തത്' എന്ന തലകെട്ടിലാണ് ഈ വീഡിയോ പ്രചരിച്ചത്. इस वीडियो को इतना RT करो कि ये मुस्लिम सूवर जहां भी हो पकड़ा जाए😡😡…
ഹൽദ്വാനി: 10 വർഷം മുമ്പുള്ള ഫോട്ടോ ഉപയോഗിച്ച് സുപ്രീം കോടതി ഉത്തരവിനെതിരെ പ്രചാരണം.
റെയില്‍വേ ഭൂമി കയ്യേറി എന്നാരോപിച്ച് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനില്‍ 4,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഹൈകോടതി ഉത്തരവ്, സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഹല്‍ദ്വാനി കുടിയൊഴിപ്പിക്കല്‍ സ്റ്റേ ചെയ്ത നടപടിക്കെതിരെ ബി.ജെ.പി നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം നടത്തിയത് പത്തുവര്‍ഷം മുമ്പുള്ള ഫോട്ടോ ഉപയോഗിച്ച്. This is what the Supreme Court has legitimized today! #HaldwaniEncroachment pic.twitter.com/cKRwWWEkWd — Priti Gandhi - प्रीति गांधी (@MrsGandhi) January 5, 2023 മേജര്‍ സുരേന്ദ്ര പൂനിയ ട്വീറ്റ് ചെയ്തത്…
2022 – രണ്ടാം ഇൻതിഫാദക്ക് ശേഷം, ഫലസ്തീന് ഏറ്റവും ദുരന്തപൂർണ്ണമായ വർഷം
രണ്ടാം ഇൻതിഫാദക്ക് ശേഷം ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ, ഏറ്റവും കൂടുതൽ ഫലസ്തീനികൾ കൊല്ലപ്പെട്ട വർഷമാണ് 2022. 'മിഡിൽ ഈസ്റ്റ് ഐ' സമാഹരിച്ച കണക്കുകൾ പ്രകാരം, അധിനിവേശ പ്രദേശങ്ങളിൽ ഉടനീളമുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ 48 കുട്ടികൾ ഉൾപ്പെടെ 220 ഫലസ്‌തീനികൾ ഈ വർഷം കൊല്ലപ്പെട്ടിട്ടുണ്ട്. മരണപ്പെട്ടവരിൽ 167 പേർ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിൽ നിന്നുള്ളവരും, 53 പേർ ഗസ്സയിൽ നിന്നുള്ളവരുമാണ്. ഇതേ കാലയളവിൽ, അഞ്ച് ഫലസ്തീൻ പൗരന്മാർ ഇസ്രായേലിൽ വെച്ചും കൊല്ലപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം മരണങ്ങൾക്കും…
മഞ്ഞ് വീഴുന്ന മക്ക: പ്രചരിക്കുന്നത് വ്യാജ വീഡിയോ
സൗദി അറേബ്യായിലെ മക്ക - മദീന പ്രദേശങ്ങളിൽ ജനുവരിയിൽ വലിയ മഞ്ഞ് വീഴ്ചക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ മക്കയിലെ മസ്ജിദുൽ ഹറമിൽ മഞ്ഞുവീഴ്ച എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുകയുണ്ടായി. വസ്തുത പരിശോധിക്കുന്നു ജനുവരി ഒന്നിന് ചരിത്രത്തിൽ ആദ്യമായി മക്ക പൂർണമായും മഞ്ഞുകൊണ്ട് മൂടി എന്ന തലക്കെട്ടിൽ ട്വിറ്ററിൽ shahavaj anjum എന്നയാളുടെ അക്കൗണ്ടിൽ നിന്ന് ഒരു വീഡിയോ പ്രചരിച്ചിരുന്നു. Islam yar zadran എന്ന…
മുൻ ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാളിനെ എഫ്.ബി.ഐ അറസ്റ്റ് ചെയ്‌തുവെന്ന വാർത്ത തെറ്റ്.
മുൻ ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാൾ, "കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടു" എന്ന വാർത്ത സ്ക്രീൻഷോട് സഹിതം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'വാൻകൂവർ ടൈംസിൽ' ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ സ്ക്രീൻഷോട്ടാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇലോൺ മസ്‌ക് നൽകിയ സൂചനയെത്തുടർന്നാണ് അറസ്റ്റ് ഉണ്ടായതെന്നും ലേഖനത്തിൽ പറയുന്നു. വസ്‌തുത: ഇതു സംബന്ധിച്ച് നടത്തിയ കീവേർഡ് സേർച്ചിൽ അഗർവാളിന്റെ അറസ്റ്റിനെ കുറിച്ചുള്ള വാർത്തകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സാൻ ഫ്രാൻസിസ്കോയിലെ എഫ്.ബി.ഐ ഡാറ്റാബേസിലും…
കാര്യക്ഷമമല്ലെന്ന് തോന്നിയാല്‍ ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുണ്ടോ? വസ്തുത പരിശോധിക്കുന്നു.
കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി നടന്നുകൊണ്ട് സംസാരിക്കുന്ന ഒമ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'എത്രത്തോളം പോകുന്നോ അത്രവരെ നോക്കാം, ശരിയാകുന്നില്ലെങ്കില്‍ നിര്‍ത്താം' എന്ന് രാഹുല്‍ ഗാന്ധി പറയുന്നതായാണ് വീഡിയോയിലുള്ളത്. വാദം : 'കാര്യക്ഷമമല്ലെന്ന് തോന്നിയാല്‍ ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു' എന്നാണ് ബി.ജെ.പി നേതാക്കളുടെ വാദം. ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ബി.ജെ.പിയുടെ ദേശീയ ഐ.ടി ഹെഡ് അമിത് മാളവ്യ…
പാരീസിൽ റോഡ് ഉപരോധിച്ച് നമസ്‌കരിക്കുന്ന മുസ്‌ലിംകൾ: പ്രചരിക്കുന്ന വീഡിയോ വ്യാജം
റോഡിന് നടുവിൽ സുരക്ഷാ ജാക്കറ്റുമായി ഇരിക്കുന്ന ഒരു കൂട്ടം ആളുകളെ പ്രകോപിതരായ ചില വ്യക്തികൾ വലിച്ചിഴക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫ്രാൻസിലെ ഒരു തെരുവിൽ, വാഹന ഗതാഗതം തടഞ്ഞുകൊണ്ട് നമസ്കരിക്കുന്ന മുസ്ലിംകളെ നാട്ടുകാർ നീക്കം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന രീതിയിലാണ് ഇത് പ്രചരിക്കപ്പെടുന്നത്. മധു പൂർണിമ കിഷ്വാർ എന്ന ട്വിറ്റർ ഹാൻഡിൽ ഈ ദൃശ്യം പങ്കുവെച്ചുകൊണ്ട് എഴുതിയതിങ്ങനെ; “ആളുകൾ കാറുകളിൽ നിന്ന് ഇറങ്ങി, 'നമാസികൾ' കൈവശപ്പെടുത്തിയ റോഡുകൾ വൃത്തിയാക്കുന്നു”. മുസ്‌ലിം എന്ന വാക്കിന്…
2021-’22 ഇലക്ട്‌റൽ ട്രസ്റ്റ് സംഭാവനകളിൽ 72%വും ലഭിച്ചത് ബി.ജെ.പിക്ക്.
തിരഞ്ഞെടുപ്പ് പരിഷ്കരണത്തിനായി പ്രവർത്തിക്കുന്ന 'അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റീഫോംസ്' എന്ന സംഘടന, 2022 ഡിസംബർ 29 ന് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, 2021-22 വർഷത്തിൽ ഇലക്ടറൽ ട്രസ്റ്റുകൾ വഴി ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചിട്ടുള്ള മൊത്തം സംഭാവനയുടെ 72.17% വും ലഭിച്ചത് ബി.ജെ.പിക്കാണ്. Analysis of Contribution Reports of Electoral Trusts for FY 2021-22#ADRReport: https://t.co/zncUYChWrT#ElectoralTrusts #ElectoralBonds #PoliticalParties #IndianElections pic.twitter.com/f0ge3g5mHd — ADR India & MyNeta (@adrspeaks) December 29, 2022 രാഷ്ട്രീയ…
‘പത്താൻ’ സിനിമയുടെ വരുമാനം പാകിസ്ഥാൻ എൻ.ജി.ഒക്ക്’: ഷാറൂഖ് ഖാന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത തെറ്റ്.
പ്രമുഖ സിനിമാ താരം ഷാറുഖ് ഖാൻ, വരാനിരിക്കുന്ന ബിഗ്‌ബജറ്റ് ചിത്രമായ 'പത്താൻ'ന്റെ ആദ്യ ദിന വരുമാനം പാകിസ്താനിലെ എൻ.ജി.ഒക്ക് നൽകും എന്ന് ബി.ബി.സി ഹിന്ദി ചാനൽ ട്വീറ്റ് ചെയ്തതായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സഹതാരമായ ജോൺ എബ്രഹാം അതിനെ പിന്തുണച്ചതായും പറയുന്നു. വസ്തുത പരിശോധിക്കുന്നു ഭാരതീയ ജനതാ യുവമോർച്ചയുടെ വികാശ് ആഹിർ 'ഇത് ശരിയാണോ' എന്ന തലക്കെട്ടും #boycottbollywood എന്ന ഹാഷ്ടാഗും നൽകിയാണ് ട്വീറ്റ് പങ്കുവെച്ചത്. ട്വീറ്റിലെ പ്രസക്ത ഭാഗം : "ഷാരൂഖിന്റെ വലിയ പ്രസ്താവന;…
2021ൽ പ്രതിദിനം 115 ദിവസ വേതന തൊഴിലാളികൾ ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി
2021-ൽ പ്രതിദിനം ശരാശരി 115 ദിവസ വേതന തൊഴിലാളികളും, 63 വീട്ടമ്മമാരും ആത്മഹത്യ ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. 2022 ഡിസംബർ 21 ന് കോൺഗ്രസ് എം.പി മുഹമ്മദ് ജാവേദിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ്, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയെ (എൻ.സി.ആർ.ബി) ഉദ്ധരിച്ചുകൊണ്ട് മന്ത്രി കണക്കുകൾ അവതരിപ്പിച്ചത്. എൻ.സി.ആർ.ബി ഡാറ്റ അനുസരിച്ച് 2021ൽ ഇന്ത്യയിൽ ആകെ 1,64,033 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ, 42,004 പേർ ദിവസ വേതനക്കാരും 23,179 പേർ വീട്ടമ്മമാരുമാണ്. എൻ.സി.ആർ.ബി…
കിരൺ റിജിജുവിന്റെ തവാങ് സന്ദർശനം: പ്രചരിക്കുന്ന ചിത്രം വ്യാജം
ഡിസംബർ 9ന് ഉണ്ടായ ഇന്ത്യ -ചൈന ഏറ്റുമുട്ടലിനെ കുറിച്ചുള്ള വാർത്തകൾ ഏതാനും ദിവസങ്ങൾ മാധ്യമങ്ങളിൽ പ്രധാന ചർച്ച വിഷയമായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും മറ്റും ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വാർത്തകളോടൊപ്പം വ്യാജ വാർത്തകൾ കൂടി പ്രചരിക്കുകയുണ്ടായി. ചൈനയുടെ സൈനികരെ ആക്രമിച്ചു എന്ന പേരിൽ, 2021ലെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് ഫാക്റ്റ്ഷീറ്റ്സ് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. മറ്റൊരു വ്യാജ ചിത്രവും സംഭവങ്ങളുമായി ബന്ധപ്പെട്ടത് എന്ന പേരിൽ പ്രചരിക്കുകയുണ്ടായി. കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ അരുണാചൽ വെസ്റ്റ് എം.പിയുമായ കിരൺ റിജിജു "അരുണാചലിലെ തവാങ് പ്രദേശത്ത്…
സൗദിയിൽ ഹിജാബ് വിലക്ക്: സ്വരാജ്യ വാർത്ത തെറ്റ്
സൗദി അറേബ്യയിൽ മുസ്ലിം സ്ത്രീകൾക്ക് ഹിജാബ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എന്നൊരു വാർത്ത 'സ്വരാജ്യ', 'ഒപ്പിന്ത്യ' അടക്കമുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മുസ്ലിം വിദ്യാർഥിനികൾക്ക് ഇന്ത്യയിൽ മാത്രമല്ല സൗദിയിലെ പരീക്ഷ ഹാളിൽ അടക്കം ഹിജാബിന് വിലക്ക് എന്നായിരുന്നു ഉള്ളടക്കം. ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ ഇന്ത്യയിലെ ചില വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ നിന്ന് വാക്കൗട്ട് ചെയ്യുന്നത് അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുമ്പോഴും, സൗദി സർക്കാർ പരീക്ഷാ ഹാളുകളിൽ അബായ വിലക്കിയതായി സൗദി അറേബ്യയിൽ നിന്നുള്ള വാർത്തകൾ പറയുന്നു എന്നാണ് 'സ്വരാജ്യ'യുടെ…
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പ്രധാനമന്ത്രി ഇടപെട്ട് വെടിനിർത്തൽ നടപ്പിലാക്കിയെന്ന വാദം തെറ്റ്.
റഷ്യ -ഉക്രൈൻ യുദ്ധത്തെ തുടർന്ന് 2022 മാർച്ചിൽ, ഉക്രെെനിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം നിർത്തിവെക്കാൻ ഇടപെട്ടുവെന്ന വാദം ഈയടുത്ത് ഉയർന്നുവന്നിരുന്നു. നവംബറിൽ, ന്യൂസ് 18 ഉത്തർപ്രദേശിന് നൽകിയ അഭിമുഖത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ഇന്ത്യൻ വിദ്യാർത്ഥികളെ യുദ്ധബാധിത മേഖലകളിൽനിന്നും ഇന്ത്യയിലേക്കെത്തിക്കുന്നതിനായി 72 മണിക്കൂർ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന് പറഞ്ഞിരുന്നു. ഇത് ഇന്ത്യക്കാർ ലോകമെങ്ങുമുണ്ടാക്കുന്ന സ്വാധീനത്തിന്റെ…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.