Skip to content Skip to sidebar Skip to footer

fact check

മെട്രോ സർവീസുകളുടെ വർധനവ്; ബി.ജെ.പി അവകാശവാദം തെറ്റ്.
2014ൽ അഞ്ചെണ്ണം മാത്രം ഉണ്ടായിരുന്ന ഇന്ത്യയിലെ മെട്രോ സർവീസുകൾ, 2022 ൽ എത്തുമ്പോൾ 20 ആയി ഉയർന്നുവെന്ന് അവകാശപ്പെടുന്ന ഒരു സന്ദേശം, 2022 ഡിസംബർ 27 ന് ബി.ജെ.പി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. " രാജ്യത്ത് ഉടനീളമുള്ള മെട്രോ പദ്ധതികളിലൂടെ ഇൻട്രാ-സിറ്റി യാത്ര സുഖകരവും ബുദ്ധിമുട്ടില്ലാത്തതുമായി", ഇൻഫോഗ്രാഫിക്സിനൊപ്പം ട്വിറ്ററിൽ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു. Intra-city travel made comfortable and hassle-free with increased Metro projects across the country.#GatisheelBharat pic.twitter.com/j48O34I6hp — BJP…
കാശ്മീർ ഫയൽസിന് ഓസ്‌കാർ നോമിനേഷൻ: വാർത്ത തെറ്റ്.
2022ൽ പുറത്തിറങ്ങിയ കാശ്മീർ ഫയൽസ് എന്ന ചിത്രം ഓസ്കാറിനായുള്ള ചുരുക്കപട്ടികയിൽ ഉൾപ്പെട്ടു എന്ന് ചിത്രത്തിൻ്റെ സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. മറ്റൊരു ട്വീറ്റിൽ പല്ലവി ജോഷി, മിഥുൻ ചക്രവർത്തി, ദർശൻ കുമാർ, അനുപം ഖേർ എന്നിവർ മികച്ച അഭിനേതാക്കൾക്കുള്ള നോമിനേഷന്റെ ചുരുക്കപട്ടികയിലും ഇടം പിടിച്ചു എന്നും പറഞ്ഞിരുന്നു. വസ്തുത പരിശോധിക്കുന്നു. വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ്: BIG ANNOUNCEMENT: #TheKashmirFiles has been shortlisted for #Oscars2023 in the first list…
‘സരസ്വതി ചിത്രത്തെ ചവിട്ടുന്ന മുസ്ലിം യുവാവ്’: പ്രചരിക്കുന്നത് തെറ്റായ വീഡിയോ.
ക്ലാസ് മുറിയിൽ ബഹളം വെക്കുകയും അവിടെ ഉണ്ടായിരുന്ന സ്വരസ്വതിയുടെ ചിത്രത്തിൽ ചവിട്ടുകയും ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'കലാപം സൃഷ്ടിക്കുന്നതിനായി മുസ്ലിം യുവാവ് ചെയ്യുന്നത്' എന്നാണ് പ്രചാരണം. വസ്തുത പരിശോധിക്കുന്നു; ആനന്ദ് കുമാർ എന്നയാളുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന്, 'മുസ്ലിം യുവാവാണ് ചെയ്തത്' എന്ന തലകെട്ടിലാണ് ഈ വീഡിയോ പ്രചരിച്ചത്. इस वीडियो को इतना RT करो कि ये मुस्लिम सूवर जहां भी हो पकड़ा जाए😡😡…
ഹൽദ്വാനി: 10 വർഷം മുമ്പുള്ള ഫോട്ടോ ഉപയോഗിച്ച് സുപ്രീം കോടതി ഉത്തരവിനെതിരെ പ്രചാരണം.
റെയില്‍വേ ഭൂമി കയ്യേറി എന്നാരോപിച്ച് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനില്‍ 4,000 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഹൈകോടതി ഉത്തരവ്, സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഹല്‍ദ്വാനി കുടിയൊഴിപ്പിക്കല്‍ സ്റ്റേ ചെയ്ത നടപടിക്കെതിരെ ബി.ജെ.പി നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണം നടത്തിയത് പത്തുവര്‍ഷം മുമ്പുള്ള ഫോട്ടോ ഉപയോഗിച്ച്. This is what the Supreme Court has legitimized today! #HaldwaniEncroachment pic.twitter.com/cKRwWWEkWd — Priti Gandhi - प्रीति गांधी (@MrsGandhi) January 5, 2023 മേജര്‍ സുരേന്ദ്ര പൂനിയ ട്വീറ്റ് ചെയ്തത്…
മുൻ ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാളിനെ എഫ്.ബി.ഐ അറസ്റ്റ് ചെയ്‌തുവെന്ന വാർത്ത തെറ്റ്.
മുൻ ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാൾ, "കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടു" എന്ന വാർത്ത സ്ക്രീൻഷോട് സഹിതം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'വാൻകൂവർ ടൈംസിൽ' ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ സ്ക്രീൻഷോട്ടാണ് പ്രചരിപ്പിക്കപ്പെടുന്നത്. ഇലോൺ മസ്‌ക് നൽകിയ സൂചനയെത്തുടർന്നാണ് അറസ്റ്റ് ഉണ്ടായതെന്നും ലേഖനത്തിൽ പറയുന്നു. വസ്‌തുത: ഇതു സംബന്ധിച്ച് നടത്തിയ കീവേർഡ് സേർച്ചിൽ അഗർവാളിന്റെ അറസ്റ്റിനെ കുറിച്ചുള്ള വാർത്തകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സാൻ ഫ്രാൻസിസ്കോയിലെ എഫ്.ബി.ഐ ഡാറ്റാബേസിലും…
പാരീസിൽ റോഡ് ഉപരോധിച്ച് നമസ്‌കരിക്കുന്ന മുസ്‌ലിംകൾ: പ്രചരിക്കുന്ന വീഡിയോ വ്യാജം
റോഡിന് നടുവിൽ സുരക്ഷാ ജാക്കറ്റുമായി ഇരിക്കുന്ന ഒരു കൂട്ടം ആളുകളെ പ്രകോപിതരായ ചില വ്യക്തികൾ വലിച്ചിഴക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഫ്രാൻസിലെ ഒരു തെരുവിൽ, വാഹന ഗതാഗതം തടഞ്ഞുകൊണ്ട് നമസ്കരിക്കുന്ന മുസ്ലിംകളെ നാട്ടുകാർ നീക്കം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ എന്ന രീതിയിലാണ് ഇത് പ്രചരിക്കപ്പെടുന്നത്. മധു പൂർണിമ കിഷ്വാർ എന്ന ട്വിറ്റർ ഹാൻഡിൽ ഈ ദൃശ്യം പങ്കുവെച്ചുകൊണ്ട് എഴുതിയതിങ്ങനെ; “ആളുകൾ കാറുകളിൽ നിന്ന് ഇറങ്ങി, 'നമാസികൾ' കൈവശപ്പെടുത്തിയ റോഡുകൾ വൃത്തിയാക്കുന്നു”. മുസ്‌ലിം എന്ന വാക്കിന്…
വിഴിഞ്ഞം സമരം; തെറ്റിദ്ധരിപ്പിക്കുന്ന ശേഖര്‍ ഗുപ്ത
ഡിസംബർ ഒന്നിന് ദ പ്രിന്‍റിന്‍റെ വാര്‍ത്താ വിശകലന പരിപാടിയായ കട്ട് ദ ക്ലട്ടറില്‍ 'What's Adani Vizhinjam, Catholic clergy leads protests & unites Hindu/Muslim, CPM/BJP' എന്ന തലക്കെട്ടിൽ, എഡിറ്റര്‍ ശേഖര്‍ ഗുപ്ത വിഴിഞ്ഞം സമരം വിശകലനം ചെയ്ത് സംസാരിച്ചിരുന്നു. ദ പ്രിന്റിന്റെ റിപോര്‍ട്ടര്‍ ദിവസങ്ങളോളം കേരളത്തിൽ താമസിച്ച് തയാറാക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിരീക്ഷണങ്ങൾ രൂപപ്പെടുത്തിയത്. ശേഖര്‍ ഗുപ്തയുടെ വാദങ്ങളിലെ വസ്തുതകള്‍ പരിശോധിക്കുന്നു; സമരത്തിനെതിരെ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചതും, സി.പി.എം അദാനിക്കൊപ്പം…
വ്യാജ പ്രചാരണങ്ങൾ ആവർത്തിച്ച് ഒപ്പിന്ത്യ.
ഇന്ത്യൻ ഇംഗ്ലീഷ് വെബ് പോർട്ടൽ ആയ ഒപ്പിന്ത്യ പ്രമുഖ മാധ്യമ പ്രവർത്തകയായ സുചേത ദലാലിനെതിരെ വാർത്ത പ്രസിദ്ധികരിച്ചിരുന്നു. മെറ്റ - ദി വയർ വാർത്തകൾ വസ്തുത വിരുദ്ധമായി റിപ്പോർട്ട് ചെയ്ത ഉജ്ജ്വൽ കൃഷ്ണം ആണ് ഈ വാർത്തയും റിപ്പോർട് ചെയ്തിട്ടുള്ളത്. നവംബർ നാലിന് പ്രസിദ്ധികരിച്ച വാർത്തയിൽ, വയർ കമ്പനിയിൽ ജോലി ചെയ്തിരുന്ന, അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവേക്കെതിരെയുള്ള മീ റ്റൂ ആരോപണങ്ങളുടെ അന്വേഷണം സുചേത ദലാൽ അട്ടിമറിച്ചു എന്നാണ് റിപ്പോർട്ട് സമർത്ഥിക്കുന്നത്. വിദേശ മാഗസിനായി…
ആർ.വി ബാബുവിന്റെ പരാമർശങ്ങൾ തെറ്റാണ്.
2022 ഒക്ടോബർ 27 ന്, 'ആംആദ്‌മിയുടെ വിശ്വരൂപം' എന്ന തലക്കെട്ടിൽ മീഡിയ വൺ ചാനലിൽ നടന്ന First Debate ചർച്ചയിൽ, ഹിന്ദു ഐക്യവേദി വക്താവ് ആർ.വി ബാബു, മുസ്ലിംകൾക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെ സംബന്ധിച്ച് ചില വാദങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ വർഗീയമായ ഈ രണ്ട് പരാമർശങ്ങളും വസ്തുതാവിരുദ്ധമാണ്. ആർ.വി ബാബുവിന്റെ പരാമർശം: "തുല്യതയില്ല നമ്മുടെ നാട്ടിൽ. ഇവിടെ, ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സിൽ വരെ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് ആയിരം രൂപ സ്കോളർഷിപ് കൊടുക്കുമ്പോൾ…
ആര്യാ രാജേന്ദ്രന്‍റെ കത്ത് പുറത്ത് വിട്ട വാർത്തയിൽ ഖേദം പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകൻ: പ്രചരിക്കുന്ന ചിത്രം വ്യാജം.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജോലി നിയമനവുമായി ബന്ധപെട്ട്, സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തിനെ തുടർന്നുണ്ടായ വിവാദത്തിൽ, വാർത്ത വ്യാജമാണെന്നും അതിൽ ഖേദിക്കുന്നു എന്നും മാധ്യമ പ്രവർത്തകൻ റഹീസ് റഷീദ് മീഡിയ വൺ ചാനലിലൂടെ പറയുന്നതായി പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. 'തിരുവനന്തപുരം മേയർ സ്ഥലത്ത് ഇല്ലാത്ത ദിവസം തയ്യാറാക്കി കൊടുത്തു എന്ന് പറഞ്ഞ വ്യാജ ലെറ്റർപാഡ് വിഷയം റിപ്പോർട്ട് ചെയ്തതിൽ ഖേദിക്കുന്നു' എന്നാണ് പ്രസ്തുത ചിത്രത്തിലുള്ള വാർത്ത. മീഡിയ വൺ ചാനലിന്റെ സ്ക്രീൻഷോട്ട് എന്ന…
ന്യൂസ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി പിഴ ചുമത്തിയ, ന്യൂസ് 18 ചര്‍ച്ചയില്‍ അവതാരകന്‍ അമന്‍ ചോപ്ര നടത്തിയ നിയമ ലംഘനങ്ങള്‍.
കര്‍ണാടകയിലെ ഹിജാബ് നിരോധനത്തെക്കുറിച്ച് ന്യൂസ് 18 ഇന്ത്യ ചാനലില്‍ അവതാരകന്‍ അമന്‍ ചോപ്ര നടത്തിയ ഡിബേറ്റ്, സംപ്രേഷണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ന്യൂസ് ബ്രോഡ് കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി 50,000 രൂപ പിഴ ചുമത്തിയിരുന്നു. 2022 ഏപ്രില്‍ 6ന് സംപ്രേഷണം ചെയ്ത ചര്‍ച്ചയെ കുറിച്ച് ഇന്ദ്രജിത് ഘോര്‍പഡേ നല്‍കിയ പരാതിയിലാണ് എന്‍.ബി.ഡി.എസ്.എ.യുടെ നടപടി. Nilesh Navalakha & Anr. vs. Union of India & Ors (2021) SCC Online BOM 56…
ഉത്തർപ്രദേശിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കലാപങ്ങളൊന്നും നടന്നിട്ടില്ലെന്ന യോ​ഗി ആദിത്യനാഥിന്റെ വാദം തെറ്റ്
"കഴിഞ്ഞ അഞ്ചര വർഷമായി ഒരു കലാപവും നടന്നിട്ടില്ല. സംസ്ഥാനത്തിന് വൻതോതിൽ നിക്ഷേപം ലഭിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ ഉത്തർപ്രദേശിൽ ഹൈവേകളും എക്‌സ്പ്രസ് വേകളും നിർമിക്കുന്നുണ്ട്. ഉത്തർപ്രദേശ് പൂർണ്ണമായും 'ദംഗമുക്ത്' -കലാപ മുക്തം- ആയി മാറി". (യോഗി ആദിത്യനാഥ്) സെപ്റ്റംബർ മാസം തുടക്കത്തിൽ ബിജ്നോറിൽ നടന്ന പൊതുപരിപാടിയിലാണ് കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്ത് ഒറ്റ കലാപങ്ങൾ പോലും നടന്നിട്ടില്ലെന്ന് യൂപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചത്. എന്നാൽ, ആ വാദം തെറ്റാണെന്ന് എൻ.സി.ആർ.ബിയുടെ 2021ലെ കണക്കുകൾ വ്യക്തമാക്കുന്നു.…
പി.ഐ.ബി അക്രഡിറ്റേഷന്‍ പട്ടികയില്‍ നിന്ന് മീഡിയ വണ്ണിനെ ഒഴിവാക്കി എന്ന പ്രചരണം; യാഥാർഥ്യമെന്ത്?
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്‍റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അക്രഡിറ്റേഷൻ പട്ടികയിൽ നിന്ന് മീഡിയ വണ്ണിനെ ഒഴിവാക്കിയെന്നും അതിനാൽ തന്നെ പ്രധാനമന്ത്രിയുടേതടക്കമുള്ളവരുടെ പൊതുപരിപാടികൾ റിപ്പോർട്ട് ചെയ്യാൻ സാധ്യമല്ലെന്നുമാണ് പ്രചരിക്കുന്നത്. രാജ്യസുരക്ഷാ പ്രശ്നങ്ങൾ പറഞ്ഞാണ് വിലക്കിയത് എന്നാണ് കാരണമായി പറയുന്നത്. ഇതിന്റെ യാഥാർഥ്യം എന്താണ്? ഒരു വാർത്ത ചാനലിന്റെ പ്രതിനിധിക്ക് അക്രഡിറ്റേഷന്‍ കിട്ടുക ആ വ്യക്തി പ്രസ്തുത ചാനലിന്റെ ഭാഗമായി ഡൽഹിയിൽ അഞ്ച് വർഷം പൂർത്തീകരിക്കുമ്പോഴാണ്. പ്രധാനമന്ത്രി അടക്കമുള്ളവരുടെ പൊതുപരിപാടികൾ അധികവും ഡൽഹിയിൽ നടക്കുന്നു…
“കേരളത്തിൽ ഗണേശ വിഗ്രഹങ്ങൾ തകർക്കുന്ന സ്ത്രീയുടെ വീഡിയോ” വ്യാജം. വസ്തുത പരിശോധിക്കുന്നു.
ബുർഖ ധരിച്ച സ്ത്രീ, ഒരു കടയിലെ ഗണേശ വിഗ്രഹങ്ങൾ തകർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം നടന്നത് കേരളത്തിലാണെന്ന് അവകാശപ്പെട്ടുകൊണ്ട് നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. “കേരളത്തിൽ നിന്നുള്ള ഈ വീഡിയോ കാണാനും, വ്യാപകമായ രീതിയിൽ ഫോർവേഡ് ചെയ്യാനും ഞാൻ ഹിന്ദുക്കളോട് അഭ്യർത്ഥിക്കുന്നു… നിങ്ങളുടെ നിശബ്ദതക്ക് വലിയ വില നൽകേണ്ടിവരും, കാരണം ആറ് മാസത്തിന് ശേഷം ഇത് ഫോർവേഡ് ചെയ്തത് കൊണ്ട് പ്രയോജനമില്ല. അതിനാൽ നിങ്ങളുടെ വിരലുകൾ ചലിപ്പിക്കുക" - വീഡിയോ ഷെയർ…
‘സ്ത്രീയെ നിലത്ത് വലിച്ചിഴച്ച് മൗലവി’, പ്രാങ്ക് വീഡിയോ ഷെയർ ചെയ്ത് വിദ്വേഷ പ്രചരണം. വസ്തുത പരിശോധിക്കുന്നു.
ബോധരഹിതയായി കാണപ്പെടുന്ന ഒരു സ്ത്രീയെ, തൊപ്പിയും കുർത്ത-പൈജാമയും ധരിച്ച ഒരാൾ നിലത്തു കൂടെ വലിച്ചിഴക്കുന്നതായി കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. മുസ്ലിം ആരാധനാലയത്തിൽ പ്രാർത്ഥനക്ക് പോകുന്ന സ്ത്രീകൾക്ക് സംഭവിക്കുന്നത് ഇതാണ് എന്ന രീതിയിലാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടത്. വീഡിയോയിൽ ഉള്ളത് ഒരു ഹിന്ദു സ്ത്രീയാണെന്ന് അവകാശപ്പെട്ടുകൊണ്ട്, മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന തലക്കെട്ടുകൾ ഉപയോഗിച്ചാണ് വലതുപക്ഷ ട്വിറ്റർ ഹാൻഡിലുകൾ ഈ വീഡിയോ പ്രചരിപ്പിച്ചത്. 11:52 മിനിറ്റ് ദൈർഘ്യമുള്ള ഈ പ്രാങ്ക് വീഡിയോ, 'സാങ്കല്പികമാണ്'…
എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ: അറസ്റ്റിൻ്റെ കാരണം ഉംറയല്ല, ഹറമിൽ പ്ലക്കാർഡ് ഉയർത്തിയതാണ്.
ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കുന്നു എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ നിർവഹിക്കാൻ എത്തിയ യമനീ പൗരനെ കഴിഞ്ഞ ദിവസം സൗദി പോലീസ് അറസ്റ്റ് ചെയ്തതായി വാർത്ത വന്നിരുന്നു. അന്തർദേശീയ, ദേശീയ, പ്രാദേശിക പത്ര ദൃശ്യ മാധ്യമങ്ങൾ പലതും ഇത് പ്രാധാന്യപൂർവം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഒട്ടുമിക്ക റിപ്പോർട്ടുകളും എലിസബത്ത് രാഞ്ജിക്ക് വേണ്ടി ഉംറ നിർവഹിക്കാൻ എത്തിയ ആൾ അറസ്റ്റിൽ എന്നാണ് പറഞ്ഞത്. എന്നാൽ, 'രാജ്ഞിക്ക് വേണ്ടി ഉംറ' നിർവഹിച്ചതാണ് അറസ്റ്റിൻ്റെ കാരണം എന്ന് സൗദിയുടെ ഔദ്യോഗിക വൃത്തങ്ങളൊന്നും…
രാഹുൽ ഗാന്ധിയുടെ യാത്ര: സ്‌മൃതി ഇറാനിയുടെ ആരോപണം കളവാണ്
"കന്യാകുമാരിയിൽ നിന്ന് യാത്ര തുടങ്ങിയിട്ടും സ്വാമി വിവേകാനന്ദന് ബഹുമാനാർത്ഥം ആദരാഞ്ജലികൾ അർപ്പിക്കാൻ രാഹുൽ ഗാന്ധി തയ്യാറായില്ല. അദ്ദേഹം ഗാന്ധി കുടുംബക്കാരൻ അല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്." കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. (2022 സെപ്റ്റംബർ പത്തിന് ബെംഗളൂരുവിൽ നടന്ന ബി.ജെ.പിയുടെ ജനസ്പന്ദന പരിപാടിയിൽ സംസാരിക്കവെ ഉന്നയിച്ച ആരോപണം). ഈ ആരോപണത്തിൽ എത്രത്തോളം യാഥാർഥ്യമുണ്ട് ? ഫാക്റ്റ് ഷീറ്റ്സ് പരിശോധിക്കുന്നു. കന്യാകുമാരി മുതൽ കാശ്മീർ വരെ 3,570 കിലോമീറ്റർ ദൈർഘ്യമുള്ള, (11 സംസ്ഥാനങ്ങളും 2 കേന്ദ്ര ഭരണ പ്രദേശങ്ങളും…
ആവർത്തിക്കുന്ന നുണക്കഥകൾ.
രണ്ടാം ബി.ജെ.പി സർക്കാർ മൂന്നാം വർഷത്തിൽ എത്തിയപ്പോൾ, നിരവധി വ്യാജ അവകാശവാദങ്ങളാണ് ഭരണകൂടവും പാർട്ടി നേതാക്കളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ചിലതെല്ലാം 'ഫാക്റ്റ്ഷീറ്റ്സ്' നേരത്തെ റിപ്പോർട്ട് ചെയ്തവയാണ്. 2022 ജൂൺ 26ന്, 48-ാമത് ജി 7 ഉച്ചകോടിക്കായി ജർമ്മനി സന്ദർശിച്ച പ്രധാനമന്ത്രി, കഴിഞ്ഞ ഏഴ് വർഷത്തെ ഇന്ത്യയുടെ "വികസന നേട്ടങ്ങളെ"ക്കുറിച്ചു വാചാലനായി. വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച വളർച്ച ഉയർത്തിക്കാട്ടുകയും, വികസനം ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന വിവിധ സംരംഭങ്ങൾ പരാമർശിക്കുകയും ചെയ്തു. എന്നാൽ ജർമ്മനിയിലെ മ്യൂണിക്കിൽ വെച്ച് വൈദ്യുതി, റോഡ്…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.