Skip to content Skip to sidebar Skip to footer

Narendra Modi

ചെങ്കോൽ പ്രതിനിധീകരിക്കുന്ന പുതിയ ഇന്ത്യ
പുതിയ പാർലിമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് അധികാര കൈമാറ്റത്തിന്റെ പ്രതീകമായി പാർലമെന്റിൽ സ്ഥാപിക്കപ്പെട്ട ചെങ്കോൽ. 1947ൽ പ്രഥമ പ്രധാനമന്തി ജവാഹർലാൽ നെഹ്‌റുവിന് ബ്രിട്ടീഷ് വൈസ്രോയ് മൌണ്ട് ബാറ്റൺ ചെങ്കോൽ കൈമാറിയിരുന്നതായും, ഇത് അധികാര കൈമാറ്റത്തിന്റെ പ്രതീകമാണെന്നുമാണ് ബി.ജെ.പിയുടെ വാദം. തമിഴ്‌നാട്ടിൽ, ചോള രാജവംശത്തിന്റെ കാലത്ത്, ഒരു രാജാവിൽ നിന്ന് മറ്റൊരു രാജാവിലേക്ക് അധികാരം കൈമാറുന്നതിനെ അടയാളപ്പെടുത്തിയിരുന്നതുപോലെ, ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യൻ ഭരണകൂടത്തിലേക്കുള്ള അധികാര കൈമാറ്റത്തെയാണ് 'സെങ്കോൽ' പ്രതീകപ്പെടുത്തുന്നതെന്ന് ആഭ്യന്തര മന്ത്രി…
24 ലക്ഷം പേർക്ക് വീട് പദ്ധതി: വ്യാജ വാർത്ത നൽകി കേന്ദ്രസർക്കാർ
എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ 2016ൽ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. കേന്ദ്ര - സംസ്ഥാന സർക്കാറുകൾ യഥാക്രമം 60:40 അനുപാതത്തിൽ ധനസഹായം നൽകിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്രസർക്കാറിന്റെ സുപ്രധാന പദ്ധതികളിൽ ഒന്നാണിത്. അതിനാൽ തന്നെ ഈ പദ്ധതിയെ കുറിച്ചുള്ള വലിയ പ്രചാരണങ്ങളും ഗവര്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാറുണ്ട്. എന്നാൽ, കൊൽക്കത്തയിലെ പ്രാദേശിക പത്രങ്ങളിൽ വന്ന ഒരു പരസ്യവും അതിന്റെ വസ്തുതയും ചില ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. ഫെബ്രുവരി 25 ന് കൊൽക്കത്തയിലെ ചില…
സംഘ്പരിവാർ നിർമിക്കുന്ന രാഷ്ട്രീയ ഭാവന
ലോകസഭാ തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് 2014 ൽ ബി.ജെ.പിക്ക് അധികാരം നേടി കൊടുത്തത് എന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് സാമാന്യ ധാരണയുള്ള ആരും വിശ്വസിക്കില്ല. ഏതൊരു രാഷ്ട്രീയ പാർട്ടിയെയും തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കുന്നതിന് ചെറുതും വലുതുമായ അസൂത്രണങ്ങളും ഹൃസ്വ - ദീർഘ കാല പദ്ധതികളും അതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാവും. ആ പദ്ധതികൾ നടപ്പിലാക്കുന്നതിലെ വിജയമാണ് ഒരു പാർട്ടിക്കും അവർ പിൻപറ്റുന്ന ആശയങ്ങൾക്കും രാജ്യത്ത് സ്വീകാര്യത ഉണ്ടാക്കി കൊടുക്കുന്നത്. നിലവിൽ ജനങ്ങൾ അംഗീകരിച്ച, തെരെഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ഒരു പാർട്ടിയെ സംബന്ധിച്ച്…
Nobel medal
നൊബേൽ പുരസ്‌കാര പട്ടികയിൽ നരേന്ദ്രമോദി: വാർത്ത വ്യാജം
സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാര പട്ടികയിൽ ഇടം നേടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. "സമാധാന നൊബേലിനായുള്ള ഏറ്റവും വലിയ മത്സരാർത്ഥി" ഇന്ത്യൻ പ്രധാനമന്ത്രിയാണെന്ന് നൊബേൽ സമ്മാന സമിതി ഡെപ്യൂട്ടി ലീഡർ അസ്‌ലെ ടോജെ പറഞ്ഞു എന്നാണ് പ്രചരിച്ചിരുന്നത്. ടൈംസ് നൗ അടക്കമുള്ള മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വീഡിയോ പിന്നീട് ടൈംസ് നൗ പിൻവലിച്ചു. വസ്തുത: അസ്‌ലെ ടോജെയുടെ തന്നെ വാക്കുകളിൽ: "ഞാൻ നൊബേൽ കമ്മിറ്റിയുടെ ഡെപ്യൂട്ടി ലീഡറാണ്.…
സിഖ് കൂട്ടകൊലയെ കുറിച്ച് ബിബിസി മിണ്ടിയില്ല പോലും.
ഗുജ്‌റത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബി.ബി.സി ഡോക്യൂമെന്ററിയെ കുറിച്ച് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള ആദ്യ പ്രതികരണങ്ങളിൽ ഒന്നായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റേത്. "ബിബിസി രാഷ്ട്രീയം കളിക്കുകയാണെന്നും അല്ലായിരുന്നെങ്കിൽ എന്തുകൊണ്ടാണ് 1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയെ കുറിച്ച് അവർ ഡോക്യൂമെന്ററി ചെയ്യാതിരുന്നത്" എന്ന് മന്ത്രി ചോദിച്ചു. 2002ൽ അക്രമം നടക്കുമ്പോൾ ബി.ജെ.പിയാണ് അധികാരത്തിൽ ഉണ്ടായിരുന്നത് എങ്കിൽ, 1984 ലെ കൊലപാതകങ്ങൾ നടക്കുന്നത് കോൺഗ്രസ് ഭരണത്തിൽ ഇരിക്കുമ്പോഴാണ്. ബി.ബി.സി കോൺഗ്രസിന് അനുകൂലമായി പക്ഷപാതം കാണിക്കുകയാണെന്നും…
അദാനിയുടെ വളർച്ചയും തളർച്ചയും: ചില നിർണായക ചോദ്യങ്ങൾ.
ഗൗതം അദാനിയെ കുറിച്ച് ഹിൻഡൻബർഗ് പുറത്ത് വിട്ട റിപ്പോർട്ടിനെ തുടർന്നുണ്ടായ ചർച്ചകൾ സാമ്പത്തികവും രാഷ്ട്രീയവുമായ സുപ്രധാനമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പാർലമെന്റിൽ രാഹുൽ ഗാന്ധി ഉന്നയിച്ചതടക്കമുള്ള ഏതാനും ചില ചോദ്യങ്ങൾ പരിശോധിക്കുന്നു. ഹിൻഡൻബർഗ്, അദാനി കമ്പനികൾക്കെതിരെ പുറത്ത് വിട്ട റിപ്പോർട്ടിലെ പ്രധാന വാദങ്ങൾ: ഓഹരി വില അനധികൃതമായി വർധിപ്പിക്കുന്നു. ഇന്ത്യയിലെ അദാനി കമ്പനികളിലേക്ക് വിദേശത്ത് നിന്നുള്ള കമ്പനികളിലൂടെ വരുന്ന നിക്ഷേപങ്ങളിലൂടെ അദാനി കമ്പനിയുടെ ഓഹരി മൂല്യം എപ്പോഴും ഉയർത്തി കാണിക്കപ്പെടുന്നു. എന്നാൽ വിദേശ കമ്പനികൾ പലതും അദാനിയുടെ തന്നെ…
മോദി ജനപ്രിയനാകുമ്പോൾ
'മോർണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ്' എന്ന അമേരിക്കൻ സ്ഥാപനം, ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ തെരെഞ്ഞെടുത്തിരുന്നു. അതാത് രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഭാഗമായാണ് ജനപ്രിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് എന്നാണ് മോർണിംഗ് കൺസൾട്ട് അവകാശപ്പെടുന്നത്. മോർണിംഗ് കൺസൾട്ടിന്റെ സർവേ രീതിശാസ്ത്രം പരിശോധിക്കുന്നു. ആരാണ് മോർണിംഗ് കൺസൾട്ട് 'മോണിംഗ് കൺസൾട്ട് പൊളിറ്റിക്കൽ ഇന്റലിജൻസ്' നിലവിൽ ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബ്രസീൽ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, അയർലൻഡ്, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, നെതർലാൻഡ്‌സ്, നോർവേ,…
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പ്രധാനമന്ത്രി ഇടപെട്ട് വെടിനിർത്തൽ നടപ്പിലാക്കിയെന്ന വാദം തെറ്റ്.
റഷ്യ -ഉക്രൈൻ യുദ്ധത്തെ തുടർന്ന് 2022 മാർച്ചിൽ, ഉക്രെെനിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം നിർത്തിവെക്കാൻ ഇടപെട്ടുവെന്ന വാദം ഈയടുത്ത് ഉയർന്നുവന്നിരുന്നു. നവംബറിൽ, ന്യൂസ് 18 ഉത്തർപ്രദേശിന് നൽകിയ അഭിമുഖത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ഇന്ത്യൻ വിദ്യാർത്ഥികളെ യുദ്ധബാധിത മേഖലകളിൽനിന്നും ഇന്ത്യയിലേക്കെത്തിക്കുന്നതിനായി 72 മണിക്കൂർ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന് പറഞ്ഞിരുന്നു. ഇത് ഇന്ത്യക്കാർ ലോകമെങ്ങുമുണ്ടാക്കുന്ന സ്വാധീനത്തിന്റെ…
ലോകകപ്പ് കിറ്റിലെ നരേന്ദ്രമോദി: പ്രചരിക്കുന്നത് വ്യാജ ചിത്രം
2022 ലോകകപ്പ് കാണാനായി ഖത്തറിലേക്ക് വരുന്ന കാണികൾക്ക് നൽകിയ കിറ്റിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്ളതായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മൈനോറിറ്റി മോക്ഷ മുംബൈ പ്രസിഡന്റ് വസീം ആർ ഖാനായിരുന്നു മോദിയുടെ ചിത്രമുള്ള ലോകകപ്പ് കിറ്റ് 'മേരാ പി.എം, മേരാ അഭിമാൻ' എന്ന തലക്കെട്ടോടെ ട്വിറ്ററിൽ പങ്കുവച്ചത്. വസ്തുത ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആർക്കും തന്നെ അവരുടെ രാജ്യങ്ങളുടെ പ്രധാനമന്ത്രിയുടേതോ മറ്റോ ചിത്രങ്ങൾ ഉൾപ്പെടുന്ന കിറ്റ് നൽകുന്നില്ല. വസീം ഖാൻ ട്വീറ്റ് ചെയ്ത ചിത്രത്തിലെ ബാഗ് ലോകകപ്പ് ഉദ്ഘാടന…
ഗോവയിലെ പൈപ്പ് കണക്ഷൻ: പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്
'ഹർ ഘർ ജൽ' പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 19ന് ഓൺലൈനിൽ സംസാരിക്കവെ പ്രധാനമന്ത്രി എല്ലാ വീട്ടിലും പൈപ്പ് കണക്ഷനുള്ള ആദ്യ സംസ്ഥാനമായി ഗോവ മാറി എന്ന് അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദത്തിന്റെ യാഥാർഥ്യം പരിശോധിക്കുന്നു. അവകാശവാദം അനുസരിച്ച് 2,35,000 കുടുംബങ്ങൾക്കും ടാപ്പ് വഴി കുടിവെള്ളം ലഭ്യമാകേണ്ടതുണ്ട്. 2019ൽ ആരംഭിച്ച ജൽ ജീവൻ മിഷനിൽ ഉൾകൊള്ളുന്ന പദ്ധതിയാണ് 'ഹർ ഘർ ജൽ' (ഓരോ വീട്ടിലേക്കും വെള്ളം). ആകെ 60,000 കോടി രൂപ (600 ബില്യൺ രൂപ) ഈ പദ്ധതിക്കായി നീക്കിവെക്കുകയും,…
കേരള സർക്കാരിന് കൂടുതൽ മുതൽ മുടക്കുള്ള പദ്ധതിയിൽ അവകാശവാദവുമായി കേന്ദ്രം.
"ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും അതിനനുസരിച്ച് സംവേദനക്ഷമമായ പ്രവർത്തനങ്ങളുമാണ് മുന്നോട്ട് വെക്കുന്നത്‌. ദരിദ്ര കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടുകൾ നൽകുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേരളത്തിൽ രണ്ട് ലക്ഷത്തോളം വീടുകൾ നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. ഏതാണ്ട് ഒരു ലക്ഷത്തോളം വീടുകൾ പൂർത്തികരിച്ചിരിക്കുന്നു എന്ന് പറയാൻ എനിക്ക് സന്തോഷമുണ്ട്". സെപ്റ്റംബർ ഒന്നാം തീയതി കൊച്ചിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്. വീട് നിർമ്മാണം സംബന്ധിച്ച്…
സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ലഭ്യത 100% സാധ്യമാണോ?
ബി.ജെ.പി സർക്കാറിന് എട്ടു വർഷം തികയുന്ന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സാമൂഹിക ക്ഷേമ പരിപാടികൾ 100% ജനങ്ങളിലേക്കെത്തിക്കാൻ ലക്ഷ്യമിടുന്നതായി മെയ് 28 ന് പ്രഖ്യാപിച്ചു. അതായത്, സർക്കാറിൻ്റെ വാഗ്ദത്ത പദ്ധതികൾ ആരെയും വിട്ടുപോകാതെ, ഉദ്ദേശിക്കുന്ന എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിക്കും! പ്രധാനപ്പെട്ട ഒരു ലക്ഷ്യമാണിത്. എന്നാൽ ഇത് നേടിയെടുക്കാൻ രാജ്യത്തിന്റെ സാമൂഹിക സംരക്ഷണ വിതരണത്തിലെ രണ്ട് പ്രധാന വിടവുകൾ സർക്കാർ നികത്തേണ്ടതുണ്ട്: വിവരങ്ങൾ ലഭ്യമാക്കലും, ആധികാരികതയും. വിവരങ്ങളുടെ അഭാവം രണ്ട് തരത്തിലാണ് ഇത്തരം പദ്ധതികളെ തടസ്സപ്പെടുത്തുന്നത്; വിവിധ…
ആവർത്തിക്കുന്ന നുണക്കഥകൾ.
രണ്ടാം ബി.ജെ.പി സർക്കാർ മൂന്നാം വർഷത്തിൽ എത്തിയപ്പോൾ, നിരവധി വ്യാജ അവകാശവാദങ്ങളാണ് ഭരണകൂടവും പാർട്ടി നേതാക്കളും ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ചിലതെല്ലാം 'ഫാക്റ്റ്ഷീറ്റ്സ്' നേരത്തെ റിപ്പോർട്ട് ചെയ്തവയാണ്. 2022 ജൂൺ 26ന്, 48-ാമത് ജി 7 ഉച്ചകോടിക്കായി ജർമ്മനി സന്ദർശിച്ച പ്രധാനമന്ത്രി, കഴിഞ്ഞ ഏഴ് വർഷത്തെ ഇന്ത്യയുടെ "വികസന നേട്ടങ്ങളെ"ക്കുറിച്ചു വാചാലനായി. വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച വളർച്ച ഉയർത്തിക്കാട്ടുകയും, വികസനം ലക്ഷ്യമിട്ട് സർക്കാർ നടത്തുന്ന വിവിധ സംരംഭങ്ങൾ പരാമർശിക്കുകയും ചെയ്തു. എന്നാൽ ജർമ്മനിയിലെ മ്യൂണിക്കിൽ വെച്ച് വൈദ്യുതി, റോഡ്…
ഇന്ത്യയിലെ ഇസ്ലാമോഫോബിയ അമേരിക്ക എതിർക്കണം
ബി.ജെ.പിയിലെ രണ്ട് മുതിർന്ന പ്രവർത്തകർ മുഹമ്മദ് നബിയെക്കുറിച്ച് നടത്തിയ നിന്ദ്യമായ അഭിപ്രായപ്രകടനത്തെ തുടർന്ന് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം ഒരു മാസമായി വഷളായികൊണ്ടിരിക്കുകയാണ്. കുവൈത്ത് പോലുള്ള രാജ്യങ്ങളിലെ സ്റ്റോറുകളിൽ നിന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. മറ്റിടങ്ങളിൽ ഇന്ത്യൻ നിർമ്മിത ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുന്നത് തുടരുകയും ചെയ്യുന്നു. ഒരു ഡസനിലധികം മുസ്ലിം-ഭൂരിപക്ഷ രാജ്യങ്ങളും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷനും (ഒ.ഐ.സി) നിന്ദാപരമായ അഭിപ്രായങ്ങളെ അപലപിച്ചിട്ടുണ്ട്. ഇതൊരു മാറ്റമാണ്. കാരണം, മോദിയുടെ കീഴിലുള്ള മത-അസഹിഷ്ണുത…
ലോകം എത്രകാലം മൂകസാക്ഷിയാകും? 
സ്വന്തം പിതാവിനെ രക്ഷപ്പെടുത്താന്‍ വേണ്ടി അഹ്മദിന്റെ കുഞ്ഞുമകള്‍ അലമുറയിട്ടുകരയുന്നത് അനേകം ഇന്ത്യക്കാരെപ്പോലെ എന്നെയും നിസ്സഹായവസ്ഥയിലാക്കിയ ദൃശ്യമാണ്. ഹിന്ദുത്വ ശക്തികള്‍ കൂടുതല്‍ അക്രമണോത്സുകമായും കരുത്തോടെയും വളര്‍ന്നുകൊണ്ടിരിക്കുന്നു. എണ്ണയിട്ടപോലെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പിആര്‍ പ്രചാരങ്ങളെ തകര്‍ക്കുന്ന സത്യങ്ങള്‍ വിളിച്ചു പറയുന്ന ആളുകള്‍ ചിത്രവധം ചെയ്യപ്പെടുകയാണ്. മനസ്സാക്ഷിയുള്ള പൗരന്മാര്‍ക്ക് ശ്വാസം മുട്ടുന്ന തരത്തിലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പോക്ക്. ലോകം ഒരു മൂകസാക്ഷിയായി എത്ര കാലം നിലകൊള്ളും? ആഗസ്റ്റ് 8: ബി.ജെ.പിയുടെ മുന്‍ വക്താവ് വിളിച്ചുകൂട്ടിയ റാലിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം മുസ്‌ലിം വംശഹത്യക്കു…
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ; കോവിഡിൻ്റെ യാഥാർഥ്യങ്ങൾ
കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെക്കാള്‍ മുന്നിലെന്നായിരുന്നു പ്രധാനമന്ത്രി രാജ്യത്തോട് നിരന്തരം വ്യക്തമാക്കിയിരുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം അനുദിനം ആപത്കരമായി കുതിച്ചുയരുകയും ചികിത്സാസംവിധാനങ്ങള്‍ അപര്യാപ്‌തത മൂലം മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനങ്ങളുടെ യാഥാര്‍ഥ്യമെന്താണ്? കോവിഡിന്റെ രണ്ടാം വരവില്‍ ഓക്‌സിജന്‍ പോലും കിട്ടാതെ നിരവധി മരണങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ഓക്‌സിജന്‍ ദൗര്‍ലഭ്യം സംബന്ധിച്ച മുന്നറിയിപ്പ് മോദി സര്‍ക്കാര്‍ അവഗണിച്ചു. ഒരു വര്‍ഷത്തിലേറെ സമയമുണ്ടായിട്ടും ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ ഭരണകൂടം പൂര്‍ണമായും പരാജയപ്പെട്ടെന്ന് വ്യാപകമായി…

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.