Skip to content Skip to sidebar Skip to footer

കന്യാസ്ത്രീ ജീവിതത്തിൻ്റെ അറിയപ്പെടാത്ത മുഖങ്ങൾ

ആയിരക്കണക്കിന് കത്തോലിക്കാ കന്യാസ്ത്രീകൾ സഭയുടെ കുടക്കീഴിൽ ലൈംഗിക അടിമത്തത്തിൽ കഴിയുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ തന്നെ ഏതാനും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അതിനിരയാകുന്നവർ അത് പുറത്തു പറയുന്നില്ല എന്നതാണ് വസ്തുത. കാരണം അവർക്കറിയാം നീതി ലഭ്യത എത്ര മാത്രം അസാധ്യമാണെന്ന്. അതിൻ്റെ ഉദാഹരണമാണല്ലോ സിസ്റ്റർ ലൂസിയുടെ അനുഭവങ്ങൾ

ഇന്ത്യയിലെ ഏതൊരു പൗരനും വ്യക്തിസ്വാതന്ത്ര്യത്തിനും നീതിക്കും അർഹതയില്ലേ? ഒരു കന്യാസ്ത്രീ ആയതു കൊണ്ട് ഇന്ത്യൻ കോടതി അവൾക്ക് നീതി നിഷേധിക്കുമോ? അതോ, അവൾ ഒരു മതത്തിന് വഴിപ്പെട്ടവൾ മാത്രമായതു കൊണ്ട് നീതിക്ക് അർഹയല്ലേ? കവിതകൾ എഴുതുക, പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, ഡ്രൈവിംഗ് പഠിക്കുക, നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയവ ചെയ്താൽ  ഒരു ഇന്ത്യൻ പൗരനെ ശിക്ഷിക്കാൻ കഴിയുമോ? റോമിൽ നിന്ന് അരുളുന്ന നിയമങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയെ അസാധുവാക്കാൻ കഴിയുമോ? മതപരമായ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ പരിധിയിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ടോ? ഒരു കന്യാസ്ത്രീയുടെ ഇടപെടലുകളും അനുഭവങ്ങളും മുൻനിർത്തിയാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നത്. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലാണ് ആ കന്യാസ്ത്രീ.

നാഗരികതയുടെ ചരിത്രത്തിൽ ഏറെ പ്രധാനമാണ് വ്യക്തിഗത സ്വാതന്ത്ര്യം. നൂറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ സമൂഹത്തിൽ നടമാടിയിരുന്ന ഒന്നായിരുന്നു അടിമത്തം. മനുഷ്യൻ പുരോഗമിച്ചതോടെ ഈ അടിമത്ത മനോഭാവം സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യപ്പെടുകയായിരുന്നു. എന്നാൽ,  വ്യത്യസ്ത രീതികളിൽ അടിമത്തം ഇന്നും നമ്മളറിയാതെ നമുക്കിടയിൽ നിലനിൽക്കുന്നുണ്ട്. അതിൻ്റെ വ്യക്തമായ ഉദാഹരണമാണ് കന്യാസ്ത്രീകൾ അനുഭവിക്കുന്ന അടിമത്തം.

ആയിരക്കണക്കിന് കത്തോലിക്കാ കന്യാസ്ത്രീകൾ സഭയുടെ കുടക്കീഴിൽ ലൈംഗിക അടിമത്തത്തിൽ കഴിയുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ തന്നെ ഏതാനും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ അതിനിരയാകുന്നവർ അത് പുറത്തു പറയുന്നില്ല എന്നതാണ് വസ്തുത. കാരണം അവർക്കറിയാം നീതി ലഭ്യത എത്ര മാത്രം അസാധ്യമാണെന്ന്. അതിൻ്റെ ഉദാഹരണമാണല്ലോ സിസ്റ്റർ ലൂസിയുടെ അനുഭവങ്ങൾ. ക്രൈസ്‌തവലോകം മൊത്തത്തിൽ മാർപ്പാപ്പയുടെ മനോവേദനയ്‌ക്ക് ചെവികൊടുത്തിരിക്കുമ്പോഴും ഈ മനുഷ്യത്വരഹിതമായ അവസ്ഥയെ നേരിടാൻ ഒരാളും മുന്നിൽ നിൽക്കുന്നില്ല.

ചെറുപ്പക്കാരികളായ, നിഷ്കളങ്കരായ പെൺകുട്ടികൾ കോൺവെന്റ് ജീവിതത്തിലേക്ക് ചെറുപ്രായത്തിൽ തന്നെ  ആകർഷിക്കപ്പെടുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കന്യാസ്ത്രീയുടെ പവിത്രതയും മഹത്വവും ദാരിദ്ര്യവും അടുത്തറിഞ്ഞ പെൺകുട്ടികൾ കന്യാസ്ത്രീ  ജീവിതത്തിലേക്ക് പെട്ടന്ന് ആകർഷിക്കപ്പെടുന്നു. ദരിദ്രരായ കത്തോലിക്കാ വിശ്വാസികൾക്ക് തങ്ങളുടെ മകൾ കന്യാസ്ത്രീ പദവികളിൽ എത്തിപ്പെടുത്തുന്നത് അവരുടെ കുടുംബത്തിന് തന്നെ അഭിമാനമാണ്. എന്നാൽ കോൺവെന്റുകളിലും മറ്റു സ്ഥാപനങ്ങളിലും കന്യാസ്ത്രീകളോട് പെരുമാറുന്നത് വിവേചനത്തോടെയാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കന്യാസ്ത്രീകളിൽ കൂടുതൽ പേരെയും താഴ്ന്ന ജോലികൾക്കാണ് നിയോഗിക്കാറുള്ളത്. മാത്രമല്ല, പാവപെട്ട കന്യാസ്ത്രീകളാണ് കൂടുതൽ  ദുരുപയോഗം ചെയ്യപ്പെടാനും ചൂഷണം ചെയ്യപ്പെടാനും സാധ്യതയുള്ളത്. അതിൽ സിസ്റ്റർ അഭയയുടേത് മാത്രമാണ് കൂടുതൽ ചർച്ചചെയ്യപ്പെട്ടത്. എന്നാൽ, പുറത്ത് വിടാത്ത നിരവധി കണക്കുകളാണ് സഭക്കുള്ളിൽ പൂഴ്ത്തിവെച്ചിട്ടുള്ളത്. അവരെല്ലാം, “ദുരൂഹസാഹചര്യത്തിൽ” കൊല്ലപ്പെടുകയോ,  മാനസികരോഗത്തിന് അടിമപ്പെടുകയോ ചെയ്തവരാണ്.

കഴിഞ്ഞ രണ്ട് ദശകങ്ങളിൽ നിരവധി കന്യാസ്ത്രീകളുടെ മൃതദേഹങ്ങളാണ്  കോൺവെന്റ് കിണറുകളിൽ നിന്ന് കണ്ടെടുത്തതായി ആരോപിക്കപ്പെട്ടത്. എന്നാൽ ഇതൊന്നും ആരും അന്വേഷിച്ചിട്ടില്ല. ഇതിന് ഒരു കാരണം മാത്രമേയുള്ളൂ. അവർ ദരിദ്രരായിരുന്നു. അവരുടെ ജീവിതം പ്രശ്നമല്ല. സഭയെ അപമാനിക്കാതിരിക്കാനാണ് അവർക്ക് നീതി ലഭിക്കാതിരുന്നത്. 

ഈ പശ്ചാത്തലത്തിലാണ് സിസ്റ്റർ ലൂസിയുടെ  പോരാട്ടം പ്രസക്തമാകുന്നത്. കന്യാസ്ത്രീകളുടെ നീതിക്ക് വേണ്ടിയായിരുന്നു അവൾ ശബ്‌ദിച്ചത്. എന്നാൽ, ഇതിന്റ പേരിൽ സഭ അവൾക്കെതിരെ നടപടി എടുക്കുകയായിരുന്നു. രണ്ട് കാര്യങ്ങളാണ് സഭ ചെയ്തത്.

ഒന്ന്, ബിഷപ്പ് ഫ്രാങ്കോ മുലക്കൽ ബലാത്സംഗക്കേസിൽ ഇരയോട് ഐക്യദാർഢ്യം  പ്രകടിപ്പിച്ചതിനുള്ള ശിക്ഷയായി കോൺവെന്റിൽ നിന്ന് അവളെ പുറത്താക്കി. ഒരു കന്യാസ്ത്രീയെന്ന നിലയിൽ, ഇരയായ  മറ്റൊരു കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെടാൻ അവൾക്ക് സ്വാതന്ത്ര്യമില്ലേ എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. സിസ്റ്റർ ലൂസി  ഹൈസ്കൂളിലെ കണക്ക് അധ്യാപകയായി 30 വർഷമാണ് ജോലി ചെയ്തത്. അവളുടെ ശമ്പളം കോൺവെന്റ് പിടിച്ചെടുത്തു. ഇപ്പോൾ, അവളെ അവിടെനിന്ന് ഒഴിവാക്കി. എന്നാൽ നഷ്ടപരിഹാരമോ, സാമ്പത്തിക സഹായമോ ഒന്നും നൽകാതെ അവരെ തെരുവിലേക്ക് വലിച്ചെറിയണോ? 

ഹൃദയശൂന്യമായ ഇത്തരമൊരു നിയമം എന്തുകൊണ്ടാണ് നിലനിൽക്കുന്നത്? തങ്ങൾക്കെതിരെ എന്തെങ്കിലും സംസാരിച്ചാൽ ഇതായിരിക്കും എല്ലാവരുടെയും അവസ്ഥ എന്നറിയിക്കുകയാണ് അവരുടെ ഉദ്ദേശ്യം. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? കാരണം, കോൺവെന്റ് വിടുന്നത് സാമ്പത്തികമായി ഗുണകരമാണെങ്കിൽ, ആയിരക്കണക്കിന് കന്യാസ്ത്രീകൾ  അവിടെ നിന്ന് പുറത്ത്പോകുമെന്ന് അവർക്കുറപ്പാണ്. ഇത് വലിയ സാമ്പത്തിക തിരിച്ചടിയാണ് സഭക്ക് ഉണ്ടാക്കുക. മാത്രമല്ല, സഭയിലെ പുരോഹിത ബ്രഹ്മചര്യത്തിനുള്ള തിരിച്ചടിയും ആയിരിക്കും അത്. അതുകൊണ്ട് തന്നെയാണ് അവരെ ഇങ്ങനെ   പീഡിപ്പിക്കുന്നത്. എന്നാൽ, ഇതൊന്നും അവരുടെ പോരാട്ടത്തെ ബാധിക്കുന്നില്ല.

സിസ്റ്റർ ലൂസി കോൺവെന്റിൽ നിന്ന് പുറത്തുപോയാൽ മാത്രമേ അവൾക്ക് ശാരീരിക സംരക്ഷണം നൽകാൻ കഴിയുകയുള്ളൂ എന്ന നിലപാടാണ് കേരള ഹൈക്കോടതി സ്വീകരിച്ചത്. അത്തരമൊരു നിലപാട് സഭയുടെ പ്രതികാരപരമായ മനോഭാവത്തെ  ഒന്നും കൂടെ ശക്തിപ്പെടുത്തുന്നു, കൂടാതെ വിമോചനത്തിനായി കൊതിക്കുന്ന ആയിരക്കണക്കിന് കന്യാസ്ത്രീകളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും നിരാശപ്പെടുത്തുകയും ചെയ്യുന്നു. 

ഒരു കന്യാസ്ത്രീ അവളുടെ ജീവിതകാലം മുഴുവൻ  സജീവമായി ജോലി ചെയ്യുകയും എന്നാൽ, അവസാനം ഒരു രൂപപോലും അവൾക്ക് നൽകാതെ അവളെ തെരുവിലേക്ക് തള്ളിവിടുകയും ചെയ്യുന്നു! തീർച്ചയായും, ഒരു പരിഷ്കൃത സമൂഹത്തിലെ നീതിയെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഇവിടെ ഇല്ലാതാക്കുന്നത്. ഇത്തരം മത നിയമങ്ങൾ തുടരണമോ എന്ന് തീരുമാനിക്കാൻ സിസ്റ്റർ ലൂസി കേസ് ഒരു ഉദാഹരണമായി പരിഗണിക്കേണ്ടതാണ്.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2026. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.